നവാഗതനായ റോബി വര്‍ഗീസ് രാജ് സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രം കണ്ണൂര്‍ സ്‌ക്വാഡ് തിയേറ്ററില്‍ റിലീസ് ആയിരിക്കുകയാണ്.
മികച്ച പ്രതികരണമാണ് ചിത്രത്തിന് ആദ്യ ദിനം ലഭിച്ചത്. ഇപ്പോഴിതാ വലിയ വിജയത്തിലേക്ക് കുതിച്ചു കൊണ്ടിരിക്കുന്ന കണ്ണൂര്‍ സ്‌ക്വാഡിന്റെ വിജയത്തിന്റെ നിറവില്‍ മമ്മൂട്ടി ആണ് സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചാവിഷയം.
കൊവിഡിന് ശേഷം മമ്മൂട്ടിയുടടേതായി പുറത്തുവന്ന ചിത്രങ്ങള്‍ മിക്കതും ബോക്‌സോഫീസില്‍ വിസ്മയം തീര്‍ക്കുന്നവയോ, നിരൂപക പ്രശംസ നേടുന്നവയോയാണ്.
ഈ കാര്യമാണ് സോഷ്യല്‍ മീഡിയ ചര്‍ച്ചകളില്‍ ഉയരുന്ന പ്രധാന കാര്യം. ക്വാളിറ്റി സിനിമകളുടെ ഭാഗമാകുന്ന മമ്മൂട്ടിയെ പ്രശംസിക്കുന്നവരും ഏറെയാണ്.
മറ്റൊരു ഇന്‍ഡസ്ട്രിയിലും ഒരു നടനും അവകാശപ്പെടാനില്ലാത്ത നേട്ടമാണ് മമ്മൂട്ടി കഴിഞ്ഞ കാലങ്ങളില്‍ സ്വന്തമാക്കിയതെന്നും പറയുന്നവരുണ്ട്.
‘നഷ്ടപ്പെട്ട സാമ്രാജ്യം അയാള്‍ തിരിച്ചുപിടിക്കുന്നു’ എന്നാണ് ഈ ചര്‍ച്ചകളുമായി ബന്ധപ്പെട്ട ഒരു ട്രോളില്‍ വന്ന ക്യാപ്ഷന്‍.
അതേസമയം ആദ്യദിനം 2.40 കോടി നേടിയ കണ്ണൂര്‍ സ്‌ക്വാഡ്, രണ്ടാം ദിനത്തില്‍ 2.75 കോടിയാണ് നേടിയിരിക്കുന്നത്. ഫ്രൈഡേ മാറ്റിനി എന്ന ട്വിറ്റര്‍ ?ഹാന്‍ഡിലാണ് ഇത് റിപ്പോര്‍ട്ട് ചെയ്തത്.
ചിത്രത്തിന്റെ കഥ ഷാഫിയും തിരക്കഥ ഡോക്ടര്‍ റോണിയും ഷാഫിയും ചേര്‍ന്നാണൊരുക്കിയത്. കിഷോര്‍കുമാര്‍, വിജയരാഘവന്‍, ശബരീഷ്, റോണി ഡേവിഡ്, മനോജ് കെ.യു. തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ദുല്‍ഖര്‍ സല്‍മാന്റെ വേഫേറെര്‍ ഫിലിംസ് ആണ് ചിത്രത്തിന്റെ കേരളത്തിലെ വിതരണക്കാര്‍.