അനിയന്‍ ബോബനും മോളിയും വായിക്കാറില്ലായിരിക്കുമല്ലോ, അല്ലേ? അതില്‍ പഞ്ചായത്ത് പ്രസിഡന്റ് ചേട്ടന്‍ ചായക്കടയില്‍ ചെല്ലുമ്പോള്‍ കടക്കാരന്‍ പഞ്ചസാര മുഴുവന്‍ ഉറുമ്പു കയറുന്നു എന്ന് പരാതി. പ്രസിഡന്റ് ചേട്ടന്റെ ഉപദേശം “എളുപ്പവഴിയുണ്ടെടാ, പഞ്ചസാരക്കുപ്പിയുടെ മുകളില്‍ “ഡി.ഡി.ടി.” എന്നു എഴുതിവച്ചാല്‍ മതി ഉറുമ്പ് പേടിച്ചു പോയിക്കോളും എന്ന്.
ഡിജിറ്റല്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമായി എന്ന പ്രധാനമന്ത്രി നരേന്ദ്രമോദി ഫേസ്ബുക്ക് തലവന്‍ മാര്‍ക്ക് സുക്കര്‍ബര്‍ഗുമായി നടത്തിയ കൂടിക്കാഴ്ച്ചയുടെ വാര്‍ത്തകളും ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച് തുടങ്ങിയതിനൊപ്പമാണ് മാര്‍ക്ക് സുക്കര്‍ബര്‍ഗ് സപ്പോര്‍ട്ട് ഡിജിറ്റല്‍ ഇന്ത്യ എന്ന ആഹ്വാനവുമായി ഒരു പ്രൊഫൈല്‍ പിക്ച്ചര്‍ ഫില്‍റ്റര്‍ സംവിധാനം കൊണ്ടുവന്നത്. ദേശസ്‌നേഹികളായ വലിയൊരു വിഭാഗം ജനങ്ങളും ഈ ഉദ്യമത്തില്‍ പങ്ക് ചേര്‍ന്ന് തങ്ങളുടെ പ്രൊഫൈല്‍ ഫോട്ടോ ത്രിവര്‍ണമാക്കുകയും ചെയ്തു.
എന്നാല്‍ ഇതിനു പിന്നില്‍ ഫേസ്ബുക്കിന്റെ ഗൂഢതാല്പര്യങ്ങളാണുള്ളത്. ഡിജിറ്റല്‍ ഇന്ത്യ പദ്ധതിയിലൂടെ ഒരിക്കല്‍ ഇന്ത്യയില്‍ ഏറെ പ്രതിഷേധങ്ങള്‍ നേരിടുകയും ട്രായ് മരവിപ്പിക്കുകയും ചെയ്ത ഇന്റര്‍നെറ്റ് ഓ.ആര്‍.എജി എന്ന പദ്ധതി ഫ്രീബേസിക്‌സ് പുതിയ രൂപത്തില്‍ ഇന്ത്യയില്‍ അവതരിപ്പിക്കാനുള്ള ശ്രമങ്ങളാണ് ഫേസ്ബുക്ക് നടത്തുന്നതെന്ന് സോഷ്യല്‍ മീഡിയ ആരോപിക്കുന്നു.
ഈ ഗൂഢലക്ഷ്യത്തിന് മുഖ്യതെളിവായി പ്രോഫൈല്‍ പിക്ച്ചര്‍ ഫില്‍റ്ററിന്റെ സോഴ്‌സ് കോഡ് തന്നെയാണ് ആളുകള്‍ മുന്നോട്ട് വെക്കുന്നത്. ഫേസ്ബുക്കിന്റെ നീക്കങ്ങളെ കവിമര്‍ശിച്ച് സോഷ്യല്‍ മീഡിയയില്‍ വന്നിട്ടുള്ള ചില വിമര്‍ശനങ്ങളാണ് താഴെ.
നിങ്ങള്‍ സപ്പോര്‍ട്ട് ചെയ്യുന്നത് Digital India വിശാലതയെ ഒന്നും അല്ല മറിച്ച് Free Basics അഥവാ കള്ളത്തരം പുറത്തായപ്പോള്‍ പേര് മാറ്റി പുതിയ പേരില്‍ ഇറങ്ങിയ നമ്മുടെ പഴയ Internet.org എന്ന ഫെയിസ്ബുക്ക് വാരിക്കുഴിയെ തന്നെയാണ്. . .
