| Tuesday, 10th October 2017, 8:36 am

50000രൂപയില്‍ നിന്ന് 80കോടി ആസ്തിയുണ്ടാക്കുന്ന ബിസ്സിനസ്സ് എന്തോന്നെടേ; അമിത് ഷായുടെ മകന്റെ കമ്പനിക്കെതിരെ വാര്‍ത്ത കൊടുത്തത് മഞ്ഞഓണ്‍ലൈന്‍ എന്ന് പോസ്റ്റിട്ട കെ.സുരേന്ദ്രന് പൊങ്കാല

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: അമിത് ഷായുടെ മകന്റെ കമ്പനിക്കെതിരെ വാര്‍ത്ത കൊടുത്ത ഓണ്‍ലൈന്‍ മാധ്യമത്തിനെതിരെ ഫേസ്ബുക്ക് പോസ്റ്റിട്ട ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രനെതിരെ സോഷ്യല്‍ മീഡിയയില്‍ പൊങ്കാല.

അമിത് ഷായുടെ മകനായ ജെയ് അമിത്ഭായി ഷാക്കെതിരെ വാര്‍ത്ത കൊടുത്തത് മഞ്ഞ ഓണ്‍ലൈന്‍ ചാനലാണെന്നും ആ വാര്‍ത്ത കഴുത കാമം കരഞ്ഞ് തീര്‍ക്കുന്ന പോലെ ചര്‍ച്ചിച്ച് തീര്‍ക്കുകയാണെന്നും വെങ്കിടേഷ് രാമകൃഷ്ണനെപ്പോലുള്ള സി.പി.ഐ.എം അടിമ മാധ്യമപ്രവര്‍ത്തകരെ രംഗത്തിറക്കി മലയാള മാധ്യമങ്ങളും ആഘോഷം തുടങ്ങിക്കഴിഞ്ഞെന്നുമായിരുന്നു സുരേന്ദ്രന്റെ പോസ്റ്റ്.

അമിത് ഷായുടെ മകന്‍ തന്നെ കാണിച്ച ലാഭക്കണക്ക് പുറത്തുവിടുന്നതില്‍ എന്താണിത്ര വലിയ അന്വേഷണാത്മകതയിരിക്കുന്നത്? അമിത് ഷായുടെ മകന് അതും ഒരൊന്നാന്തരം മാര്‍വാടിക്ക് കച്ചവടം ചെയ്യാന്‍ പാടില്ലേ? ലാഭമുണ്ടാക്കാന്‍ പാടില്ലേ? ഇതില്‍ എവിടെയാണ് സര്‍ക്കാര്‍ സഹായം ലഭിച്ചത്? ഇതില്‍ എന്താണ് അഴിമതിയുള്ളതെന്നും സുരേന്ദ്രന്‍ ചോദിച്ചിരുന്നു.


Also Read ശവപ്പെട്ടി കുംഭകോണം നടത്തിയവരില്‍ നിന്നും അധികമൊന്നും പ്രതിക്ഷിക്കേണ്ട;ബി.ജെ.പിക്ക് രാജ്യസ്‌നേഹം തിരഞ്ഞെടുപ്പില്‍ വോട്ട് നേടാനുള്ള മാര്‍ഗ്ഗം മാത്രമാണെന്നും രമേശ് ചെന്നിത്തല


എന്നാല്‍ ഇതെ പോലെ തന്നെ 2011 നേരത്തെ കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയുടെ ഭര്‍ത്താവ് റോബര്‍ട്ട് വദ്രയുടെ ഡി.എല്‍.എഫ് ഇടപാടുകള്‍ ജെയ് ഷായുടെ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത രോഹിണി സിംഗ് പുറത്ത് കൊണ്ട് വന്നപ്പോള്‍ താങ്കള്‍ക്ക് അത് മഞ്ഞ മാധ്യമപ്രവര്‍ത്തനമല്ലായിരുന്നല്ലോ എന്നാണ് സോഷ്യല്‍ മീഡിയ ചോദിക്കുന്നത്.

റോബര്‍ട്ട് വദ്രയുടെ ഇടപാടുകളുടെ വാര്‍ത്ത് പുറത്ത് വന്ന സമയത്ത് വാര്‍ത്ത് ഏറ്റവും കൂടുതല്‍ ആഘോഷിച്ച താങ്കള്‍ക്ക് ഇപ്പോള്‍ മാത്രമെന്താ അത് കൂലി എഴുത്തികാരായ മഞ്ഞ മാധ്യമമായി എന്നും സുരേന്ദ്രനോട് സോഷ്യല്‍ മീഡിയ ചോദിക്കുന്നുണ്ട്.

50000രൂപയില്‍ നിന്ന് 80കോടി ആസ്തിയുണ്ടാക്കുന്ന ബിസ്സിനസ്സ് എന്തോന്നെടേ?,ആ മാര്‍വാടി ചെക്കനോട് അതിന്റ്റെ ഗുട്ടന്‍സ് ഒന്ന് പറഞ്ഞ് തരാന്‍ പറയോ സുരേട്ടാ എന്നും ചിലര്‍ ചോദിക്കുന്നുണ്ട്.

ചില സോഷ്യല്‍ മീഡിയ കമന്റുകള്‍

We use cookies to give you the best possible experience. Learn more