| Tuesday, 21st August 2018, 3:11 pm

'നിങ്ങടെ വര്‍ഗീയതയുടെ വിത്ത് പാകാന്‍ ഇടം തരാത്ത മണ്ണിനോട് പകവീട്ടിക്കൊണ്ടിരിക്കണം'; 'കേരള മോഡല്‍ നിങ്ങള്‍ കാണാന്‍ കിടക്കുന്നതെയുള്ളൂ'; വിദേശ സഹായം നിരാകരിച്ച കേന്ദ്രത്തിനെതിരെ പ്രതിഷേധം

ആര്യ. പി

തിരുവനന്തപുരം: പ്രളയക്കെടുതിയില്‍ വലയുന്ന കേരളത്തിന് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി വിദേശ സഹായങ്ങള്‍ ആവശ്യമില്ലെന്ന കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം ശക്തമാകുന്നു.

നൂറ്റാണ്ടിലെ പ്രളയം വിതച്ച മാരകമായ വിപത്തില്‍ സംസ്ഥാനത്തെ സഹായിക്കാന്‍ ഐക്യരാഷ്ട്ര സംഘടനയും ജപ്പാന്‍ അടക്കമുള്ള രാജ്യങ്ങളും സന്നദ്ധത അറിയിച്ചിരുന്നെങ്കിലും കേന്ദ്രസര്‍ക്കാര്‍ സഹായം നിരാകരിക്കുകയായിരുന്നു.

രാജ്യത്തിന് തന്നെ സ്ഥിതി നിയന്ത്രിക്കാന്‍ സാധിക്കുമെന്നാണ് കേന്ദ്രം അവകാശപ്പെടുന്നത്. എന്നാല്‍ കേന്ദ്രത്തിന്റെ ഈ തീരുമാനം വലിയ വിമര്‍ശനങ്ങള്‍ക്കാണ് വഴിയൊരുക്കിയത്.

വിദേശ സഹായത്തിന് നികുതി കൂട്ടിയും, ഐക്യരാഷ്ട്രസഭയുടെ സഹായം കൊടുക്കരുത് എന്നു പറഞ്ഞും നിങ്ങളുടെ രാഷ്ട്രീയ പക പോക്കല്‍ തുടരണമെന്നും നിങ്ങളുടെ വര്‍ഗീയതയുടെ വിത്ത് പാകാന്‍ ഇടം തരാത്ത മണ്ണിനോട് അവിടുള്ള മൂന്നര കോടി ജങ്ങളോടും നിങ്ങള്‍ ഇങ്ങനെ പക വീട്ടികൊണ്ടിരിക്കണമെന്നുമാണ് സോഷ്യല്‍മീഡിയില്‍ ചിലര്‍ പ്രതികരിക്കുന്നത്.


കേരളത്തിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് വിദേശസഹായങ്ങള്‍ വേണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍


“”കടലില്‍ ഒലിച്ചു പോകണം എന്ന് നിങ്ങള്‍ ആഗ്രഹിച്ചു കാണും. അവിടെ നിന്നും വര്‍ദ്ധിത വീര്യത്തോടെ ഈ ജനത ഉയിര്‍ത്തെഴുന്നേല്‍ക്കുമ്പോള്‍ ചവിട്ടി താഴ്ത്തി കൊണ്ടേ ഇരിക്കണം. ഞങ്ങളുടെ കൂടെ നികുതിപ്പണം കൊണ്ടാണ് സാര്‍ നിങ്ങള്‍ ഭരിക്കുന്നത് ഫെഡറല്‍ സിസ്റ്റം ആണ് സാര്‍, രാജ ഭരണം അല്ല,

