തിരുവനന്തപുരം: ഭക്തജനങ്ങള്‍ പ്രകോപിതരാണെന്നും പ്രതിഷേധം കണക്കിലെടുത്ത് ശബരിമല ദര്‍ശനത്തിനെത്തിയ യുവതികളെ പൊലീസിന് പിന്തിരിപ്പിക്കേണ്ടി വരുമെന്നുമുള്ള ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ പ്രസ്താവനക്കെതിരെ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം ശക്തം.
തീവ്രവാദികളെ മറികടന്നു സ്ത്രീകള്‍ക്ക് പോകാന്‍ പറ്റും പക്ഷെ കടകംപള്ളിയെ മറികടക്കാന്‍ പറ്റുമോയെന്നാണ് സോഷ്യല്‍ മീഡിയയില്‍ ചിലര്‍ ഉയര്‍ത്തുന്ന ചോദ്യം.”” ശബരിമലയില്‍ സ്ത്രീകള്‍ ദര്‍ശനം നടത്തിയാല്‍ പുള്ളി വല്ല കടുംകൈയും ചെയ്യാതെ വീട്ടുകാര്‍ സൂക്ഷിക്കണമെന്ന്”” ഫ്രാന്‍സിസ് നസ്രത്ത് സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.
“”ഭക്തജനങ്ങള്‍ പ്രകോപിതരാണ്, പൊലീസിന് മലകയറുന്ന വനിതകളെ പിന്തിരിപ്പിക്കേണ്ടിവരുമെന്ന് കടകംപള്ളി സുരേന്ദ്രന്‍. അതായത് ശബരിമലയില്‍ പ്രതിഷേധം നടത്തുന്നത് ഭക്തജനങ്ങളാണെന്നാണ് ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാരിലെ ദേവസ്വം മന്ത്രിയുടെ അഭിപ്രായം. അക്രമിക്കൂട്ടത്തെ ഭക്തജനങ്ങള്‍ എന്ന് വിളിക്കുന്ന മാധ്യമങ്ങളെ ഇനി സി.പി.ഐ.എമ്മുകാര്‍ വിമര്‍ശിക്കരുത്. ഇങ്ങനെയല്ലാതെ മറ്റേത് രീതിയിലുള്ള അനുകൂല സാഹചര്യമാണ് ഹിന്ദുത്വ ആക്രമി സംഘത്തിന് കിട്ടേണ്ടത്. ഇന്ന് ടൈംസ് ഓഫ് ഇന്ത്യ എഴുതിയത് പോലെ: The CPIM doing its bit to retain its constituency, the sangh parivar ditto-a win win for both. As for women”s rights ..come again!- “” എന്നായിരുന്നു മാധ്യപ്രവര്‍ത്തകന്‍ എന്‍.കെ ഭൂപേഷ് ഫേസ്ബുക്കില്‍ കുറിച്ചത്.
“നാമജപ ലഹളക്കാരുടെ പ്രതിഷേധം മല കയറാന്‍ യുവതികള്‍ക്ക് ശക്തമായ ഊര്‍ജ്ജം ലഭിക്കും. പക്ഷേ…പൊലീസ് കൗണ്‍സിലിംങ് കഴിഞ്ഞാല്‍ യുവതികളുടെ എല്ലാ ആത്മ വീര്യവും ചോര്‍ന്ന് പോകും. അതിനിടക്ക് ഭക്ത മാപിനി കൈവശമുള്ള ദേവസ്വം മന്ത്രിയുടെ വക കിടുകാച്ചി ഡയലോഗ് വരും. അത് കഴിഞ്ഞാല്‍ പ്രതിഷേധക്കാരുടേയും, പോലീസിന്റേയും രൂപവും, ഭാവവും അടിമുടി മാറും. ബാക്കിയെല്ലാം കഴിഞ്ഞ ദിവസങ്ങളില്‍ സംഭവിച്ചതിന്റ തനിയാവര്‍ത്തനം മാത്രം.- അനീഷ് പരപ്പനങ്ങാടി ഫേസ്ബുക്കില്‍ കുറിച്ചു.
