ഞാന്‍ മരണപ്പെട്ടാല്‍ സംഘപരിവാര്‍ ബലിദാനി ലിസ്റ്റില്‍ ഉള്‍പ്പെടുത്തരുത്; ബലിദാനി വിസമ്മതപത്രം: സോഷ്യല്‍ മീഡിയയില്‍ ക്യാമ്പയിന്‍
Sabarimala women entry
ഞാന്‍ മരണപ്പെട്ടാല്‍ സംഘപരിവാര്‍ ബലിദാനി ലിസ്റ്റില്‍ ഉള്‍പ്പെടുത്തരുത്; ബലിദാനി വിസമ്മതപത്രം: സോഷ്യല്‍ മീഡിയയില്‍ ക്യാമ്പയിന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 13th December 2018, 9:49 pm

കോഴിക്കോട്: സെക്രട്ടറിയേറ്റ് പടിക്കലിലെ ബി.ജെ.പി സമരപ്പന്തലിന് മുന്നില്‍ തീകൊളുത്തി ആത്മാഹൂതി ശ്രമം നടത്തി ആശുപത്രിയില്‍ മരിച്ച സംഭവത്തില്‍ ഹര്‍ത്താല്‍ നടത്തുന്ന ബി.ജെ.പിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ ക്യാമ്പയിന്‍. ജീവിതം മടുത്തതിനാല്‍ ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന് മരണമൊഴി നല്‍കിയ വേണുഗോപാലന്‍ നായരെ ബലിദാനിയാക്കി ഹര്‍ത്താല്‍ നടത്തുന്ന ബി.ജെ.പിയുടെ നടപടിക്കെതിരെയാണ് ക്യാമ്പയന്‍.

ഏതെങ്കിലും ദുരൂഹസാഹചര്യത്തില്‍ ഞാന്‍ മരണപ്പെട്ടാല്‍, എന്നെ സംഘപരിവാര്‍ ബലിദാനി ലിസ്റ്റില്‍ ഉള്‍പ്പെടുത്തുന്നതില്‍ ഞാന്‍ വിസമ്മതം അറിയിക്കുന്നു എന്ന് അറിയിച്ച് ബി.ജെ.പി സംസ്ഥാന പ്രസിഡന്റിന് ഇ.മെയില്‍ അയച്ചുകൊണ്ടാണ് സോഷ്യല്‍ മീഡിയയില്‍ ക്യാമ്പയിന്‍ നടക്കുന്നത്.

Read Also : ബി.ജെ.പിയുടെ വാദം പൊളിച്ചുകൊണ്ട് വേണുഗോപാലൻ നായരുടെ മരണമൊഴി പുറത്ത്

ബി.ജെ.പി സംസ്ഥാന പ്രസിഡന്റിന് അയച്ചു കൊടുത്ത ബലിദാനി വിസമ്മതപത്രത്തിന്റെ സ്‌ക്രീന്‍ ഷോട്ട് പങ്കു വെച്ചു കൊണ്ട് നിരവധി പേര്‍ ഇതിനകം തന്നെ രംഗത്തെത്തിയിട്ടുണ്ട്.

“ബലിദാനി വിസമ്മതപത്രം, ഞാന്‍ സംഘപരിവാര്‍ സംഘടനകളില്‍ പ്രവര്‍ത്തിക്കുന്ന വ്യക്തിയല്ല. ഏതെങ്കിലും ദുരൂഹസാഹചര്യത്തില്‍ ഞാന്‍ മരണപ്പെട്ടാല്‍, എന്നെ സംഘപരിവാര്‍ ബലിദാനി ലിസ്റ്റില്‍ ഉള്‍പ്പെടുത്തുന്നതില്‍ ഞാന്‍ വിസമ്മതം അറിയിക്കുന്നു. പേര്, ഒപ്പ്” എന്ന് പറഞ്ഞു കൊണ്ടാണ് മെയില്‍ അയക്കുന്നത്.

Read Also : അയാള്‍ക്ക് ജീവിതം മടുത്തതിന് ജനം എന്തു പിഴച്ചടോ; ഹര്‍ത്താല്‍ പ്രഖ്യാപിച്ച ബി.ജെ.പിയെ ട്രോളിക്കൊന്ന് സോഷ്യല്‍ മീഡിയ

നേരത്തെയും വ്യാജ പ്രചരണത്തിന്റെ പേരില്‍ ബി.ജെ.പി ഹര്‍ത്താല്‍ നടത്തിയപ്പോഴും സമാന രീതിയിലുള്ള ക്യാമ്പയിന്‍ സോഷ്യല്‍ മീഡിയയില്‍ ഉണ്ടായിരുന്നു. 02-11-2018 ശിവദാസന്‍ എന്ന ശബരിമല തീര്‍ത്ഥാടനത്തിന് പോയ ലോട്ടറി വില്‍പ്പനക്കാരന്‍ ളാഹയ്ക്ക് സമീപം മരിച്ച നിലയില്‍ കണ്ടതിലായിരുന്നു ബി.ജെ.പി ഹര്‍ത്താല്‍. ഇയാള്‍ പൊലീസ് മര്‍ദ്ദനത്തില്‍ കൊല ചെയ്യപ്പെട്ടു എന്നാണ് ബി.ജെ.പി ആരോപിച്ചത്. എന്നാല്‍ നിലയ്ക്കലിലെ പൊലീസ് നടപടിക്ക് ശേഷമാണ് ശിവദാസന്‍ വീട്ടില്‍ നിന്നും ഇറങ്ങിയത് എന്ന് പിന്നീട് കണ്ടെത്തുകയായിരുന്നു. പത്തനംതിട്ട ജില്ലയിലായിരുന്ന അന്ന് ഹര്‍ത്താല്‍ നടത്തിയത്.

എവിടെയെങ്കിലും വെച്ച് അപകടത്തിലോ മറ്റും മരണപ്പെട്ടാല്‍ തന്നെ ബിലിധാനിയാക്കരുതെന്നും ഞാന്‍ സംഘപരിവാര്‍ സംഘടനകളില്‍ പ്രവര്‍ത്തിക്കുന്ന വ്യക്തിയല്ലെന്നും പറഞ്ഞ് കൊണ്ട് ബലിദാനി വിസമ്മതപത്രം പ്രചരിപ്പിച്ചു കൊണ്ട് സോഷ്യല്‍ മീഡിയയില്‍ ക്യാമ്പയിന്‍ നടത്തിയിരുന്നു.

No automatic alt text available.

Image may contain: text