| Thursday, 8th December 2022, 7:09 pm

ബാല പ്രതിഫലമൊക്കെ ചോദിച്ചുവെന്ന് കേട്ടു; സോഷ്യല്‍ മീഡിയയില്‍ ഉണ്ണി മുകുന്ദന് പൊങ്കാല

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഉണ്ണി മുകുന്ദന്‍, ബാല എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അനൂപ് പന്തളം സംവിധാനം ചെയ്ത പുതിയ ചിത്രമാണ് ഷെഫീക്കിന്റെ സന്തോഷം. ഉണ്ണിമുകുന്ദന്‍ ഫിലിംസിന്‌റെ ബാനറില്‍ നവംബര്‍ 25നാണ് ചിത്രം തിയേറ്ററിലെത്തിയത്. ഇതുവരെ ചെയ്യാത്ത തരത്തില്‍ കോമഡി റോളുമായിട്ടാണ് ബാല സിനിമയിലെത്തിയത്. മാത്രമല്ല ആരാധകരില്‍ നിന്നും ഗംഭീര പ്രതികരണം നേടിയെടുക്കുകയും ചെയ്തിരുന്നു.

എന്നാല്‍ സിനിമയില്‍ അഭിനയിച്ചതിന് തനിക്കോ, സംവിധായകന്‍ അനൂപ് പന്തളത്തിനോ, മറ്റ് അണിയറ പ്രവര്‍ത്തകര്‍ക്കോ പ്രതിഫലമൊന്നും നല്‍കിയില്ലെന്ന് ആരോപിച്ച് നടന്‍ ബാല രംഗത്ത് വന്നിരുന്നു. നടിമാര്‍ക്കുള്ള തുക കൃത്യമായി നല്‍കിയെന്നും ബാല പറയുന്നു. സിനിമയുടെ ക്യാമറമാനുമായി നേരിട്ട് ഫോണില്‍ സംസാരിച്ചാണ് വണ്‍ ഇന്ത്യന്‍ മലയാളത്തിനോട് ബാല ഇക്കാര്യം വ്യക്തമാക്കിയത്.

തുടര്‍ന്ന് സോഷ്യല്‍ മീഡിയയില്‍ ഉണ്ണി മുകുന്ദനെതിരെ കമന്റുകളുടെ പൊങ്കാലയാണ് സിനിമാപ്രേമികള്‍ നടത്തുന്നത്. പൊതുവെ ഉമ്ണിമുകുന്ദനെതിരെ വരുന്ന വാര്‍ത്തകളൊക്കെ ഇത്തരത്തില്‍ പൊങ്കാലയിലാണ് അവസാനിക്കുന്നത്.

‘ബാല പറഞ്ഞത് ഗൗരവമുള്ള കാര്യമാണ് അഷ്ടിക്ക് വക കണ്ടെത്താനായി കഷ്ടപ്പെടുന്ന പാവങ്ങളെ ചതിക്കരുത്; സിനിമയിൽ നിന്നും പേരോ പ്രശക്തിയോ നേടാൻ കഴിയാത്ത ടെക്നീഷ്യൻമാരുടെ പണം വേണം ആദ്യം നൽകാൻ .അവർക്കായി ശബ്ദിച്ചതിന് അഭിനന്ദനങ്ങൾ, നാണു പ്രിത്വിരാജ് ഉണ്ണി മുകുന്ദന്‍ ?ബെല്‍ട്ട് പൊട്ടിയോ, എന്താണ് ബാലാ പ്രതിഫലമൊക്കെ ചോയ്‌ച്ചെന്ന് കേട്ടു കുറച്ച് കമ്മിയാക്കി പറ,മലയാള സിനിമയിലെ പേരും പ്രശസ്തിയും പെരുമയും ഉള്ള മുൻനിര താരങ്ങളിൽ ഒരാളായ ഉണ്ണി മുകുന്ദൻ ഇങ്ങേർക്ക് കൊട്ടാനുള്ള ചെണ്ട ആണെന്നാണ് ഇങ്ങേരുടെ വിചാരം തുടങ്ങി നിരവധി താരത്തെ അനുകൂലിച്ചും പ്രതികൂലിച്ചും വന്നുകൊണ്ടിരിക്കുന്നത്.

എനിക്ക് ഒരു പൈസയും വേണ്ട, സിനിമയ്ക്ക് വേണ്ടി ബുദ്ധിമുട്ടിയ ബാക്കി എല്ലാവര്‍ക്കും പ്രതിഫലം കൊടുക്കണമെന്നാണ് ബാലയുടെ ആവശ്യം. സ്ത്രീകള്‍ക്ക് മാത്രമല്ല പൈസ കൊടുക്കേണ്ടത്. അതിന് വേറെ അര്‍ഥമുണ്ടെന്നും നടന്‍ പറയുന്നു. ഞാന്‍ വിചാരിച്ച ക്യാരക്ടറല്ല ഉണ്ണി മുകുന്ദന്റേത്. സിനിമയുടെ പിന്നണിയില്‍ വര്‍ക്ക് ചെയ്തവര്‍ക്കൊന്നും പ്രതിഫലം കൊടുക്കാതെ സിനിമയുടെ ലാഭത്തില്‍ നിന്നും അവന്‍ കാറ് വാങ്ങി, തുടങ്ങിയ ആരോപണമാണ് ബാല ഉന്നയിച്ചിരിക്കുന്നത്.

എന്നെ ചതിച്ചോ കുഴപ്പമില്ല, പാവങ്ങളെ ചതിക്കരുത്. അവന്‍ ഇനിയും അഭിനയിച്ചോട്ടെ, സിനിമ നിര്‍മിക്കാന്‍ നില്‍ക്കണ്ടെന്ന് ഒരു കാലത്ത് ഇതിനെല്ലാം പ്രതിഫലം കിട്ടുമെന്നും ബാല പറഞ്ഞു. എന്നാല്‍ ഈ വിവാദത്തിനെതിരെ ഉണ്ണിമുകുന്ദന്‍ ഇതുവരെയും പ്രതികരിച്ചിട്ടില്ല.

content highlight: social media attack against unni mukunthan

We use cookies to give you the best possible experience. Learn more