ഫേസ്ബുക്ക് ജനങ്ങളുടെ ദേശീയതയെ ഒറ്റുകൊടുക്കുകയാണെന്ന ഒരു വിഭാഗം ആളുകള്‍
അമല്‍ലാല്‍ എന്നയാള്‍ ഫേസ്ബുക്കില്‍ കുറിക്കുന്നതിങ്ങനെ; “അവര്‍ നിങ്ങളുടെ ദേശീയതയെ ഒറ്റുകൊടുക്കുക്കയാണ് !
Digital India supports നെ പറ്റി തന്നെയാണ്. നിങ്ങളുടെ ഉദ്ദേശം തീര്‍ത്തും നിഷ്‌കളങ്കമാണ്. ഒരു ഒറ്റ ക്ലിക്കില്‍ നമ്മുടെ നാടങ്ങ് നന്നായി പോണെങ്കില്‍ പോകട്ടെ എന്ന നിലപാടാണ്. നമ്മുടെ രാജ്യം രക്ഷപ്പെടണം എന്ന് തന്നെ കരുതണം !!
പക്ഷെ നിങ്ങള്‍ സപ്പോര്‍ട്ട് ചെയ്യുന്നത് Digital India വിശാലതയെ ഒന്നും അല്ല മറിച്ച് Free Basics അഥവാ കള്ളത്തരം പുറത്തായപ്പോള്‍ പേര് മാറ്റി പുതിയ പേരില്‍ ഇറങ്ങിയ നമ്മുടെ പഴയ Internet.org എന്ന ഫെയിസ്ബുക്ക് വാരിക്കുഴിയെ തന്നെയാണ്. . .
അടുത്ത പേജില്‍ തുടരുന്നു
“ഡിജിറ്റല്‍ ഇന്ത്യ ക്യാമ്പയിനെ സ്വാഗതം ചെയ്യുന്നു. പക്ഷെ എന്താണ് ഇന്റര്‍നെറ്റ് ഡോട്ട് ഓര്‍ഗ് പേര് മാറ്റി രംഗത്ത് വന്ന “ഫ്രീ ബേസിക്‌സ് ” എന്ന സംരംഭം എന്നും വന്‍ പ്രതിഷേധത്തെ തുടര്‍ന്ന് “ട്രായി”ക്ക് എന്ത് കൊണ്ട് നെറ്റ് ന്യൂട്രാലിറ്റി ക്ക് തുരങ്കം വയ്ക്കുന്ന ആ സംരംഭത്തെ എതിര്‍ത്ത് പത്രക്കുറിപ്പ് പോലും ഇറക്കേണ്ടി വന്നു എന്നതും പഠിച്ച ശേഷം പ്രൊഫൈല്‍ ചിത്രത്തില്‍ കുങ്കുമം ചാര്‍ത്തുന്നത് ആയിരിക്കും ഉചിതം”.
വിഗ്നേഷ് ഗംഗന്‍ എന്നയാള്‍ പറയുന്നു: “ഡിജിറ്റല്‍ ഇന്ത്യ ക്യാമ്പയിനെ സ്വാഗതം ചെയ്യുന്നു. പക്ഷെ എന്താണ് ഇന്റര്‍നെറ്റ് ഡോട്ട് ഓര്‍ഗ് പേര് മാറ്റി രംഗത്ത് വന്ന “ഫ്രീ ബേസിക്‌സ് ” എന്ന സംരംഭം എന്നും വന്‍ പ്രതിഷേധത്തെ തുടര്‍ന്ന് “ട്രായി”ക്ക് എന്ത് കൊണ്ട് നെറ്റ് ന്യൂട്രാലിറ്റി ക്ക് തുരങ്കം വയ്ക്കുന്ന ആ സംരംഭത്തെ എതിര്‍ത്ത് പത്രക്കുറിപ്പ് പോലും ഇറക്കേണ്ടി വന്നു എന്നതും പഠിച്ച ശേഷം പ്രൊഫൈല്‍ ചിത്രത്തില്‍ കുങ്കുമം ചാര്‍ത്തുന്നത് ആയിരിക്കും ഉചിതം”.
മാധ്യമങ്ങളും പൊതുജനവും ജാഗരൂഗരായി നില്‍ക്കേണ്ട സമയമാണ്. നരേന്ദ്ര മോദിയുടെ “രക്ഷക പ്രഭാവം” മുതലെടുത്ത് നെറ്റ് ന്യൂട്രാലിറ്റിയെ തകിടം മറിച്ച് വിവരസാങ്കേതിക മേഖലയില്‍ അശ്ലീല ഇടപെടല്‍ നടത്താനുള്ള ഐ.എസ്.പി കൊക്കസ്സിന്റെ ചോരക്കറ പുരണ്ട പല്ലുകള്‍ കാണാതെ പോകരുതെന്നും ഗംഗന്‍ കൂട്ടിച്ചേര്‍ത്തു.
