| Friday, 29th September 2017, 6:02 pm

'നിങ്ങള്‍ക്കങ്ങ് കെട്ടരുതോ'; അനുഷ്‌കയുടെ ചങ്കില്‍ കുത്തി സ്മൃതി മന്ദാന-വിരാട് കോഹ്‌ലി അപൂര്‍വ്വ കൂടിക്കാഴ്ച്ചയെ ആഘോഷിച്ച് സോഷ്യല്‍ മീഡിയ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബംഗളൂരു: ലോകകപ്പിന് ശേഷം രാജ്യത്ത് വനിതാ ക്രിക്കറ്റിനും താരങ്ങള്‍ക്കും പ്രശസ്തി നാള്‍ക്കുനാള്‍ വര്‍ധിച്ചു വരികയാണ്. മിതാലിയും ഹര്‍മനും പൂനവും സ്മൃതിയുമെല്ലാം ഇന്ന് രാജ്യത്തിന്റെ അഭിമാന താരങ്ങളാണ്. സ്മൃതിയെ നാഷണല്‍ ക്രഷെന്നാണ് സോഷ്യല്‍ മീഡിയ വിളിക്കുന്നത്. സെഞ്ച്വറിയടിച്ചതിന് ശേഷമുള്ള സ്മൃതിയുടെ ചിരി ലോക പ്രശസ്തമാണല്ലോ.

ഇന്നലെ ഇന്ത്യയും ഓസ്‌ട്രേലിയയും ബംഗളൂരുവില്‍ ഏറ്റുമുട്ടിയപ്പോള്‍ അത് മറ്റൊരു സമാഗമത്തിന് കൂടി വേദിയായി. രണ്ട് നാഷണല്‍ ക്രഷുകളുടെ സമാഗമം. ഇന്ത്യന്‍ വനിതാ താരം സ്മൃതിയും പുരുഷ ടീം നായകന്‍ വിരാടും. മന്ദാനയ്‌ക്കൊപ്പം ടീമിന്റെ ഭാവി നായികയായി കണക്കാക്കുന്ന ഹര്‍മന്‍പ്രീതുമുണ്ടായിരുന്നു.


Also Read: ‘ബാലരമ’ വായിക്കുന്നവരേക്കാള്‍ എത്രയോ ചിന്താശേഷിയുള്ളവരാണ് ‘ചിന്ത’ വായിക്കുന്നവര്‍’; പി.രാജീവിന് പറ്റിയ അമളിയെ പരിഹസിച്ച് വി.ടി ബല്‍റാം


ഹര്‍മനും മന്ദാനയും തങ്ങളുടെ ബാറ്റു കൊണ്ട് ആരാധകരുടേയും കളിയെഴുത്തുകാരുടേയും പ്രീതി നേടിയവരായിരുന്നു. ഈ അപൂര്‍വ്വ കൂടിക്കാഴ്ച്ചയും സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്. രണ്ട് നാഷണല്‍ ക്രഷുകളുടെ കൂടിക്കാഴ്ച്ചയായിട്ടാണ് സോഷ്യല്‍ മീഡിയ മന്ദാന-കോഹ് ലി സംഗമത്തെ ആഘോഷിക്കുന്നത്.

രണ്ടു പേര്‍ക്കും കല്യാണം കഴിച്ചു കൂടേ എന്നു വരെ കമന്റുണ്ട്. കൂടിക്കാഴ്ച്ചയുടെ ചിത്രം സ്മൃതിയും ബി.സി.സി.ഐയും സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്.

ചില പ്രതികരണങ്ങള്‍ കാണാം






We use cookies to give you the best possible experience. Learn more