കോഴിക്കോട്: മോദി മന്ത്രിസഭ മൂന്നാം പുന:സംഘാടനത്തിനൊരുങ്ങുന്നു എന്ന വാര്‍ത്ത പുറത്ത് വന്നപ്പോള്‍ തന്നെ കേരളത്തിലെ പല ബി.ജെ.പി നേതാക്കളുടെയും പേരുകളാണ് കേന്ദ്ര മന്ത്രിസ്ഥാനത്തേക്ക് ഉയര്‍ന്നു കേട്ടത്. ബി.ജെ.പി കേന്ദ്രങ്ങളില്‍ നിന്നും കേരളത്തിന് മന്ത്രിസ്ഥാനം ഉറപ്പാണെന്ന തരത്തില്‍ വാര്‍ത്തകളുണ്ടായിരുന്നു.
Also Read: ‘ദൈവം’ ഇപ്പോള്‍ പുല്ലുപറിക്കുന്ന തിരക്കിലാണ്; അതും 40 രൂപ ദിവസക്കൂലിയില്‍
സോഷ്യല്‍മീഡിയയില്‍ സംഘപരിവാര്‍ അനുകൂലികള്‍ തങ്ങളുടെ നേതാക്കളുടെ പേരുചേര്‍ത്ത് നിരവധി പോസ്റ്റുകളും ഇട്ടിരുന്നു. രാജ്യസഭാ എം.പിയും ചലച്ചിത്ര താരവുമായ സുരേഷ് ഗോപി, ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ എന്നിവരുടെ പേരുകളായിരുന്നു കൂടുതല്‍ ഉയര്‍ന്നു കേട്ടത്.
എന്നാല്‍ ഇന്നലെ രാത്രിയോടെ കേന്ദ്രമന്ത്രി സഭയിലേക്ക് കേരളത്തില്‍ നിന്നു അല്‍ഫോണ്‍സ് കണ്ണന്താനത്തെ തെരഞ്ഞെടുത്തു എന്ന വാര്‍ത്തയാണ് പുറത്ത് വന്നത്. ബി.ജെ.പി നേതാക്കള്‍ വരെ പ്രതീക്ഷിക്കാത്ത വ്യക്തിയായിരുന്നു കണ്ണന്താനം. ചര്‍ച്ചായുടെ ഘട്ടത്തിലൊന്നും ഇദ്ദേഹത്തിന്റെ പേരു ഉയര്‍ന്നു കേട്ടിരുന്നുമില്ല.
ഇതോടെ വിഷയത്തില്‍ കുമ്മനവും സുരേഷ് ഗോപിയും ഉള്‍പ്പെടെയുള്ള നേതാക്കളെ പരിഹസിച്ച് കൊണ്ട് സോഷ്യല്‍മീഡിയയില്‍ പലരും രംഗത്തെത്തുകയായിരുന്നു. “ഹിന്ദു ഉണരമമെന്ന്” ആഹ്വാനം ചെയ്യുന്ന പാര്‍ട്ടിയില്‍ നിന്നു ക്രൈസ്തവന്‍ മന്ത്രിയായപ്പോള്‍ ഹിന്ദു ഉണരാന്‍ സമയമായില്ലെയെന്നാണ് പലരും ചോദിക്കുന്നത്.
Dont Miss: കലാപകാരികളെ കണ്ടെത്താന്‍ റോഹിങ്ക്യന്‍ മുസ്‌ലിംങ്ങള്‍ സഹായിക്കണമെന്ന് മ്യാന്‍മാര്‍
വിഷയത്തില്‍ പ്രതികരണവുമായെത്തിയ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ കെ.എ ഷാജി “പരീക്ഷണത്തിന്റെ ഈ നിമിഷങ്ങളെ അതിജീവിക്കാന്‍ ശ്രീ സുരേഷ് ഗോപി അവര്‍കള്‍ക്ക് ആത്മബലവും കരുത്തും ഉണ്ടാകട്ടെ എന്നാശംസിക്കുന്നു” എന്നാണ് പറഞ്ഞത്.
മറ്റൊരു പോസ്റ്റിലൂടെ അദ്ദേഹം “അപ്പൊ ഇതല്ലേ കുമ്മേട്ടാ നിങ്ങള്‍ ഇതുവരെ പറഞ്ഞു കൊണ്ടിരുന്ന കേന്ദ്രം ഭരിക്കുന്നവരുടെ ന്യൂനപക്ഷ പ്രീണനം” എന്നും ചോദിക്കുന്നു.