ജോഷിന രാമകൃഷ്ണന്‍: “നോക്കൂ മൂവര്‍ണത്തില്‍ ഡിജിറ്റല്‍ ഇന്ത്യയെ സപ്പോര്‍ട്ട് ചെയ്യാന്‍ എന്ന പേരില്‍ നിങ്ങള്‍ മാറ്റാന്‍ നോക്കുന്ന പ്രൊഫൈല്‍ പിക്ചറിന്റെ പേരാണ് “ഇന്റര്‍നെറ്റ്ഓര്‍ഗ് പ്രൊഫൈല്‍പിക്ചര്‍ പ്രൈഡ് അവതാര്‍” .
എല്ലാം വ്യക്തമായല്ലോ. ഇനി പ്രൊഫൈല്‍ പിക്ചര്‍ മാറ്റുന്നത് ഡിജിറ്റല്‍ ഇന്ത്യടെയാണോ നെറ്റ്‌ന്യൂട്രാലിറ്റി വയലേറ്റ് ചെയ്യുന്ന ഇന്റര്‍നെറ്റ്.ഓര്‍ഗിനെ( പുതിയ പേര് ഫ്രീ ബേസിക്‌സ് ) പിന്തുണയ്ക്കുക എന്ന് നിങ്ങള്‍ തീരുമാനിയ്ക്കൂ”
“കഴിഞ്ഞ മാസങ്ങളില്‍ ഇന്റര്‍നെറ്റ് ന്യൂട്രാലിറ്റിയെ പറ്റി പലരും പല സ്ഥലത്തും സംസാരിക്കുമ്പോഴും ഒളിഞ്ഞിരിക്കുകയായിരുന്നു ഫേസ്ബുക്കും ഇന്റര്‍നെറ്റ് ഡോട്ട് ഓര്‍ഗും. ഇപ്പോള്‍ നടക്കുന്നത് ഫേസ്ബുക്കിന്റെ എറ്റവും വലിയ തന്ത്രമാണ്. മോദിയുടെ വരവും, മോദിയുടെ ഡിജിറ്റല്‍ ഇന്ത്യയും ഒക്കെ കൂട്ടി കുഴച്ചൊരു ഫേസ്ബുക്ക് കാമ്പയിന്‍.
ഫേസ്ബുക്കില്‍ ഡിജിറ്റല്‍ഇന്ത്യയെ പ്രൊഫൈല്‍ ചിത്രംമാറ്റിസപ്പോര്‍ട്ട് ചെയ്താല്‍ അതെങ്ങനെ ഇന്റര്‍നെറ്റ് ഡോട്ട് ഓര്‍ഗിനു പിന്തുണയാവുന്നു എന്ന സംശയത്തിനുള്ള കുറിപ്പാണ് ശ്യാംജിത്ത് മടത്തുപറമ്പില്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്.
“കഴിഞ്ഞ മാസങ്ങളില്‍ ഇന്റര്‍നെറ്റ് ന്യൂട്രാലിറ്റിയെ പറ്റി പലരും പല സ്ഥലത്തും സംസാരിക്കുമ്പോഴും ഒളിഞ്ഞിരിക്കുകയായിരുന്നു ഫേസ്ബുക്കും ഇന്റര്‍നെറ്റ് ഡോട്ട് ഓര്‍ഗും. ഇപ്പോള്‍ നടക്കുന്നത് ഫേസ്ബുക്കിന്റെ എറ്റവും വലിയ തന്ത്രമാണ്. മോദിയുടെ വരവും, മോദിയുടെ ഡിജിറ്റല്‍ ഇന്ത്യയും ഒക്കെ കൂട്ടി കുഴച്ചൊരു ഫേസ്ബുക്ക് കാമ്പയിന്‍.