രാജാവിന് ഇഷ്ടമല്ലാത്തവരെ ഇല്ലാതാക്കാന്‍ നിങ്ങള്‍ക്കി രാജ്യം പാരമ്പര്യമായി കിട്ടിയ ഭൂസ്വത്തല്ല സാര്‍, നിങ്ങള് കണ്ടോളു സാര്‍
ഞങ്ങള്‍ നഷ്ടപ്പെട്ടത് ഒക്കെ തിരിച്ചു പിടിക്കുന്നത് എങ്ങനെ എന്ന്. കേരള മോഡല്‍ നിങ്ങള്‍ കാണാന്‍ കിടക്കുന്നതെ ഉള്ളു
തിരിച്ചു വരും സാര്‍ അന്ന് ഞങ്ങളുടെ ചോദ്യത്തിന് ഉത്തരം വേണം”

കുടുക്ക പൊട്ടിച്ച ചില്ലറ തുട്ടുകള്‍ നാടിനു വേണ്ടി പകുത്തു കൊടുത്ത കുഞ്ഞുങ്ങളോട് അടക്കം നിങ്ങള്‍ മറുപടി പറയണം, അവരുടെ മനസ്സില്‍ അടക്കം സംശയം തോന്നി കാണും സാര്‍ ഈ രാജ്യം അവരുടേത് കൂടി ആണോ എന്ന്. അതിനിടയിലും ഒരിക്കലും മാറാന്‍ പോകുന്നില്ലാത്ത ഒരു കാര്യം പറയാം. അന്നും നിങ്ങളുടെ വര്‍ഗീയ പാര്‍ട്ടിയുടെ സ്ഥാനം ഞങ്ങളുടെ പടിക്ക് പുറത്ത് തന്നെയായിരിക്കും””- എന്നാണ് സോഷ്യല്‍ മീഡിയയില്‍ ചിലര്‍ പ്രതികരിക്കുന്നത്.

“ലോകത്തിങ്ങിനെ സ്വന്തം സംസ്ഥാനങ്ങളോട് ഇങ്ങിനെ അസഹിഷ്ണുത കാണിക്കുന്ന ഭരണകൂടമുണ്ടോ? 20000 കോടിയിലധികമാണ് ഇത് വരെയുള്ള നഷ്ടമെന്നാണ് ഇത് വരെ കണക്കാക്കിയിരിക്കുന്നത്! പ്രാരംഭചിലവായിട്ട് 2000 കോടി ചോദിച്ച് കിട്ടിയത് 500 കോടിയാണ്. ഉത്തരേന്ത്യന്‍ സംഘികളാണെങ്കില്‍ സകലമാന പാരകളും വെക്കുന്നുമുണ്ട്. മറ്റുള്ളവര്‍ തരുന്ന സഹായങ്ങള്‍ പോലും തടസ്സപ്പെടുത്താന്‍ ഇവര്‍ക്കെന്താണ് യോഗ്യത? തിന്നുകയുമില്ല തീറ്റിക്കുകയുമില്ല ഈ ചാണകക്കൂട്ടം!”- എന്നായിരുന്നു സോഷ്യല്‍ മീഡിയയിലെ മറ്റൊരു പ്രതികരണം.

കേരളത്തിന് സഹായങ്ങള്‍ ചെയ്യാന്‍ സന്നദ്ധത അറിയിച്ച ഐക്യരാഷ്ട്രസഭയോടും ജപ്പാനോടും കേന്ദ്ര സര്‍ക്കാര്‍ ഇപ്പോള്‍ അത് ആവശ്യമില്ലെന്നു അറിയിച്ചിരിക്കുന്നു… എന്തു കൊണ്ടാവാം അത്? കേന്ദ്രസര്‍ക്കാര്‍ പൂര്‍ണമായും കേരളത്തിന്റെ പുനര്‍ നിര്‍മാണം ഏറ്റെടുത്തിട്ടില്ല.. കേരളം അഭ്യര്‍ത്ഥിച്ച അടിയന്തിര സഹായത്തിന്റെ പകുതി പോലും അനുവദിച്ചിട്ടുമില്ല.. എന്നിട്ടും അവര്‍ മറ്റു കോണുകളില്‍ നിന്ന് വരുന്ന സഹായ വാഗ്ദാനങ്ങളെ നിരുത്സാഹപ്പെടുത്തുന്നു


