ദുല്‍ഖര്‍ സല്മാന് നായകനായി എത്തുന്ന ബിഗ് ബജറ്റ് ചിത്രം കിങ് ഓഫ് കൊത്ത ഓഗസ്റ്റ് 24 നാണ് റിലീസ് ചെയ്യുന്നത്. ഓണം റിലീസായി എത്തുന്ന ചിത്രത്തിന് പ്രതീക്ഷകള്‍ വാനോളമാണ്.
ചിത്രത്തിന്റ പ്രൊമോഷനുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ഹൈദരാബാദില്‍ പരീ റിലീസ് ഈവന്റ് നടന്നിരുന്നു. ഇപ്പോഴിതാ ദുല്‍ഖര്‍ സിനിമള്‍ക്ക് പ്രൊമോഷന് കൊടുക്കുന്ന രീതിയെ അഭിനന്ദിക്കുകയാണ് സോഷ്യല്‍ മീഡിയ.
അന്യ ഭാഷാ ചിത്രങ്ങള്‍ കേരളത്തില്‍ വന്ന് പ്രൊമോഷന് നടത്താറുള്ളത് സ്ഥിരം കാഴ്ചയാണ് എന്നാല്‍ ഒരു മലയാള സിനിമക്ക് ഹൈദരാബാദിലും, ചെന്നൈയിലും ഒക്കെ പ്രൊമോഷന് സംഘടിപ്പിക്കുന്നതിന് തുടക്കം ഇട്ടത് ദുല്‍ഖര്‍ സല്മാന് ആണെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്.
മുമ്പ് കുറുപ്പിന്റെ സമയത്ത് ദുല്‍ഖര്‍ നടത്തിയ പ്രൊമോഷനുകള്‍ ഏറെ ശ്രദ്ധ നേടിയിരുന്നു. അതിന് ശേഷം എത്തുന്ന ദുല്‍ഖറിന്റെ മലയാള ചിത്രം എന്ന നിലയില്‍ വലിയ പ്രൊമോഷനാണ് കൊത്തക്ക് അണിയറപ്രവര്‍ത്തകര്‍ പ്ലാന്‍ ചെയ്തിരിക്കുന്നത്.
ചെന്നൈ, ഹൈദരാബാദ് എന്നീ ഇന്ത്യന്‍ നഗരങ്ങള്‍ക്ക് പുറമെ ദുബായ് ഉള്‍പ്പടെയുള്ള സ്ഥലങ്ങളിലും കിങ് ഓഫ് കൊത്ത പ്രൊമോഷന് പരിപാടികള്‍ ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്.
സി സ്റ്റുഡിയോസും ദുല്‍ഖര്‍ സല്‍മാന്റെ വേഫേറെര്‍ ഫിലിംസും ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രത്തില്‍ ഷബീര്‍ കല്ലറക്കല്‍, പ്രസന്ന, ചെമ്പന്‍ വിനോദ്, ഷമ്മി തിലകന്, ഗോകുല്‍ സുരേഷ്, വടചെന്നൈ ശരണ്‍, ഐശ്വര്യാ ലക്ഷ്മി, നൈല ഉഷ, ശാന്തി കൃഷ്ണ അനിഖാ സുരേന്ദ്രന് തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളിലെത്തുന്നു.
കിങ് ഓഫ് കൊത്തയുടെ ഛായാഗ്രഹണം നിമീഷ് രവിയാണ്. ജേക്സ് ബിജോയ്, ഷാന്‍ റഹ്മാന് എന്നിവര്‍ ചിത്രത്തിന് സംഗീതമൊരുക്കുന്നു. സംഘട്ടനം: രാജശേഖര്‍, സ്ക്രിപ്റ്റ് അഭിലാഷ് എന്‍. ചന്ദ്രന്, പ്രൊഡക്ഷന്‍ ഡിസൈനര്‍: നിഷ് താനൂര്‍, എഡിറ്റര്‍ ശ്യാം ശശിധരന്, കൊറിയോഗ്രാഫി ഷെറീഫ് .വി.എഫ്.എക്സ്. എറ്റ് വൈറ്റ്, മേക്കപ്പ്: റോക്സ് സേവിയര്‍, വസ്ത്രാലങ്കാരം: പ്രവീണ്‍ വര്‍മ, സ്റ്റില്‍ : ഷുഹൈബ് എസ്.ബി .കെ, പ്രൊഡക്ഷന്‍ കണ്ട്രോളര്, ദീപക് പരമേശ്വരന്, മ്യൂസിക് സോണി മ്യൂസിക്, പി. ആര്.ഒ: പ്രതീഷ് ശേഖര്‍.