സമൂഹമാധ്യമങ്ങളും ഹോക്‌സുകളും
Daily News
സമൂഹമാധ്യമങ്ങളും ഹോക്‌സുകളും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 9th July 2016, 4:25 pm

 


ആളുകളെ തെറ്റിദ്ധരിപ്പിക്കാനുതകുന്നതും അസത്യപ്രചാരണങ്ങളടങ്ങിയതുമായ വാര്‍ത്തകളേയും സന്ദേശങ്ങളെയും പൊതുവില്‍ വിളിക്കപ്പെടുന്നത് ഹോക്‌സ് എന്നാണ്. വാട്ട്‌സ്ആപ്പ് സന്ദേശങ്ങളും ഫേസ്ബുക്ക് പോസ്റ്റുകളുമായി ഹോക്‌സ് സന്ദേശങ്ങള്‍ നിര്‍ബാധം പ്രചരിച്ചു കൊണ്ടേയിരിക്കുന്നു.


hoax inn

ഔപചാരികമായി വലിയ വിദ്യാഭ്യാസം ഒന്നും സിദ്ധിച്ചിട്ടില്ലാത്തവര്‍ മുതല്‍ ഉയര്‍ന്ന വിദ്യാഭ്യാസം സിദ്ധിച്ചിട്ടുള്ള പ്രൊഫഷനലുകള്‍ വരെ തങ്ങള്‍ അയക്കുന്ന സന്ദേശം ഹോക്‌സ് ആണെന്നറിയാതെ പ്രചരിപ്പിച്ചുകൊണ്ടേയിരിക്കുന്നു എന്നതാണ് ഏറ്റവും ദു:ഖകരമായ വസ്തുത.

jinesh k

|ഒപ്പീനിയന്‍: ജിനേഷ് പി.കെ|


“To deceive (someone) by making them believe something which has been maliciously or mischievously fabricated. (scam)”

ഹോക്‌സ് (Hoax)എന്ന ഇംഗ്ലീഷ് വാക്കിന്റെ നിര്‍വചനമാണിത്. ആളുകളെ തെറ്റിദ്ധരിപ്പിക്കാനുതകുന്നതും അസത്യപ്രചാരണങ്ങളടങ്ങിയതുമായ വാര്‍ത്തകളേയും സന്ദേശങ്ങളെയും പൊതുവില്‍ വിളിക്കപ്പെടുന്നത് ഹോക്‌സ് എന്നാണ്. വാട്ട്‌സ്ആപ്പ് സന്ദേശങ്ങളും ഫേസ്ബുക്ക് പോസ്റ്റുകളുമായി ഹോക്‌സ് സന്ദേശങ്ങള്‍ നിര്‍ബാധം പ്രചരിച്ചു കൊണ്ടേയിരിക്കുന്നു.

മൊബൈല്‍ ഫോണും ഇ-മെയില്‍ സര്‍വ്വീസുകളും ജന്മം കൊള്ളുന്നതിനു മുന്‍പു തന്നെ ഹോക്‌സ് സന്ദേശങ്ങള്‍ ജന്മം കൊണ്ടിരുന്നു. കടലാസില്‍ എഴുതപ്പെട്ടതോ പ്രിന്റ് ചെയ്യപ്പെട്ടതോ ആയ അത്തരം സന്ദേശങ്ങളുടെ അവസാനഭാഗത്തിന്റെ സാരം ഏതാണ്ട് താഴെ പറയുന്ന സന്ദേശത്തിന് സമാനമായതാവും.

“ഈ കത്ത് നൂറ് കോപ്പിയെടുത്ത് വിതരണം ചെയ്ത കൊല്ലംകാരന് കേരളസര്‍ക്കാര്‍ ലോട്ടറിയുടെ ഒന്നാം സ്ഥാനം ലഭിച്ചു. അമ്പത് കോപ്പി വിതരണം ചെയ്തയാളുടെ കാലിലെ മന്ത് ഭേദമായി. ഈ കത്ത് ചുരുട്ടി ചവറ്റുകുട്ടയിലിട്ട കോഴിക്കോട് സ്വദേശി പേപ്പട്ടിയുടെ കടിയേറ്റ് പേയിളകി മരിച്ചു. ആയതിനാല്‍ ഈ കത്തിന്റെ നൂറ് കോപ്പിയെടുത്ത് ശ്രീ. വായില്ലാക്കുന്നിലപ്പന്റെ സന്ദേശം ജനങ്ങളിലേക്കെത്തിക്കുക.”