കേരളം ദുരിതപ്പെയ്ത്തില്‍ മുങ്ങി താണു കൊണ്ടിരുന്നപ്പോള്‍ ടി.ജി മോഹന്‍ദാസ് ഉള്‍പ്പടെ ഉള്ള സംഘപരിവാര്‍ ബുദ്ധിജീവികള്‍ കേരളത്തില്‍ ഈ പറയുന്ന ദുരന്തം ഇല്ല എന്നു ലോകത്തെ ധരിപ്പിക്കാന്‍ ഉള്ള തിരക്കില്‍ ആയിരുന്നു

കേരളത്തില്‍ ഭക്ഷണത്തിനും വസ്ത്രത്തിനും ദാരിദ്ര്യം ഇല്ലെന്നും ഇലക്ട്രീഷ്യന്‍മാരും പ്ലബ്ബര്‍മാരും ആണ് അത്യാവശ്യം എന്നു അല്‍ഫോന്‍സ് കണ്ണന്താനം പ്രസ്താവന നടത്തി.. എന്തു കൊണ്ടാവും അത്?

യു.എ.ഇ ഉള്‍പ്പടെയുള്ള രാജ്യങ്ങള്‍ “കേരളത്തിന് സഹായം നല്‍കാന്‍ കാരണമായി പറഞ്ഞത് മലയാളികള്‍ ആ രാജ്യങ്ങളുടെ പുരോഗതിക്കു നല്‍കിയ സംഭാവനകള്‍ കൊണ്ടാണ് എന്നാണ്.. എന്നിട്ടും അതു മോദിയുടെ നയതന്ത്ര വിജയമായി വ്യഖ്യാനിക്കാന്‍ സംഘ്പരിവാറുകള്‍ ബദ്ധപ്പെടുന്നത് കണ്ടു..

കേന്ദ്ര സര്‍ക്കാര്‍ ഇപ്പോള്‍ വലിയ അമ്പരപ്പില്‍ ആണ്.. കേരളം എന്ന കൊച്ചു സംസ്ഥാനം നേരിടുന്ന ഒരു ദുരന്തത്തില്‍ ലോകം മുഴുവന്‍ ഉറ്റു നോക്കുകയും സഹായങ്ങളുടെ പെരുമഴ വാര്‍ഷിക്കുകയും ചെയ്യുമ്പോള്‍ അവര്‍ അമ്പരപ്പെടുന്നതില്‍ അത്ഭുതം ഇല്ല.. അവര്‍ക്കു ഉണ്ടാകുന്ന അസൂയയില്‍ കുറ്റം പറയാനും സാധിക്കില്ല.. ഇതര സംസ്ഥാനങ്ങളില്‍ ദുരന്തങ്ങള്‍ ഉണ്ടാകുമ്പോള്‍ കിട്ടുന്ന വാര്‍ത്ത പ്രാധാന്യത്തിനേക്കാള്‍, സഹായ വാഗ്ദാനങ്ങളെക്കാള്‍ ഒരുപാടു കൂടുതല്‍ പ്രാധാന്യം കേരളത്തിന് ലഭിക്കുന്നതിന്റ കാരണം അവര്‍ക്കു മനസ്സിലാക്കാന്‍ സമയം എടുക്കുമെന്നായിരുന്നു മറ്റൊരു പ്രതികരണം.

കേരളം എന്ന പാവയ്ക്കാ പോലെ ഉള്ള ഒരു സംസ്ഥാനം ലോകത്തിന്റ ശ്രദ്ധാ കേന്ദ്രമാകുന്നത് ആദ്യമായല്ല.. ലോകം അഭിനന്ദിക്കുന്ന മാതൃകയാക്കുന്ന പലതും ഈ കൊച്ചു സംസ്ഥാനത്തില്‍ നടക്കുന്നുണ്ട്..

