അടുത്ത കാലത്ത് ഇറങ്ങിയ മലയാളം സിനിമളുടെയൊക്കെ തന്നെ പോസ്റ്ററുകള്‍ ചെയ്ത ഏസ്തറ്റിക്ക് കുഞ്ഞമ്മക്ക് സോഷ്യല്‍ മീഡിയയില്‍ കയ്യടി.
വളരെ മികച്ച രീതിയിലുള്ള ഡിസൈനും, ക്വാളിറ്റിയും വെറൈറ്റിയുമുള്ളതാണ് പോസ്റ്ററുകള്‍ എന്നാണ് സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചകളില്‍ പറയുന്നത്.
ഒടുവില്‍ പുറത്തുവന്ന രാഹുല്‍ സദാശിവന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന മമ്മൂട്ടി ചിത്രം ഭ്രമയുഗത്തിലെ ഉള്‍പ്പടെ പോസ്റ്ററുകള്‍ ചെയ്തിരിക്കുന്നത് ഏസ്തറ്റിക്ക് കുഞ്ഞമ്മ എന്ന കമ്പനിയാണ്.
ഭ്രമയുഗം മാത്രമല്ല മമ്മൂട്ടിയുടെ തന്നെ ബസൂക, കണ്ണൂര്‍ സ്‌ക്വാഡ്, ദുല്‍ഖര്‍ സല്‍മാന്റെ കുറുപ്പ് ഭൂതകാലം, കൊറോണ പേപ്പേഴ്‌സ്, 2018 തുടങ്ങി നിരവധി ചിത്രങ്ങളുടെ മികച്ച പോസ്റ്ററുകള്‍ക്ക് പിന്നില്‍ ഇവര്‍ തന്നെയാണ്.
ഭ്രമയുഗം ഫസ്റ്റ് ലുക്ക് പുറത്തുവന്നതിന് പിന്നാലെയാണ് പോസ്റ്റര്‍ ചെയ്തവരിലേക്കും ഇപ്പോള്‍ സോഷ്യല്‍ മീഡിയ ചര്‍ച്ചകള്‍ കടന്നിരിക്കുന്നത്.
അതേസമയം ഭയാനകമായ ലുക്കിലാണ് മമ്മൂട്ടിയെ ഭ്രമയുഗം ഫസ്റ്റ് ലുക്കില്‍ കാണുന്നത്. ആദ്യം പുറത്തുവന്ന ക്ലോസപ്പ് ഫസ്റ്റ് ലുക്കിന്റെ ഫുള്‍ ഷോട്ട് പോസ്റ്ററും പിന്നീട് പുറത്തുവന്നിരുന്നു.
ഒരു കസേരയില്‍ കൈ ചുരുട്ടി പിടിച്ച് ഇരിക്കുന്ന മമ്മൂട്ടിയെ ആണ് ഫോട്ടോയില്‍ കാണുന്നത്. കൈയില്‍ ഒരു മോതിരവും, കഴുത്തില്‍ ഒരു മാലയും മമ്മൂട്ടിയുടെ കഥാപാത്രം അണിഞ്ഞിരിക്കുന്നത് കാണാം. മമ്മൂട്ടിയുടെ ഏറെ ഹിറ്റായി മാറിയ വിധേയനിലെ ഭാസ്‌കര പട്ടേലറെ ഓര്‍മിപ്പിക്കുന്ന പോലെയാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന പോസ്റ്റര്‍.
മമ്മൂട്ടിയുടെ പിറന്നാളിനോട് അനുബന്ധിച്ചാണ് പോസ്റ്റര്‍ പുറത്ത് വിട്ടത്. കേരളത്തിന്റെ ഇരുണ്ട കാലഘട്ടത്തില്‍ വേരൂന്നിയ കഥയാണ് ഭ്രമയുഗമെന്നാണ് രാഹുല്‍ നേരത്തെ പറഞ്ഞിരുന്നത്. ‘ഇത് ഒരു ആഴത്തിലുള്ള ചലച്ചിത്രാനുഭവമാക്കി മാറ്റുന്നതിന് നിര്‍മാതാക്കളുടെ പിന്തുണ ലഭിച്ചതില്‍ എനിക്ക് സന്തോഷമുണ്ട്. ലോകമെമ്പാടുമുള്ള മമ്മൂക്കയുടെ ആരാധകര്‍ക്ക് നല്‍കുന്ന വലിയൊരു വിരുന്നായിരിക്കും ഈ ചിത്രമെന്ന് പ്രതീക്ഷിക്കുന്നു,’ രാഹുല്‍ പറഞ്ഞു.
കൊച്ചിയും ഒറ്റപ്പാലവുമാണ് ഭ്രമയുഗത്തിന്റെ പ്രധാന ലൊക്കേഷന്‍സ്. അര്‍ജുന്‍ അശോകന്‍, സിദ്ധാര്‍ഥ് ഭരതന്‍, അമാല്‍ ദലിസ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോയും വൈനോട്ട് സ്റ്റുഡിയോയും അവതരിപ്പിക്കുന്ന ചിത്രം മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളില്‍ ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ റിലീസ് ചെയ്യും.
ഛായാഗ്രഹണം: ഷെഹനാദ് ജലാല്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍: ജ്യോതിഷ് ശങ്കര്‍, എഡിറ്റര്‍: ഷഫീക്ക് മുഹമ്മദ് അലി, സംഗീതം: ക്രിസ്റ്റോ സേവ്യര്‍, സംഭാഷണങ്ങള്‍: ടി.ഡി. രാമകൃഷ്ണന്‍, മേക്കപ്പ്: റോനെക്‌സ് സേവ്യര്‍, കോസ്റ്റ്യൂംസ്: മെല്‍വി ജെ., പി.ആര്‍.ഒ: ശബരി.