 

hoax mail

ഇ-മെയില്‍ സേവനം പ്രചാരത്തില്‍ വന്നതോടു കൂടി മേല്‍പറഞ്ഞ തരം ഹോക്‌സ് ചെയിന്‍ മെയിലുകള്‍ക്ക് പുറമേ പ്രത്യക്ഷത്തില്‍ പരോപകരപ്രദമെന്നു തോന്നുന്ന ഹോക്‌സ് സന്ദേശങ്ങള്‍ കൂടി വ്യാപകമായി പ്രചരിക്കാന്‍ തുടങ്ങി. സാമ്പത്തികമായി സമൂഹത്തിന്റെ ഏറ്റവും താഴെ തട്ടില്‍ ജീവിക്കുന്നവര്‍ക്ക് വരെ സ്മാര്‍ട്ട്‌ഫോണ്‍, വാട്ട്‌സ്ആപ്പ്, ഫേസ്ബുക്ക് സേവനങ്ങള്‍ ലഭ്യമായതോടു കൂടി ഹോക്‌സുകളുടെ കൈമാറ്റത്തില്‍ ഗണ്യമായ വര്‍ദ്ധനയാണുണ്ടായത്.

ഔപചാരികമായി വലിയ വിദ്യാഭ്യാസം ഒന്നും സിദ്ധിച്ചിട്ടില്ലാത്തവര്‍ മുതല്‍ ഉയര്‍ന്ന വിദ്യാഭ്യാസം സിദ്ധിച്ചിട്ടുള്ള പ്രൊഫഷനലുകള്‍ വരെ തങ്ങള്‍ അയക്കുന്ന സന്ദേശം ഹോക്‌സ് ആണെന്നറിയാതെ പ്രചരിപ്പിച്ചുകൊണ്ടേയിരിക്കുന്നു എന്നതാണ് ഏറ്റവും ദു:ഖകരമായ വസ്തുത.

എയ്ഡ്‌സ് രോഗിയായ ജീവനക്കാരന്റെ രക്തം കലര്‍ത്തപ്പെട്ടതിനാല്‍ ഫ്രൂട്ടി കഴിക്കരുതെന്നും കുര്‍ക്കുറെയില്‍ പ്ലാസ്റ്റിക്ക് അടങ്ങിയിട്ടുണ്ടെന്നും ഉപദേശിക്കുന്ന ഹോക്‌സുകള്‍ക്ക് ഏകദേശം പത്ത് വര്‍ഷത്തോളം പ്രായമുണ്ടെങ്കിലും ഇപ്പോഴും വാട്ട്‌സ്ആപ്പ് ഫോര്‍വേഡായി പാറിപ്പറന്നു നടക്കുന്നുണ്ട്.

ദീപാവലി ദിനത്തില്‍ നാസയെടുത്ത ഇന്ത്യയുടെ ചിത്രവും ലോകത്തിലെ ഏറ്റവും കറുത്തകുട്ടി എന്ന പേരില്‍ പ്രചരിച്ച ചിത്രവുമെല്ലാം ഹോക്‌സ് ആയിരുന്നുവെന്ന് പലരും അറിഞ്ഞത് ഏറെ വൈകിയായിരുന്നു, ഒരു പക്ഷേ ഇപ്പോഴും അറിയാതെ ഫോര്‍വേഡ് ചെയ്യുന്നവര്‍ അതിലുമേറെയും കാണും.


ഒന്നോ രണ്ടോ ഗ്രൂപ്പില്‍ ഫോര്‍വേഡ് ചെയ്താല്‍ മാജിക്ക് കാണാം എന്ന ഹോക്‌സ് സന്ദേശങ്ങള്‍ തന്നെ പലതരമുണ്ട്. മെസ്സേജിലെ നീല ചതുരം ചുവപ്പാവുമെന്നും ആപ്പിളിന്റെ സ്ഥാനം മാറുമെന്നും പുല്ലു തിന്നുന്ന പശുവിന്റെ ചിത്രത്തിലെ പുല്ല് അപ്രത്യക്ഷമാവുമെന്നുമെല്ലാം ആവും മിക്കവാറും ഇത്തരം സന്ദേശങ്ങളുടെ അവകാശവാദങ്ങള്‍.


 

hoax

വളരെ പ്രചാരം സിദ്ധിച്ച ചില വാട്ട്‌സ്ആപ്പ്/ഫേസ്ബുക്ക് ഹോക്‌സുകള്‍

1. Magic!!! If you send this to five group your battery will charge to 100%. Developed by Mr. XXX, B.Tech (CS) Student, XXX College.