അവിടെ ചോദ്യങ്ങളില്‍ ആര്‍ക്കും നെറ്റ് ന്യുട്രാലിറ്റിയെ പറ്റി ചോദിക്കാനില്ല. അമേരിക്കയില്‍ നെറ്റ് ന്യൂട്രാലിറ്റി വേണമെന്ന് പറഞ്ഞ ഫേസ്ബുക്കിനു ഇന്ത്യയുടെ കാര്യത്തില്‍ തണുപ്പന്‍ മട്ടാണ്. ഇപ്പോള്‍ ഫേസ്ബുക്കില്‍ നടക്കുന്ന കാമ്പയിന്‍ അത് ഫേസ്ബുക്കിന്റെ ഡാറ്റയാണ്. പതിനായിരം ആളുകള്‍ കാര്യമറിഞ്ഞ് സര്‍ക്കാറിനോട് എതിര്‍പ്പ് പ്രകടിപ്പിക്കുമ്പോള്‍ സക്കര്‍ അണ്ണന്‍ വന്ന് ഒരു ലക്ഷം പേര്‍ ഫോട്ടോമാറ്റാനായി കയറിയ /digitalindia പേജ് കാണിച്ച് പറയും “ബട്ട് യുവര്‍ ഓണര്‍, ദി ത്രീം പേര്‍ സപ്പോര്‍ട്ടുന്നു” അപ്പൊ നുമ്മളാരായി?
അടുത്ത പേജില്‍ തുടരുന്നു
“പിന്നേയ്… സുക്കര്‍ബഗ്ഗറിന്റെ ആപ്പുവച്ച് പ്രൊഫൈല്‍ പിക്ചര്‍ മാറ്റാന്‍ വേറെ ആളെ വിളിക്കണം. ഇതു ഫോട്ടോഷോപ്പാണു കോയാ…
മോദിക്ക് കാഴ്ചപ്പാടുകള്‍ ഉണ്ടാവാം. മോദിക്കും സര്‍ക്കാറിനും ഒരു “ഡിജിറ്റല്‍ ഇന്ത്യ” ഉണ്ടാവാം. പക്ഷെ ഫേസ്ബുക്കിന്റെ പര്‍സ്‌പെക്റ്റീവില്‍ അതില്‍ Free Basics എന്ന വിഷവും ഉണ്ടാവും.” ശ്യാംജിത്ത് പറയുന്നു.
അതേസമയം സ്വന്തം ചിത്രത്തിന് പകരം ഗുജറാത്ത് കലാപദൃശ്യങ്ങള്‍ പ്രൊഫൈല്‍ പിക്ചറാക്കി ത്രിവര്‍ണം നിറം കൊടുത്തുകൊണ്ട് സെബിന്‍ എ. ജേക്കബ് പറയുന്നതിങ്ങനെ: “പിന്നേയ്… സുക്കര്‍ബഗ്ഗറിന്റെ ആപ്പുവച്ച് പ്രൊഫൈല്‍ പിക്ചര്‍ മാറ്റാന്‍ വേറെ ആളെ വിളിക്കണം. ഇതു ഫോട്ടോഷോപ്പാണു കോയാ…
പണിയാളര്‍ ബഹുത് ബഡാ സോഷ്യോളജിസ്റ്റ് ഹേ. ഫേസ്ബുക്കിന്റെ സോഷ്യല്‍ എക്‌സ്‌പെരിമെന്റിന് മോദിപ്പടയുടെ സോഷ്യല്‍ എക്‌സ്‌പെരിമെന്റ് (ഫോട്ടോഷോപ്പിങ്) തന്നെ വച്ചു ഒരു ബദല്‍പ്പണി നമ്മുടെ Ramakumar Ramന്റെ ആശയവും എക്‌സിക്യൂഷനുമായിരുന്നു. ഫോളോവേഴ്‌സ് കൗണ്ട് കൂടുതലുള്ളതുകൊണ്ടു ഞാനതു ചെയ്തൂന്നേയുള്ളൂ. എന്തുകൊണ്ടെന്നാല്‍ രാഷ്ട്രീയപ്രവര്‍ത്തനം ഒരു കൂട്ടായ പ്രവര്‍ത്തനമാകുന്നു. അതു് മോദിപ്പേരുള്ള കുപ്പായം ലേലത്തിനു പിടിക്കുംപോലെ റിയല്‍ എസ്റ്റേറ്റ് ചുളുവിലയ്ക്കു പതിച്ചുകിട്ടാനുള്ള ഒറ്റയാന്‍ പണിയല്ല.
രശ്മി രാധാ രാമചന്ദ്രന്‍: പ്രൊഫൈല്‍ പിക്ചര്‍ മാറ്റുന്ന രാജ്യ സ്‌നേഹികള്‍ അറിയാന്‍ .
