| Monday, 6th August 2018, 4:44 pm

ഫിറ്റ്നസ് ചാലഞ്ചിന് പിന്നാലെ ഡിഗ്രികാലത്തെ സുഹൃത്തുക്കളെ കാണിക്കാന്‍ മോദിയെ വെല്ലുവിളിച്ച് സോഷ്യല്‍ മീഡിയ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ദല്‍ഹി: ഫിറ്റ്നസ് ചാലഞ്ചിനു പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദിയെ വെല്ലുവിളിച്ച് സോഷ്യല്‍ മീഡിയ. ബിരുദപഠനകാലത്തെ സുഹൃത്തുക്കളെ കാണിക്കണമെന്നതാണ് മോദിയ്ക്ക് മുന്നിലുള്ള പുതിയ വെല്ലുവിളി.

ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ സുഹൃത്തുക്കള്‍ വന്ന് കണ്ടതും ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയും ചെയതതോടെയാണ് മോദിയ്ക്ക് മുന്നില്‍ പുതിയ വെല്ലുവിളിയുമായി സോഷ്യല്‍ മീഡിയ രംഗത്തെത്തിയത്.

നേരത്തെ അരവിന്ദ് കെ്ജരിവാള്‍ തന്റെ കോളേജ് സഹപാഠികളെ സന്ദര്‍ശിച്ച ഫോട്ടോസ് സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്തിരുന്നു.

മോദിയുടെ ബിരുദ സര്‍ട്ടിഫിക്കറ്റിനെ ചൊല്ലിയുള്ള പ്രശ്നം നിലനില്‍ക്കവെ, മോദിയെ വെല്ലുവിളിക്കുന്ന തരത്തിലാണ് കെജ്രിവാളിന്റെ സുഹൃത്തുക്കളുടെ പുതിയ പോസ്റ്റ്.

കെജ്രിവാളിനെപ്പോലെ മോദിജിയും തന്റെ സഹപാഠികളെ സന്ദര്‍ശിച്ച് പഴയ കോളേജ് ഓര്‍മ്മകള്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്ക്കണമെന്നുമാണ് സോഷ്യല്‍ മീഡിയ പറയുന്നത്.

മോദിയുടെ ബിരുദ സര്‍ട്ടിഫിക്കേറ്റ് വ്യാജമാണെന്ന് കാണിച്ച് കെജ്രിവാള്‍ നേരത്തെ തന്നെ രംഗത്ത് വന്നിരുന്നു.

എന്നാല്‍ മോദിയുടെ ബി.എ. ബിരുദ സര്‍ട്ടിഫിക്കറ്റ് യഥാര്‍ത്ഥമാണെന്നാണ് സര്‍വ്വകലാശാല രജിസ്ട്രാര്‍ തരുണ്‍ ദാസ് പറഞ്ഞിരുന്നു. 1979 ല്‍ മോദി ബിരുദം നേടിയിട്ടുണ്ടെന്ന് സര്‍വ്വകലാശാല വിശദീകരണം നല്‍കി.

എന്നാല്‍, സര്‍ട്ടിഫിക്കറ്റുകള്‍ കൈപ്പടമാക്കി എഴുതി നല്‍കുന്ന സമയത്ത് മോദിയുടെ സര്‍ട്ടിഫിക്കറ്റ് മാത്രം എങ്ങനെ പ്രിന്റില്‍ വന്നു എന്ന ചോദ്യത്തിന് വിശദീകരണം നല്‍കാന്‍ ഇതുവരെ സര്‍വ്വകലാശാല അധികൃതര്‍ക്ക് കഴിഞ്ഞിട്ടില്ല. ഇതിന്റെ ചുവടുപിടിച്ചാണ് പുതിയ വെല്ലുവിളി സോഷ്യല്‍ മീഡിയ മുന്നോട്ടുവെച്ചത്.

WATCH THIS VIDEO:

We use cookies to give you the best possible experience. Learn more