ഒന്നോ രണ്ടോ ഗ്രൂപ്പില്‍ ഫോര്‍വേഡ് ചെയ്താല്‍ മാജിക്ക് കാണാം എന്ന ഹോക്‌സ് സന്ദേശങ്ങള്‍ തന്നെ പലതരമുണ്ട്. മെസ്സേജിലെ നീല ചതുരം ചുവപ്പാവുമെന്നും ആപ്പിളിന്റെ സ്ഥാനം മാറുമെന്നും പുല്ലു തിന്നുന്ന പശുവിന്റെ ചിത്രത്തിലെ പുല്ല് അപ്രത്യക്ഷമാവുമെന്നുമെല്ലാം ആവും മിക്കവാറും ഇത്തരം സന്ദേശങ്ങളുടെ അവകാശവാദങ്ങള്‍.

2. UNESCO has declared the Indian National Anthem Jana Gana Mana to be the best in the world a few minutes ago എന്നു തുടങ്ങുന്ന സന്ദേശം ഏതാണ്ട് 2008 മുതല്‍ ഇമെയിലായി പ്രചരിക്കപ്പെടാന്‍ തുടങ്ങിയതാണ്.

3. DELETE WHATSAPP Today our PM Modi ji spoke a slogan of Made In India. Come lets start with using TELEGRAM an Indian app instead of using the American app Whatsapp.

എന്നാല്‍ യഥാര്‍ത്ഥത്തില്‍ ഈ പറയുന്ന ടെലിഗ്രാം പോലും ഇന്ത്യന്‍ നിര്‍മ്മിതമല്ല. ബഹുമാനപ്പെട്ട നരേന്ദ്രമോദി പ്രധാനമന്ത്രിയായതിന് ശേഷം ഒരുപാട് പഴയ ഹോക്‌സുകള്‍ “Modi”s New Project” എന്നു കൂട്ടിച്ചേര്‍ത്ത് വീണ്ടും പൊടി തട്ടിയെടുക്കപ്പെട്ട് ഷെയര്‍ ചെയ്യപ്പെടുന്നുണ്ട്. പ്രധാനമന്ത്രിയുടെ പേര് കാണുന്നതോടു കൂടെ ഇത് സത്യമാണെന്ന് കരുതി കോണ്‍ടാക്റ്റ് ലിസ്റ്റിലുള്ള മുഴുവന്‍ ആളുകള്‍ക്കും ഫോര്‍വേഡ് ചെയ്തു കാണും നമ്മളില്‍ പലരും.

104 – Blood on Call Number, A new law IPC-233 passed by MODI govt which gives power to girls to kill someone whot ries to molest, I am Narendra MODI I am giving 1GB 3G recharge for forwarding this to two groups എന്നിവ അത്തരം ഹോക്‌സുകളില്‍ ചിലത് മാത്രമാണ്.

4. I am whatsapp CEO Mr. XXXX. When you forward this message to 10 others, this blue tick will change to green and whatsapp will be free for you upto your lifetime.
Whatsapp CEO എന്നും നീല ടിക്കുമെല്ലാം കാണുമ്പോഴേക്കും ഇത്തരം മെസ്സേജുകളെ വിശ്വസിക്കാന്‍ വരട്ടെ, വാട്ട്‌സാപ്പ്/ഫേസ്ബുക്ക് അധികൃതര്‍ക്ക് നിങ്ങളെ എന്തെങ്കിലും അറിയിക്കാനുണ്ടെങ്കില്‍ അവര്‍ക്കൊരിക്കലും ഫോര്‍വേഡ് മെസ്സേജിന്റെ വഴി തേടേണ്ട ആവശ്യമില്ല എന്നെങ്കിലും ചിന്തിക്കുക.