നെറ്റ് ന്യൂട്രാലിട്ടി എന്ന ഇന്റെര്‍നെറ്റിലെ സമത്വത്തിനു വിഘാതം സൃഷ്ടിക്കുന്ന ഫേസ്ബുക്കിന്റെ പദ്ധതിയാണ് ശിലേൃില.േീൃഴ രാജ്യവ്യാപകമായ പ്രതിഷേധത്തെ തുടര്‍ന്ന് മോഡിക്ക് ഉപേക്ഷിക്കേണ്ടി വന്ന internet.org ( പുതിയ പേരായ Free Basics ) അടിച്ചേല്‍പ്പിക്കാന്‍ ഉള്ള ട്രാപ് ആണ് ഡിജിറ്റല്‍ ഇന്ത്യയുടെ മറവില്‍ സുക്കറിന്റെ പ്രൊ പിക് ആപ്പ് . ആപ്പുപയോഗിക്കുന്നവര്‍ internet.org സപ്പോര്‍ട്ട് ചെയ്യുന്നവരായി മാര്‍ക്ക് ചെയ്യപ്പെടും നാളെ വീണ്ടും നെറ്റ് ന്യൂട്രാലിറ്റിക്ക് വേണ്ടി പ്രക്ഷോഭം ഉണ്ടാകുമ്പോള്‍ അഭിപ്രായ സര്‍വേ പോലെ ഈ റിസള്‍ട്ട് ഉപയോഗിക്കപ്പെടും
സപ്പോര്‍ട്ട് ഡിജിറ്റല്‍ ഇന്ത്യ എന്ന ആപ്പില്‍ കയറി പടം മാറുന്നവരെ എണ്ണുന്ന ക്ലാസ്സ് ഡിഫൈന്‍ ചെയ്തപ്പോള്‍ “ഇന്റര്‍നെറ്റ്.ഓര്‍ഗ് പ്രൈഡ് അവതാര്‍” യൂസേര്‍സിനെ ആണ് കൗണ്ട് ചെയ്യുന്നത് എന്നുകാണാന്‍ ബ്രൗസറില്‍ വ്യൂ സോഴ്‌സ് ഒന്ന് അടിച്ചാല്‍ മതിയല്ലോ. അതിന്റെ പേര്‍ ഒരു പൊടിക്കു മാറ്റാമായിരുന്നു. ഇന്റര്‍നെറ്റ്.ഓര്‍ഗ് പ്രൈഡ് എണ്ണാന്‍ ആപ്പുണ്ടാക്കിയിട്ട് മേലേ സപ്പോര്‍ട്ട് ഡിജിറ്റല്‍ ഇന്ത്യ എന്ന് എഴുതി വച്ചാലും ആളുകള്‍ സോഴ്‌സ് മണത്തുനോക്കും എന്ന് അറിയില്ലേ അനിയാ?
ഫേസ്ബുക്കിന്റെ നടപടിയില്‍ ജിതിന്‍ ദാസ് എന്നയാള്‍ ഫേസ്ബുക്കില്‍ കുറിച്ച കത്ത് –
“സുക്കര്‍ബെര്‍ഗ് അനിയാ,
അനിയന്‍ ബോബനും മോളിയും വായിക്കാറില്ലായിരിക്കുമല്ലോ, അല്ലേ? അതില്‍ പഞ്ചായത്ത് പ്രസിഡന്റ് ചേട്ടന്‍ ചായക്കടയില്‍ ചെല്ലുമ്പോള്‍ കടക്കാരന്‍ പഞ്ചസാര മുഴുവന്‍ ഉറുമ്പു കയറുന്നു എന്ന് പരാതി. പ്രസിഡന്റ് ചേട്ടന്റെ ഉപദേശം “എളുപ്പവഴിയുണ്ടെടാ, പഞ്ചസാരക്കുപ്പിയുടെ മുകളില്‍ “ഡി.ഡി.ടി.” എന്നു എഴുതിവച്ചാല്‍ മതി ഉറുമ്പ് പേടിച്ചു പോയിക്കോളും എന്ന്.
സപ്പോര്‍ട്ട് ഡിജിറ്റല്‍ ഇന്ത്യ എന്ന ആപ്പില്‍ കയറി പടം മാറുന്നവരെ എണ്ണുന്ന ക്ലാസ്സ് ഡിഫൈന്‍ ചെയ്തപ്പോള്‍ “ഇന്റര്‍നെറ്റ്.ഓര്‍ഗ് പ്രൈഡ് അവതാര്‍” യൂസേര്‍സിനെ ആണ് കൗണ്ട് ചെയ്യുന്നത് എന്നുകാണാന്‍ ബ്രൗസറില്‍ വ്യൂ സോഴ്‌സ് ഒന്ന് അടിച്ചാല്‍ മതിയല്ലോ. അതിന്റെ പേര്‍ ഒരു പൊടിക്കു മാറ്റാമായിരുന്നു. ഇന്റര്‍നെറ്റ്.ഓര്‍ഗ് പ്രൈഡ് എണ്ണാന്‍ ആപ്പുണ്ടാക്കിയിട്ട് മേലേ സപ്പോര്‍ട്ട് ഡിജിറ്റല്‍ ഇന്ത്യ എന്ന് എഴുതി വച്ചാലും ആളുകള്‍ സോഴ്‌സ് മണത്തുനോക്കും എന്ന് അറിയില്ലേ അനിയാ?
