പാലക്കാട്: അട്ടപ്പാടിയില്‍ ആള്‍ക്കൂട്ട മര്‍ദ്ദനത്തെ തുടര്‍ന്ന് ആദിവാസി യുവാവ് മധു കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതികരണമായി ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ ട്വിറ്ററില്‍ പോസ്റ്റു ചെയ്ത ഫോട്ടോയ്‌ക്കെതിരെ സോഷ്യല്‍ മീഡിയ. നീലയും നിറത്തിലുള്ള ലുങ്കികള്‍ കൊണ്ട് കൈകള്‍ കെട്ടി നില്‍ക്കുന്ന ചിത്രങ്ങളാണ് കുമ്മനം പങ്കുവെച്ചത്.
ഫാന്‍സി ഡ്രസ് നടത്തി കുമ്മനം മധുവിനെ അപമാനിക്കുകയാണെന്ന ആരോപണമാണ് സോഷ്യല്‍ മീഡിയ ഉയര്‍ത്തുന്നത്.
” ആദിവാസി ഗ്രാമമായ അട്ടപ്പാടിയിലേക്കു തിരിക്കുകയാണ്. ഞങ്ങള്‍ക്കൊപ്പം അണിചേര്‍ന്നുകൊണ്ട് “ഞാന്‍ ആദിവാസികളെ പിന്തുണയ്ക്കുന്നു” എന്ന് പ്രതിജ്ഞയെടുക്കാം.” എന്ന കുറിപ്പോടുകൂടിയാണ് കുമ്മനം ചിത്രം പോസ്റ്റു ചെയ്തത്. എന്നാല്‍ ചുവപ്പും നീലയും നിറത്തിലുള്ള ഷാളുകള്‍ കയ്യില്‍ കെട്ടി പലപോസുകളില്‍ നില്‍ക്കുന്ന ചിത്രങ്ങളും സോഷ്യല്‍ മീഡിയകളില്‍ പ്രചരിക്കുന്നുണ്ട്.
വ്യത്യസ്ത രീതികളില്‍ പോസ് ചെയ്ത് കൂട്ടത്തില്‍ നല്ലതെന്നു തോന്നിയ ചിത്രം പോസ്റ്റു ചെയ്യുകയാണ് കുമ്മനം ചെയ്തതെന്നും ഇത് അപഹാസ്യമാണെന്നുമാണ് ചിലരുടെ വിമര്‍ശനം.
2018ലെ ഏറ്റവും വലിയ നാടകത്തിനുള്ള മത്സരമമാണിതെന്നും പറഞ്ഞാണ് ചിലരുടെ പരിഹാസം.
“അട്ടപ്പാടി സന്ദര്‍ശിക്കുന്നതിനെ ആരും ചോദ്യം ചെയ്യുന്നില്ല. എല്ലാ രാഷ്ട്രീപാര്‍ട്ടികളില്‍ നിന്നുള്ള നേതാക്കളും അവിടെ സന്ദര്‍ശിക്കുകയും ഈ ക്രൂരകൃത്യത്തെ അപലപിക്കുകയും ചെയ്യുന്നുണ്ട്. മധുവിന്റെ കുടുംബത്തിനൊപ്പം മലയാളികള്‍ കരയുമ്പോള്‍ ഇയാള്‍ വിലകുറഞ്ഞ ഫാന്‍സി ഡ്രസായി അതിനെ ഉപയോഗിക്കുകയാണ്” എന്നാണ് മറ്റൊരു വിമര്‍ശനം.
“വേഷം കെട്ടി രാഷ്ട്രീയം പറയേണ്ട വിഷയം അല്ല ഇത്. രാഷ്ട്രീയം കളിച്ചോളൂ, പക്ഷേ ഒരലപ്ം—- വേണം. വളരെ മോശമായിപ്പോയി. ഒരു പക്വത ഇല്ലാത്ത രാഷ്ട്രീയ നേതാവ് എന്നു വിളിപ്പേര് താങ്കള്‍ നേടും” എന്നാണ് മറ്റൊരു പ്രതികരണം.
“ഇതെന്താ ഫാന്‍സി ഡ്രസ് കോമ്പിറ്റീഷനോ? ശവം തീനി!” എന്നാണ് കുമ്മനം നീലയും ചുവപ്പും നിറത്തിലുള്ള ഷാളുകള്‍ കെട്ടി നില്‍ക്കുന്ന ചിത്രം പങ്കുവെച്ചുകൊണ്ടുള്ള കമന്റ്.