ശരിക്കും ഹൃദയത്തില്‍ നിന്ന് നാമം ജപിച്ചോണ്ടിരിക്കുന്നത് “”കടകംപുളളി “” ആണ് എന്നാണ് ചിലരുടെ പരിഹാസം.
സന്നിധാനത്ത് ദ്രുതകര്‍മ്മസേനയെ വിന്യസിച്ചു; പ്രതിഷേധക്കാര്‍ പിരിഞ്ഞുപോകണമെന്ന് പൊലീസ്
“”ശബരിമല ദര്‍ശനത്തിനായി എത്തിയ രണ്ട് യുവതികള്‍ യാത്ര തുടരുന്നതിനിടെ നിലപാട് വ്യക്തമാക്കി ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ശബരിമല ദര്‍ശനത്തില്‍ നിന്ന് യുവതികളെ പൊലീസിന് പിന്തിരിപ്പിക്കേണ്ടി വരുമെന്ന് മന്ത്രി പറഞ്ഞു.” നിലപാട്, നവോത്ഥാനം, equality, മതില്‍… അങ്ങനെ അങ്ങനെ…കഷ്ടം”” -എന്നിങ്ങനെയാണ് ചിലരുടെ പ്രതികരണം.
ശബരിമല ദര്‍ശനത്തിനെത്തിയ രണ്ട് യുവതികളെ പിന്തിരിപ്പിക്കാനുള്ള ശ്രമം പൊലീസ് നടത്തുന്നുണ്ടെന്നായിരുന്നു ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞത്.
മലപ്പുറം അങ്ങാടിപ്പുറം സ്വദേശിയായ കനകദുര്‍ഗയും, കൊയിലാണ്ടി സ്വദേശി ബിന്ദുവും ഇന്നു രാവിലെ ശബരിമല ദര്‍ശനത്തിനായി എത്തിയിരുന്നു. ഇവരുടെ സന്ദര്‍ശനം സംബന്ധിച്ച് മാധ്യമങ്ങളുടെ ചോദ്യത്തിനായിരുന്നു മന്ത്രിയുടെ പ്രതികരണം.
കാര്യങ്ങള്‍ പറഞ്ഞ് മനസിലാക്കാനായിട്ട് പൊലീസ് ശ്രമിക്കുകയാണ്. എന്നാല്‍ അവര്‍ തിരിച്ച് പോകില്ലെന്ന നിലപാടിനാണുള്ളത്. അവരുള്‍പ്പെടെയുള്ളവരുടെ ജീവന്‍ രക്ഷിക്കാന്‍ പൊലീസിന് ബാധ്യതയുണ്ട്. ആ ബാധ്യത നിറവേറ്റുകയാണ് പൊലീസ്.
ഭക്തജനങ്ങള്‍ പ്രകോപിതരാണ്. അവിടുത്തേക്കുള്ള യാത്ര അപകടകരമാണ് എന്ന് പൊലീസ് അവരെ പറഞ്ഞ് ബോധ്യപ്പെടുത്താന്‍ ശ്രമിക്കുന്നുണ്ട്. സന്നിധാനത്തും പമ്പയിലുമായി ഒന്നരലക്ഷം വരുന്ന ഭക്തജനങ്ങളുണ്ട്. അവിടെ എന്തെങ്കിലും പ്രശ്നമുണ്ടായാല്‍ അത് നിരപരാധികളായ ഭക്തജനങ്ങളുടെ ജീവന്‍ നഷ്ടപ്പെടുത്തുന്ന അവസ്ഥയില്‍ എത്തിക്കുമെന്നും കടകംപള്ളി പറഞ്ഞിരുന്നു.
രാവിലെ പമ്പയില്‍ നിന്നും യാത്ര തിരിച്ച യുവതികളെ പ്രതിഷേധത്തെ തുടര്‍ന്ന് പൊലീസ് ഇപ്പോള്‍ തിരിച്ചിറക്കുകയാണ്.