അടുത്ത പേജില്‍ തുടരുന്നു
അനിയന്‍ വല്യ മുതലാളിയും കോടീശ്വരനും ഒക്കെയാണ്. നമ്മളു ചെറിയ പണികളൊക്കെ എടുത്തു ജീവിച്ചു പോകുന്ന ഒരു പാവം. എന്നാലും ഒരു ബുക്ക് സജസ്റ്റ് ചെയ്യാം. “വൈ ഡൂ സ്മാര്‍ട്ട് പീപ്പിള്‍ ഡൂ സച്ച് സ്റ്റുപ്പിഡ് മിസ്റ്റേക്‌സ്” എന്ന ക്രിസ് മെറിങ്ങ്ടണ്‍ എഴുതിയ പുസ്തകം. സ്‌നേഹം കൊണ്ട് പറഞ്ഞതാണ്.”
അനിയന്‍ വല്യ മുതലാളിയും കോടീശ്വരനും ഒക്കെയാണ്. നമ്മളു ചെറിയ പണികളൊക്കെ എടുത്തു ജീവിച്ചു പോകുന്ന ഒരു പാവം. എന്നാലും ഒരു ബുക്ക് സജസ്റ്റ് ചെയ്യാം. “വൈ ഡൂ സ്മാര്‍ട്ട് പീപ്പിള്‍ ഡൂ സച്ച് സ്റ്റുപ്പിഡ് മിസ്റ്റേക്‌സ്” എന്ന ക്രിസ് മെറിങ്ങ്ടണ്‍ എഴുതിയ പുസ്തകം. സ്‌നേഹം കൊണ്ട് പറഞ്ഞതാണ്.”
ഡിജിറ്റല്‍ ഇന്ത്യയെ പിന്തുണച്ച് പ്രൊഫൈല്‍ ഫോട്ടോ ത്രിവര്‍ണമാക്കിയവരെ കുറ്റപ്പെടുത്തിക്കൊണ്ടാണ് ജനീഷ് കൊച്ചിന്‍ തന്റെ ഫേസ്ബുക്കില്‍ കുറിക്കുന്നത്-” ഡിജിറ്റല്‍ ഇന്ത്യ എന്നും പറഞ്ഞ് ഡിജിറ്റല്‍ സാങ്കേതിക രംഗത്തെ കുറച്ച് കുത്തക മുതലാളിമാരുടെ കൂടെയിരുന്ന് ഇന്ത്യയിലെ 100 റെയില്‍വെ സ്റ്റേഷനുകളില്‍ സൗജന്യ വൈഫൈ സംവിധാനം കൊണ്ട് വരുമെന്ന് നരേന്ദ്ര മോദി വളവളാന്ന് പൊട്ടിക്കുന്നത് കണ്ടും സുക്കറണ്ണന്‍ ദേശീയപതാക പ്രൊഫൈല്‍ ചിത്രം ആക്കിയത് കണ്ടുമൊക്കെ രോമാഞ്ചം കൊളളുന്ന വിഡ്ഢികളോടൊക്കെ എന്ത് പറയാന്‍……!
ഡിജിറ്റല്‍ ഇന്ത്യ വരുന്നതിന് മുമ്പ് രാജ്യത്തുളളവര്‍ക്ക് മുഴുവനും 3നേരം ഭക്ഷണം, പിന്നെ പാര്‍പ്പിടം, കക്കൂസ് ഇത് പോലുള്ള അടിസ്ഥാന സൗകര്യവും പിന്നേ നമ്മുടെ മറ്റേ 15ലക്ഷവുമാണ് ജനം സ്വപ്നം കാണുന്നത്…
സുക്കറണ്ണന്‍ സൗജന്യ ഇന്റര്‍നെറ്റ് വാഗ്ദാനം ചെയ്യുന്നത് പോലും എല്ലാ തരത്തിലും സാങ്കേതിക രംഗത്ത് സുക്കറണ്ണനെ ആശ്രയിക്കേണ്ടി വരുന്ന കാലത്തേക്കുളള ഒരു കച്ചവട തന്ത്രമാണെന്ന് സംശയിക്കാതിരിക്കാന്‍ കഴിയുമോ…?