ഈ നാടിന്റെ നയതന്ത്രം വേറെയാണ് ബ്രോസ്… ഇവിടുത്തെ ഓരോ മലയാളിയും കേരളത്തിന്റെ നയതന്ത്ര പ്രതിനിധികള്‍ ആണ്.. അവരുടെ അധ്വാനത്തിന്റെ, വേറിട്ട ചിന്തകളുടെ വിജയമാണ് ഇത്.. ഇതിന്റ ക്രെഡിറ്റ് തട്ടിപ്പറിക്കാന്‍ ആരും വരണ്ട.. നിങ്ങളുടെ അമ്പരപ്പ് മാറി വരുമ്പോഴേക്കും ഞങ്ങള്‍ ഈ ദുരന്തത്തെ പൂര്‍ണമായും തോല്‍പ്പിച്ച് വെന്നിക്കൊടി പാറിചിരിക്കും… അപ്പോള്‍ വീണ്ടും അമ്പരക്കേണ്ടി വരും നിങ്ങള്‍ക്ക്”..

തന്നത് തള്ളി പറയുന്നില്ല…. പക്ഷെ ഒരു കൊതുകിനെ പോലെ ഉറങ്ങിക്കുകയും ഇല്ല ഉറക്കുകയും ഇല്ല എന്ന സ്വഭാവം പാടില്ല… UN തരാം യെന്ന് പറഞ്ഞ സഹായം വേണ്ടെന്ന് പറഞ്ഞത് ആര്‍ക്ക്് വേണ്ടിയാണെന്ന് മോദി പറയണം..പുച്ഛം എന്നായിരുന്നു സോഷ്യല്‍ മീഡിയയിലെ മറ്റൊരു പ്രതികരണം.

ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന്‍ പിള്ള മറുപടി പറയണമെന്നും ഈ സമയത്തു കിട്ടുന്ന സഹായം വേണ്ടാ എന്ന് പറയാന്‍ മാത്രം കേരളം എന്ത് തെറ്റാണ് നിങ്ങളോട് ചെയ്തതെന്നുമാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന ചോദ്യം.

ബീഫ് കഴിക്കുന്നത് ആണോ പ്രശ്‌നം ?ശശി തരൂരിനെ പോലെയുള്ളവരുടെ പ്രവര്‍ത്തനഫലമായിട്ടാണ്, ഐക്യരാഷ്ട്രസഭ ഈ സഹായം വാഗ്ദാനം ചെയ്തത് എന്നറിയുന്നു. ഒരു കേരള എംപി എന്ന നിലയില്‍ അദ്ദേഹം നടത്തിയ ഈ പ്രയത്‌നത്തെ നിങ്ങളുടെ പാര്‍ട്ടി ഇങ്ങനെ തള്ളിക്കളഞ്ഞത് എന്തിനാണ് ?അദ്ദേഹത്തിന് ക്രെഡിറ്റ് കിട്ടുന്നതാണോ പ്രശ്‌നം ?നിങ്ങള്‍ക്ക് ഇങ്ങനെ തൊട്ടതിലും പിടിച്ചതിലും ആയ എല്ലാ കാര്യങ്ങളിലും കേരളത്തോട് പ്രശ്‌നമാണല്ലോ സത്യം പറ – എന്താണ് നിങ്ങടെ യഥാര്‍ത്ഥ പ്രശ്‌നം എന്നായിരുന്നു സോഷ്യല്‍ മീഡിയയില്‍ ഉയര്‍ത്തിയ മറ്റൊരു ചോദ്യം.

കേരളത്തെ ആകെ ദുരിതക്കയത്തിലാക്കിയ പ്രളയത്തില്‍ 20000 കോടിക്ക് മുകളിലാണ് നഷ്ടം കണക്കാക്കുന്നത്. അടിയന്തിര സഹായമായി 500 കോടിയാണ് കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചത്.

ആര്യ. പി

അസോസിയേറ്റ് എഡിറ്റര്‍, ഡൂള്‍ന്യൂസ്. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബിരുദം, ജേര്‍ണലിസത്തില്‍ പി.ജി ഡിപ്ലോമ. 2011 മുതല്‍ ഡൂള്‍ന്യൂസില്‍ പ്രവര്‍ത്തിക്കുന്നു.

We use cookies to give you the best possible experience. Learn more