|

മാസിന് കേറി ആസായി; ട്രോളില്‍ നിറഞ്ഞ് പ്രേമത്തിന്റെ ഏഴ് വര്‍ഷങ്ങള്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

2015 മേയ് 29നായിരുന്നു നിവിന്‍ പോളിയെ നായകനാക്കി അല്‍ഫോന്‍സ് പുത്രന്റെ സംവിധാനത്തില്‍ പ്രേമം റിലീസായത്. നിവിന്‍ പോളിയുടെ സിനിമ ജീവിതത്തില്‍ വലിയ മാറ്റം കൊണ്ട് വന്ന ചിത്രമായിരുന്നു പ്രേമം. യുവാക്കളില്‍ പ്രേമം അന്ന് വലിയ തരംഗമാണ് സൃഷ്ടിച്ചത്. മേയ് 29ന് പ്രേമത്തിനൊപ്പം കേരളത്തില്‍ റിലീസ് ചെയ്ത ചിത്രമായിരുന്നു തമിഴ് നടന്‍ സൂര്യയുടെ ‘മാസ്’. വലിയ പ്രതീക്ഷയോടെ സൂര്യ ആരാധകര്‍ കാത്തിരുന്ന ചിത്രം എന്നാല്‍ തീയേറ്ററുകളില്‍ പരാജയപെടുകയായിരുന്നു.

പ്രേമം ആവട്ടെ മലയാളത്തിലെ ഏറ്റവും വലിയ വിജയമാവുകയും ചെയ്തു. പ്രേമം റിലീസ് ചെയ്യുന്നു എന്ന പോസ്റ്റുകള്‍ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ച നിവിനും അല്‍ഫോന്‍സ് പുത്രനുമൊക്കെ ‘മണ്ടത്തരമാണ് കാണിക്കുന്നത്’ എന്ന കമെന്റുകള്‍ അന്ന് വന്നിരുന്നു. എന്നാല്‍ ചിത്രത്തിന്റെ റിലീസിന് ശേഷം കാര്യങ്ങള്‍ കീഴ്‌മേല്‍ മറിയുന്ന കഴ്ചയാണ് കണ്ടത്.

No description available.

വര്‍ഷങ്ങള്‍ക്ക് ഇപ്പുറം പ്രേമത്തിന്റെ ഏഴാം വാര്‍ഷികത്തില്‍ പ്രേമം കാണാന്‍ കയറാതെ മാസിന് കേറിയവരെ അടിമുടി ട്രോളുകയാണ് സോഷ്യല്‍ മീഡിയ.

‘മാസ്’ എന്ന് പേര് ഉണ്ടായത് കൊണ്ട് നല്ല മാസ് ചിത്രമാകും എന്ന് കരുതി കയറിയവരെയാണ് സോഷ്യല്‍ മീഡിയ പ്രേമത്തിന്റെ ഏഴാം വാര്‍ഷികത്തില്‍ ട്രോളുന്നത്.

കൂടാതെ അന്ന് സോഷ്യല്‍ മീഡിയയില്‍ മാസ് നല്ല ചിത്രമാകും, മാസിന് മുന്നില്‍ പ്രേമം അടിപതറും എന്നൊക്കെ എഴുതി പങ്കുവെക്കപെട്ട പോസ്റ്റുകളും സോഷ്യല്‍ മീഡിയ കുത്തിപ്പൊക്കുന്നുണ്ട്.

ഇറങ്ങിയ പാട്ടുകളും, ചിത്രത്തിലെ വസ്ത്ര ധാരണം വരെ ക്യാമ്പസുകളില്‍ ട്രെന്‍ഡായി മാറിയ പ്രേമത്തിന്റെ വ്യാജ പ്രിന്റും അന്ന് വ്യാപകമായി പ്രചരിച്ചിരുന്നു.

Content Highlights : Social Media Celebrate seven years of Premam