ഏറ്റവും ഒടുവിലായി തലപൊക്കിയ പഴയ ഹോക്‌സുകളില്‍ ഒന്ന് കഴിഞ്ഞ ദിവസം പല ഫേസ്ബുക്ക് ഉപഭോക്താക്കളുടെയും പോസ്റ്റായി നമ്മള്‍ കണ്ടതാണല്ലോ? ഫേസ്ബുക്ക് നമ്മുടെ “പബ്ലിക്ക് ” പോസ്റ്റുകളും ഫോട്ടോകളും ഉപയോഗിക്കാതിരിക്കാന്‍ ഏതാണ്ടിങ്ങനെ ( “I do not give Facebook or any entities associated with Facebook permission to use my pictures, information, or posts, both past and future. By this statement, I give notice to Facebook it is tsrictly forbidden to disclose, copy, ditsribute, or take any other action against me based on this profile and/or its contents. The content of this profile is private and confidential information. The violation of privacy can be punished by law (UCC 1-308- 1 1 308-103 and the Rome Statute).” ) ഒരു സ്റ്റാറ്റസ്സ് ഇട്ടാല്‍ മതിയെന്നു കരുതി മത്സരിച്ച് കോപ്പി-പേസ്റ്റ് ചെയ്യുന്നുണ്ടായിരുന്നു പലരും.

ഹോക്‌സുകള്‍ പ്രചരിക്കുന്നത് എങ്ങനെ തടയാം

ഹോക്‌സുകള്‍ പൂര്‍ണ്ണമായും ഇല്ലാതാക്കാന്‍ ഒരിക്കലും കഴിഞ്ഞെന്നു വരില്ല, കാരണം തമാശക്കായെങ്കിലും ചിലരെയെങ്കിലും വിഡ്ഢികളാക്കണമെന്ന് തീരുമാനിച്ചുറപ്പിച്ചവരാണ് ഇത്തരം മെസ്സേജുകള്‍ നിര്‍മ്മിക്കുന്നത്. ഹോക്‌സുകള്‍ തടയാനുള്ള ഏറ്റവും ഉത്തമമായ വഴി ഒരു മെസ്സേജും കണ്ണുമടച്ച് വിശ്വസിച്ച് ഫോര്‍വേഡ് ചെയ്യാതിരിക്കുക എന്നതാണ്.

പറ്റുമെങ്കില്‍ മെസ്സേജിന്റെ ആദ്യഭാഗത്തെ കുറച്ചു വാക്കുകള്‍ മാത്രം കോപ്പി ചെയ്ത് ഗൂഗിളില്‍ പേസ്റ്റ് ചെയ്ത് സെര്‍ച്ച് ചെയ്യുക, ഹോക്‌സ് ആണെങ്കില്‍ മിക്കവാറും സെര്‍ച്ച് റിസല്‍ട്ട് പേജില്‍ നിന്നു തന്നെ മനസ്സിലാക്കാന്‍ സാധിക്കും. നമ്മള്‍ അംഗമായിട്ടുള്ള വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകളിലോ ഫേസ്ബുക്ക് പ്രൊഫൈലിലോ ആരെങ്കിലും ഹോക്‌സ് പോസ്റ്റ് ചെയ്തതു ശ്രദ്ധയില്‍പ്പെട്ടാല്‍ അപ്പോള്‍ തന്നെ പ്രതികരിക്കുക. ഇത് ആ സന്ദേശം വീണ്ടും ഫോര്‍വേഡ് ചെയ്യപ്പെടുന്നത് തടയാന്‍ ഒരു പരിധി വരെ സഹായകമാവും.

രക്തം ആവശ്യപ്പെട്ടോ ചികിത്സാ സഹായം തേടിയോ കാണാതായവരെ കണ്ടെത്തുന്നതിനായോ വാട്ട്‌സ്ആപ്പിലോ ഫേസ്ബുക്കിലോ പോസ്റ്റിടുമ്പോള്‍ നിര്‍ബബന്ധമായും തീയ്യതി കൂടി വ്യക്തമായി പോസ്റ്റ് ചെയ്യുക. ആവശ്യപൂര്‍ത്തീകരണത്തിന് ശേഷവും വര്‍ഷങ്ങളോളം ഇത്തരം സന്ദേശങ്ങള്‍ ഫോര്‍വേഡ് ചെയ്യപ്പെടുന്നത് തടയപ്പെടാന്‍ ഇതുപകരിക്കും. കാണാതായ ആളെ കണ്ടെത്തിയാലോ ആവശ്യമായ രക്തം ലഭിച്ചാലോ കഴിയുമെങ്കില്‍ ആ വിവരം പോസ്റ്റു ചെയ്യുന്നതും, ആദ്യത്തെ മെസ്സേജ് ഫോര്‍വേഡ് ചെയ്തവരെല്ലാം ഈ വിവരം കൂടി ഫോര്‍വേഡ് ചെയ്യാന്‍ ശ്രമിക്കുന്നതും നന്നായിരിക്കും.