വിഷയത്തില്‍ പ്രതികരിച്ച സുധീപ് ജെ സലീം “കണ്ണന്താനം കുമ്മനടിച്ചു” എന്നാണ് പറഞ്ഞത്. മറ്റൊരു പോസ്റ്റിലൂടെ അദ്ദേഹം “കേരളത്തിലെ വിരമിച്ചതും വിരമിക്കാത്തതുമായ ഐ.എ.എസ് ഉദ്യോഗസ്ഥര്‍ക്കുള്ള മുന്നറിയിപ്പാണിതെന്നും പറഞ്ഞു.
“കേരളത്തിലെ വിരമിച്ചതും വിരമിക്കാത്തതുമായ ഐ.എ.എസ് ഉദ്യോഗസ്ഥര്‍ക്കുള്ള അമിട്ട് ഷായിയുടെ സിഗ്‌നലാണ് കണ്ണന്താനത്തിനുള്ള മന്ത്രിപ്പണിയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു !മറ്റെല്ലാം പരാജയപ്പെട്ടിടത്ത് പുതിയൊരു പരീക്ഷണം !
കളക്ടര്‍ ബ്രോ , ദേവികുളത്തെ പഴയ ബുള്ളറ്റ് ബ്രോ ഇവരിലൊക്കെ അമിട്ടിനൊരു കണ്ണില്ലെന്നാരു കണ്ടു!” അദ്ദേഹം പറയുന്നു.
“തള്ളിത്തള്ളി മൂന്നര കൊല്ലം എത്തിച്ചപ്പോള്‍ തള്ളിന്റെ സ്‌റ്റൈല്‍ ഒന്ന് മാറ്റിപ്പിടിക്കാന്‍ മോദിജി തീരുമാനിച്ചു എന്ന് തോന്നുന്നു. അങ്ങിനെ കണ്ണന്താനത്തിനു ഫോണ്‍ വന്നു. പഴയ ദല്‍ഹി ഡിമോളിഷനും കോട്ടയം സാക്ഷരതയുമൊക്കെ സഹായിച്ചിട്ടുണ്ടാകണം. കേരളത്തില്‍ ഒരു വോട്ടു കൂടുതല്‍ കിട്ടുന്ന കാര്യം കള. ഉള്ളത് പോകാതിരുന്നാല്‍ ലാഭം” എന്നായിരുന്നു കെ.ജെ ജേക്കബിന്റെ പ്രതികരണം.
രാഷ്ട്രീയ നിലപാടുകള്‍ക്കപ്പുറം നല്ല കാഴ്ച്ചയുള്ള മനുഷ്യനാണ് കണ്ണന്താനമെന്നും അത് കൊണ്ടാണല്ലോ കേരളത്തില്‍ ഇത്രേം നേതാക്കളുണ്ടായിട്ടും അദ്ദേഹം കേന്ദ്രമന്ത്രിയായതെന്നായിരുന്നു എസ് ലല്ലുവിന്റെ പ്രതികരണം
ലല്ലുവിന്റെ പോസ്റ്റിനു കീഴെ നിരവധി കമന്റുകളാണ് സമാനമായ രീതിയില്‍ വന്നിരിക്കുന്നത്.
മന്ത്രിപദം ലഭിക്കുമെന്ന് സോഷ്യല്‍ മീഡിയ അവകാശപ്പെട്ട കുമ്മനത്തിന്റെ അവസ്ഥയെ പരിഹസിച്ചായിരുന്നു രശ്മി നായരുടെ പോസ്റ്റ്. രശ്മിയുടെ പോസ്റ്റിനു കീഴിലും നിരവധി കമന്റുകളാണ് വന്നിരിക്കുന്നത്.
വിഷയത്തില്‍ പ്രതികരിച്ച ടി.സി രാജേഷ് സിന്ധു “മലയാളി ആണ് എന്നതുകൊണ്ടു മാത്രം അല്‍ഫോന്‍സ് കണ്ണന്താനം കേന്ദ്ര മന്ത്രിസഭയില്‍ എങ്ങനെ കേരളത്തിന്റെ പ്രതിനിധിയാകും” എന്നാണ് ചോദിച്ചത്.