എ.ബി.ജെ കലാം ആസാദ് എന്നായിരുന്നു അനുഷ്‌കയുടെ ആദ്യ ട്വീറ്റില്‍ അദ്ദേഹത്തിന്റെ പേര് പരാമര്‍ശിച്ചിരുന്നത്. ഒരു ഫോളോവര്‍ തെറ്റ് ചൂണ്ടിക്കാണിച്ചതോടെ അനുഷ്‌ക ട്വീറ്റ് പിന്‍വലിക്കുകയും മറ്റൊരു ട്വീറ്റ് പോസ്റ്റ് ചെയ്യുകയും ചെയ്തു. ഇതില്‍ എ.ബി.ജെ എന്നുള്ളത് എ.പി.ജെയാക്കി തിരുത്തിയെങ്കിലും കലാം ആസാദ് എന്നുള്ള പേര് അങ്ങനെ തന്നെ കിടന്നു.
തുടര്‍ന്നായിരുന്നു അനുഷ്‌കയ്‌ക്കെതിരെ രൂക്ഷവിമര്‍ശനവുമായി സോഷ്യല്‍ മീഡിയ രംഗത്തെത്തിയത്. മൂന്നാം തവണയാണ് അനുഷ്‌ക കലാമിന്റെ പേര് ശരിയായി എഴുതിയത്. അറിയില്ലെങ്കില്‍ എഴുതാന്‍ പോകരുതെന്നായിരുന്നു അനുഷ്‌കയ്ക്ക് പലരും നല്‍കിയ ഉപദേശം. വിഡ്ഢിത്തത്തിന്റെ കാര്യത്തില്‍ അലിയ ഭട്ട് അനുഷ്‌കയ്ക്ക് മുന്നില്‍ ഒന്നുമല്ലെന്നും ചിലര്‍ ട്വീറ്റ് ചെയ്തിട്ടുണ്ട്.