ഫേസ്ബുക്കും ഗൂഗിളുമൊക്കെ സ്വയം സാമ്പത്തിക നേട്ടങ്ങള്‍ ഉണ്ടാക്കുന്നതിനൊപ്പം ഞാനും നിങ്ങളുമൊക്കെ അതിന്റെ ഗുണം അനുഭവിക്കുന്നു എന്നത് അംഗീകരിക്കുന്നു. പക്ഷേ ഇതൊക്കെ ഒരു കച്ചവടത്തിന്റെ ഭാഗമാണെന്നും നമ്മളൊക്കെ ഇത്തരം കുത്തകകളുടെ വെറും ഉപയോക്താക്കള്‍ മാത്രമാണെന്നതും പരമമായ സത്യമാണ്…
സുക്കറണ്ണന്‍ സൗജന്യ ഇന്റര്‍നെറ്റ് വാഗ്ദാനം ചെയ്യുന്നത് പോലും എല്ലാ തരത്തിലും സാങ്കേതിക രംഗത്ത് സുക്കറണ്ണനെ ആശ്രയിക്കേണ്ടി വരുന്ന കാലത്തേക്കുളള ഒരു കച്ചവട തന്ത്രമാണെന്ന് സംശയിക്കാതിരിക്കാന്‍ കഴിയുമോ…?
ചൈന പോലുളള വലിയ രാജ്യങ്ങള്‍ ഇത്തരം കുത്തകകളെ അകറ്റി നിര്‍ത്തുമ്പോള്‍ പിന്നെ ഇവര്‍ക്കൊക്കെ മേയാന്‍ പറ്റിയ രാജ്യം ഇന്ത്യയാണെന്ന് ആര്‍ക്കാണ് അറിയാത്തത്?
വെറുതെ ഷൈന്‍ ചെയ്യാന്‍ കിട്ടുന്ന അവസരമെന്ന് കരുതി പഹയന്‍ മോദി എല്ലാത്തിനും മുക്കി മൂളി കൊടുക്കുന്നത് അത്ര നല്ലതിനല്ലട്ടോ…”.
അടുത്ത പേജില്‍ തുടരുന്നു
അത് ഇറക്കുമതി ചെയ്യാന്‍ വലിയ ഇറക്കുമതി നികുതി നല്‍കേണ്ടി വരുന്നു. ഇവയെല്ലാം ലഭിച്ചാല്‍ തന്നെ പി.സി.ബികള്‍ വികസിപ്പിച്ചെടുക്കാനുള്ള സൗകര്യവുമില്ല. ആദ്യം ഉല്‍പ്പന്നങ്ങള്‍ ഇന്ത്യയില്‍ നിമ്മിക്കാനുള്ള സംവിധാനം ഉണ്ടാകട്ടെ ദയവ് ചെയ്ത് ഇത്തരം വ്യാജ പ്രചരണ പ്രകടനങ്ങള്‍ അവസാനിപ്പിക്കുക. ജാസിം കൂട്ടിച്ചേര്‍ത്തു.
ഇതില്‍ നിന്നെല്ലാം വ്യത്യസ്തമായി ഇന്ത്യയെ ഡിജിറ്റല്‍വത്കരിക്കാന്‍ ഇന്ത്യയില്‍ തന്നെ ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കാനുള്ള സംവിധാനമാണ് ആദ്യം കൊണ്ടുവരേണ്ടതെന്നാണ് ജാസിം എ.ആര്‍ കൊച്ചിന്‍ പറയുന്നത്: ഇന്ത്യയെ ഡിജിറ്റല്‍വത്കരിക്കാന്‍ പ്രൊഫൈല്‍ പിക്ച്ചര്‍ മാറ്റുന്നു. ഇന്ത്യയെ ഡിജിറ്റല്‍വത്കരിക്കാന്‍ ഇന്ത്യ ഒന്നും തന്നെ നിര്‍മ്മിക്കുന്നില്ല. നമ്മള്‍ നിര്‍മ്മിക്കാന്‍ ശ്രമിച്ചാല്‍ തന്നെ ട്രാന്‍സിസ്റ്ററുകള്‍ എസ്.എം.ഡി രജിസ്റ്ററുകള്‍, ഡിജിറ്റള്‍ ഐ.സികള്‍ എന്നിവ ഇവിടെ ലഭ്യമല്ല.
