| Wednesday, 27th February 2019, 1:42 pm

യുദ്ധം എളുപ്പമാണെന്ന് കരുതുന്നവര്‍ സിറിയയിലേക്കും യെമനിലേക്കും ഇറാഖിലേക്കും നോക്കൂ; ബോധവത്കരണവുമായി സോഷ്യല്‍ മീഡിയ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഇന്ത്യാ-പാക് അതിര്‍ത്തിയില്‍ ആക്രമണങ്ങള്‍ തുടരുന്ന പശ്ചാത്തലത്തില്‍ യുദ്ധം സൃഷ്ടിക്കാവുന്ന ഭവിഷ്യത്തുകള്‍ ഓര്‍മ്മിച്ച് സോഷ്യല്‍ മീഡിയ. യുദ്ധത്തിനുവേണ്ടി മുറവിളി കൂട്ടുന്നവര്‍ സിറിയ, ഇറാഖ്, ലിബിയ യെമന്‍ എന്നിവിടങ്ങളിലേക്ക് നോക്കണം എന്നാണ് ട്വിറ്ററില്‍ ഉയര്‍ന്ന ഒരു അഭിപ്രായം.

” യുദ്ധം എളുപ്പമാണെന്ന് ആരെങ്കിലും കരുതുന്നുണ്ടെങ്കില്‍ അവര്‍ സിറിയ, ലിബിയ, ഇറാഖ്, യെമന്‍ എന്നിവിടങ്ങളിലേക്ക് നോക്കണം. എങ്ങനെയാണ് ആണവയുദ്ധം എന്ന് മനസിലാക്കണമെങ്കില്‍ ഹിരോഷിമയും നാഗസാക്കിയും ഗൂഗിള്‍ ചെയ്ത് നോക്കിയാല്‍ മതി. ഒപ്പം ഇന്ന് അണ്വായുധങ്ങള്‍ കുറേക്കൂടി ശക്തമാണ്. അതിന്റെ പ്രത്യാഘാതങ്ങള്‍ മാനവരാശിയെ തന്നെ ഇല്ലാതാക്കും.” എന്നാണ് ഈ സാഹചര്യത്തില്‍ പ്രചരിക്കുന്ന ഒരു പോസ്റ്റ്.

Also read:സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു: നിമിഷാ സജയന്‍ മികച്ച നടി, സൗബിനും, ജയസൂര്യയും മികച്ച നടന്മാര്‍

ഇത് കേവലം രണ്ട് രാജ്യങ്ങളെ മാത്രം ബാധിക്കുന്ന പ്രശ്‌നമല്ല മറിച്ച് ലോകത്തെ തന്നെ ബാധിക്കുമെന്നാണ് മറ്റൊരാള്‍ ചൂണ്ടിക്കാട്ടുന്നത്. ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ യുദ്ധമുണ്ടായാലുള്ള പ്രത്യാഘാതങ്ങള്‍ സംബന്ധിച്ച ഒരു പഠന റിപ്പോര്‍ട്ടിന്റെ സ്‌ക്രീന്‍ഷോട്ടും അദ്ദേഹം പങ്കുവെക്കുന്നുണ്ട്.

Also read:എന്റെ അച്ഛനെ കൊന്നത് പാകിസ്ഥാനല്ല; യുദ്ധമാണ്: യുദ്ധത്തിനെതിരെ കാര്‍ഗില്‍ രക്തസാക്ഷിയുടെ മകള്‍

“ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ ആണവ പോരാട്ടമുണ്ടായാല്‍ അത് ആഗോളതലത്തില്‍ തന്നെ ബാധിക്കും. ലോകമെമ്പാടുമുളള അന്തരീക്ഷ ഊഷ്മാവ് കുത്തനെ ഇടിയും. ക്ഷാമവും മറ്റ് അസ്വസ്ഥതകളുമുണ്ടാവും.” എന്നാണ് മറ്റൊരാള്‍ ഓര്‍മ്മപ്പെടുത്തുന്നത്.

We use cookies to give you the best possible experience. Learn more