| Saturday, 13th October 2018, 12:45 pm

അതെന്നാ ചേട്ടാ നമ്പൂതിരിമാര്‍ പാടി നടന്നാല്‍ ഒക്കൂല്ലേ; രാഹുല്‍ ഈശ്വറിന്റെ ഫേസ്ബുക്ക് പോസ്റ്റിനെതിരേ സോഷ്യല്‍ മീഡിയ

ഡൂള്‍ന്യൂസ് ഡെസ്‌ക്

പന്തളം: ശബരിമലയിലെ ധര്‍മ്മ യുദ്ധം ജയിച്ചു തിരിച്ചുവന്നാല്‍ പാണ സഹോദരന്മാര്‍ ഈ വിജയം പാടി പുകഴ്ത്തുമെന്ന രാഹുല്‍ ഈശ്വരിന്റെ ഫേസ്ബുക്ക് പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുന്നു.

“നമ്മള്‍ ഈ ധര്‍മ്മ യുദ്ധം ജയിച്ച് തിരിച്ചു വരൂം. വരാന്‍ പോകുന്ന ഒരുപാടു തലമുറകള്‍ ഈ ധര്‍മ്മ സമരത്തെ കുറിച്ച് പറയും, വരും കാല നമ്മുടെ പാണ സഹോദരങ്ങള്‍ ഈ വിജയം പാടി പുകഴ്ത്തും”. ഇതാണ് ഫേസ്ബുക്ക് പോസ്റ്റ്.


നിങ്ങള്‍ നമ്പൂതിരിമാര്‍ പാടി നടന്നാല്‍ ഒക്കൂല്ലേ എന്നാണ് സോഷ്യല്‍ മീഡിയയില്‍ ഇതേക്കുറിച്ച് ഉയരുന്ന വിമര്‍ശനം. നിങ്ങള്‍ക്ക് പണിയൊന്നും പറഞ്ഞിട്ടില്ലല്ലോയെന്നും പൗരോഹിത്യം കൊണ്ട് നാട് ഭരിച്ചവരല്ലേയെന്നും വിമര്‍ശനത്തില്‍ പറയുന്നുണ്ട്. ആക്റ്റിവിസ്റ്റ് ധന്യ മാധവ് ആണ് രാഹുല്‍ ഈശ്വറിനെതിരെ വിമര്‍ശനവുമായി ആദ്യം രംഗത്തെത്തിയത്.

ഞങ്ങള്‍ ഞങ്ങളുടെ കുട്ടികളെ പഠിപ്പിച്ച് ഓരോ പൊസിഷനിലെത്തിക്കാന്‍ കഷ്ടപ്പെടുകയാണ്. ഈ സമര കോപ്രായം പാടി നടക്കലല്ല ഞങ്ങളുടെ പണിയെന്നും ധന്യ പറയുന്നു. വേറെ ജോലിയൊന്നും ഇല്ലാതിരിക്കുന്ന രാഹുല്‍ ഈശ്വര്‍ തന്നെ ഇത് പാടി നടന്നോ എന്നും ധന്യ പറയുന്നുണ്ട്.

അതേസമയം, ഈ മാസം 17 മുതല്‍ 22 വരെ ഒരൊറ്റ മഹിഷിയേയും ശബരിമലയിലേയ്ക്ക് അതിക്രമിച്ചു കടക്കാന്‍ അനുവദിക്കില്ലെന്ന് രാഹുല്‍ ഈശ്വരിന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. കൂടാതെ തമിഴ്നാട്, കര്‍ണാടകം, തെലുങ്ക് ഭക്ത ജനതയെയും സഹായത്തിനു വിളിക്കുമോന്നും ആദിവാസി മലയരയ വിഭാഗം വനത്തിലേക്കുള്ള വഴികള്‍ പ്രതിരോധിക്കുമെന്നും രാഹുല്‍ ഈശ്വര്‍ പറയുന്നു.


ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

അതെന്നാ ചേട്ടാ…?? നിങ്ങള്‍ നമ്പൂതിരിമാര് പാടി നടന്ന ഒക്കൂല്ലേ? ഓ നിങ്ങള്‍ക്ക് പണി ഒന്നും പറഞ്ഞിട്ടില്ലല്ലോ അല്ലെ? പൗരോഹിത്യം കൊണ്ട് നാട് ഭരിച്ചവരല്ലേ?? അതെ… ഞങ്ങടെ പിള്ളേരിപ്പോ കഷ്ടപ്പെട്ട് പഠിച്ചു…ഓരോ പൊസിഷനില്‍ എത്താന്‍ പെടാപ്പാട് പെടുവാണ്… ഞങ്ങള്‍ക്ക് നിങ്ങടെ ഈ സമര കോപ്രായം പാടി നടക്കല്‍ അല്ല പണി.

ചുമ്മാ വലിയ പണി ഒന്നും ഇല്ലാതിരിക്കുവല്ലേ.. ചേട്ടന്‍ തന്നെ പാടിക്കൊണ്ട് നടന്നോ.. ഇടയ്ക്കു ചാനലില്‍ പല പല ശേഹേല പ്രത്യക്ഷപ്പെടുമ്പോ 2 min അവിടേം പാടിക്കോ… ???? മ്മള് തല്ലു കൊള്ളണം കൊടി പിടിക്കണം അതും കഴിഞ്ഞു പാടി പുകഴ്ത്തണം.. പക്ഷെ താക്കോല്‍ അത് അയ്യപ്പ തിന്തകതോം സ്വാമി തിന്തകത്തോം.. ല്ലേ ?

We use cookies to give you the best possible experience. Learn more