അത് ഇറക്കുമതി ചെയ്യാന്‍ വലിയ ഇറക്കുമതി നികുതി നല്‍കേണ്ടി വരുന്നു. ഇവയെല്ലാം ലഭിച്ചാല്‍ തന്നെ പി.സി.ബികള്‍ വികസിപ്പിച്ചെടുക്കാനുള്ള സൗകര്യവുമില്ല. ആദ്യം ഉല്‍പ്പന്നങ്ങള്‍ ഇന്ത്യയില്‍ നിമ്മിക്കാനുള്ള സംവിധാനം ഉണ്ടാകട്ടെ ദയവ് ചെയ്ത് ഇത്തരം വ്യാജ പ്രചരണ പ്രകടനങ്ങള്‍ അവസാനിപ്പിക്കുക. ജാസിം കൂട്ടിച്ചേര്‍ത്തു.
ഡിജിറ്റല്‍ ഇന്ത്യ, ഫ്രീ വൈഫൈ എന്നൊക്കെ കേള്‍ക്കുമ്പോള് ഇവിടെ എന്തോ ഇന്റര്‍നെറ്റ് വിപ്ലവം നടക്കാന്‍ പോകുന്നു, രാജ്യം മുഴുവന്‍ എല്ലാവര്‍ക്കും സൗജന്യമായി ഇന്റര്‍നെറ്റ് ലഭിക്കാന്‍ പോകുന്നു എന്നൊക്കെയാണ് പലരുടേയും വിചാരം.ഡിജിറ്റല്‍ ഇന്ത്യയുടെ പേരില്‍ നെറ്റ്‌ന്യൂട്രാലിറ്റിയെ തകിടം മറിക്കുന്ന ഫേസ്ബുക്കിന്റെ internet.orgഎന്ന Free Basics പദ്ധതി വ്യാപകമാക്കുക എന്നുള്ളതാണ് അവരുടെ ഉദ്ദേശം.
അരുണ്‍ കൊടുങ്ങല്ലൂര്‍: ഡിജിറ്റല്‍ ഇന്ത്യ, ഫ്രീ വൈഫൈ എന്നൊക്കെ കേള്‍ക്കുമ്പോള് ഇവിടെ എന്തോ ഇന്റര്‍നെറ്റ് വിപ്ലവം നടക്കാന്‍ പോകുന്നു, രാജ്യം മുഴുവന്‍ എല്ലാവര്‍ക്കും സൗജന്യമായി ഇന്റര്‍നെറ്റ് ലഭിക്കാന്‍ പോകുന്നു എന്നൊക്കെയാണ് പലരുടേയും വിചാരം.ഡിജിറ്റല്‍ ഇന്ത്യയുടെ പേരില്‍ നെറ്റ്‌ന്യൂട്രാലിറ്റിയെ തകിടം മറിക്കുന്ന ഫേസ്ബുക്കിന്റെ internet.orgഎന്ന Free Basics പദ്ധതി വ്യാപകമാക്കുക എന്നുള്ളതാണ് അവരുടെ ഉദ്ദേശം.
ഈ പദ്ധതിയിലൂടെ എല്ലാവര്‍ക്കും സൗജന്യമായി ഇന്റര്‍നെറ്റ് ലഭിക്കും. പക്ഷെ, അതിലൂടെ ആക്‌സസ് ചെയ്യാന് പറ്റുന്നത് ഫേസ്ബുക്ക് ഉള്‍പ്പെടെയുള്ളഏതാനും ചില സൈറ്റുകള് മാത്രം. മറ്റുള്ളവ ആക്‌സസ് ചെയ്യാന് പ്രത്യേകം പ്രത്യേകം റീച്ചാര്‍ജുകള്‍ചെയ്യണം. ഉദാഹരണത്തിന് യുട്യൂബ് വീഡിയോസ് കാണാന് ഒരു പേക്കേജ്, വാട്ട്‌സപ്പ് ഉപയോഗിക്കാന് ഒരു പേക്കേജ്, വിക്കിപ്പീഡിയക്ക് വേറൊരു പേക്കേജ് എന്നിങ്ങനെ. അതിപ്പോള് ഇന്ത്യയില്‍ നടപ്പിലാക്കുന്നത് റിലയന്‍സ് ആണ് എന്നുള്ള കാര്യം കൂടെ ചേര്‍ത്ത് വായിക്കുക.അല്ലാതെ ഇന്ത്യയിലെ ജനങ്ങള്‍ക്ക് മുഴുവന്‍ സൗജന്യമായി ഇന്റര്‍നെറ്റ് സേവനം നല്‍കാന്‍ അല്‍ഫോണ്‍സ്് പുത്രന്റെ ഭാഷയില്‍ പറഞ്ഞാല്‍ സുക്കറണ്ണനെന്താ വേദനയാ?…