| Friday, 21st June 2019, 2:31 pm

ബീഹാറിലെ കുട്ടികളുടെ കാര്യം മിണ്ടാതെ ശിഖര്‍ ധവാന്റെ അസുഖം ഭേദമാകട്ടെയെന്ന് ആശംസിച്ച മോദിക്ക് ട്വിറ്ററില്‍ പൊങ്കാല

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ബീഹാറില്‍ മസ്തിഷ്‌കജ്വരം ബാധിച്ച് മരണപ്പെട്ട കുട്ടികളുടെ കാര്യം പറയാതെ ശിഖര്‍ ധവാന്റെ അസുഖം ഭേദമാകട്ടെയെന്ന് ആശംസിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് ട്വിറ്ററില്‍ പൊങ്കാല. ശിഖര്‍ ധവാന്റെ അസുഖം ഭേദമാകട്ടെയെന്ന് ആശംസിച്ചുകൊണ്ടുള്ള മോദിയുടെ ട്വീറ്റിനു കീഴിലാണ് ബീഹാറിലെ കുട്ടികളുടെ കാര്യം ചൂണ്ടിക്കാട്ടി നിരവധി പേര്‍ വിമര്‍ശനവുമായി രംഗത്തുവന്നിരിക്കുന്നത്.

‘ബീഹാറിലെ 150 കുട്ടികളുണ്ട് ജീവിതത്തിന്റെ സ്‌പോട്ട് കളിക്കാന്‍ പറ്റാതെയായിട്ട്. ദയവായി അവര്‍ക്കുവേണ്ടിയും ചില വാക്കുകള്‍ മാറ്റിവെക്കൂ’ എന്നാണ് ട്വീറ്റിനു കീഴില്‍ വന്ന ഒരു പ്രതികരണം.

മറ്റുചില പ്രതികരണങ്ങള്‍ കാണാം


ബീഹാറില്‍ മസ്തിഷ്‌കജ്വരം വ്യാപിക്കുന്നത് വലിയ ആശങ്കയ്ക്ക് വഴിവെച്ചിരിക്കുകയാണ്. 128 കുട്ടികള്‍ക്കാണ് ഇതുവരെ രോഗം ബാധിച്ച് മരിച്ചത്. അഞ്ഞൂറിലധികം കുട്ടികളാണ് രോഗബാധയെ തുടര്‍ന്ന് വിവിധയിടങ്ങളില്‍ ചികിത്സതേടിയത്. നരേന്ദ്രമോദി ഈ വിഷയത്തില്‍ പ്രതികരിക്കാത്തതാണ് സോഷ്യല്‍ മീഡിയയെ പ്രകോപിപ്പിച്ചത്.

അതേസമയം, പരിക്കുകാരണം മത്സരത്തില്‍ പങ്കെടുക്കില്ലെന്ന ശിഖര്‍ ധവാന്റെ ട്വീറ്റിന് പ്രധാനമന്ത്രി പ്രതികരിക്കുകയും ചെയ്തിരുന്നു ‘ പ്രിയപ്പെട്ട ധവാന്‍ പിച്ച് നിങ്ങളെ മിസ് ചെയ്യുമെന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല. ഒരിക്കല്‍ കൂടി നിങ്ങള്‍ക്ക് ഫീല്‍ഡിലേക്ക് തിരിച്ചുവരാനും അതുവഴി രാജ്യത്തിന് കൂടുതല്‍ വിജയങ്ങള്‍ നേടിത്തരാനും കഴിയട്ടെ. അതിനായി എത്രയും പെട്ടെന്ന് നിങ്ങള്‍ സുഖം പ്രാപിക്കുമെന്ന് കരുതുന്നു’ എന്നായിരുന്നു പ്രധാനമന്ത്രിയുടെ ട്വീറ്റ്.

We use cookies to give you the best possible experience. Learn more