'ബലാല്‍സംഗവും വെള്ളപ്പൊക്കവും വിധിയല്ല' ; അന്ന ഈഡന്റെ പോസ്റ്റിനെതിരെ പ്രതിഷേധവുമായി സോഷ്യല്‍ മീഡിയ ; പ്രതികരണങ്ങള്‍
Social Media
'ബലാല്‍സംഗവും വെള്ളപ്പൊക്കവും വിധിയല്ല' ; അന്ന ഈഡന്റെ പോസ്റ്റിനെതിരെ പ്രതിഷേധവുമായി സോഷ്യല്‍ മീഡിയ ; പ്രതികരണങ്ങള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 22nd October 2019, 11:53 am

കൊച്ചി: എറണാകുളം എം.എല്‍.എ ഹൈബി ഈഡന്റെ ഭാര്യ അന്ന ലിന്‍ഡയുടെ റേപ്പ് ജോക്ക് പോസ്റ്റിനെതിരെ സോഷ്യല്‍ മീഡിയയില്‍ വ്യാപക പ്രതിഷേധം. റേപ്പിനെ നോര്‍മലെസ് ചെയ്യുന്നതാണ് അന്നയുടെ പോസ്‌റ്റെന്നും പ്രിവിലേജിന്റെ പുറത്താണ് ഇത്തരം പോസ്റ്റെന്നും സോഷ്യല്‍ മീഡിയയില്‍ ചിലര്‍ ചൂണ്ടികാട്ടുന്നു.

വിധി ബലാത്സംഗം പോലെയാണെന്നും തടുക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ആസ്വദിക്കാന്‍ ശ്രമിക്കണമെന്നുമായിരുന്നു അന്നയുടെ പോസ്റ്റ്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

കഴിഞ്ഞ ദിവസം എറണാകുളത്ത് പ്രളയത്തിന് സമാനമായ വെള്ളക്കെട്ട് ഉണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട പോസ്റ്റിലായിരുന്നു വിവാദ പരാമര്‍ശം. ഹൈബി ഈഡന്റെ വീട്ടിലും വെള്ളം കയറിയിരുന്നു. വീട്ടില്‍ പാര്‍ക്ക് ചെയ്തിരുന്ന വാഹനവും വെള്ളത്തില്‍ മുങ്ങിയിരുന്നു.

വീട്ടിന് ചുറ്റും വെള്ളം നിറഞ്ഞപ്പോള്‍ റെസ്‌ക്യൂ ബോട്ടില്‍ കുഞ്ഞിനെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുന്ന വീഡിയോയും ഒപ്പം സ്ഥലത്തില്ലാത്ത ഹൈബി ഈഡന്‍ എം.പി ഐസ്‌ക്രീം കഴിക്കുന്ന വീഡിയോയും ഉള്‍പ്പെടുത്തിയുള്ളതായിരുന്നു പോസ്റ്റ്.

പോസ്റ്റിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നതോടെ അന്ന ലിന്‍ഡ ഈഡന്‍ പോസ്റ്റ് പിന്‍വലിച്ചിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

സോഷ്യല്‍ മീഡിയയിലെ ചില പ്രതികരണങ്ങള്‍ കാണാം,

എറണാകുളത്തുകാര്‍ എം.പിയുടെ വീട്ടില്‍ ചെന്ന് ഒറ്റ ദിവസത്തെ മഴയില്‍ വീടും നാടും മുങ്ങിയതും ജീവിതം വഴി മുട്ടിയതും പറയുന്നു. അടുപ്പിലും വെള്ളം കേറി പട്ടിണിയായെന്ന് പറഞ്ഞാല്‍ എം.പിയുടെ ഭാര്യ ചോദിച്ചേക്കും, ചോറ് വെച്ചില്ലെങ്കിലെന്താ ഐസ്‌ക്രീം തിന്നൂടേന്ന്.

പഴയ വിപ്‌ളവകാരി സിന്ധു ജോയി പനിനീര്‍പ്പൂ കൊടുത്ത് അഭിനന്ദിച്ച ഈ ഫേസ്ബുക് പോസ്റ്റ് എറണാകുളം എം.പി. ഹൈബി ഈഡന്റെ ഭാര്യയും നിയമവിദ്യാര്‍ത്ഥിയുമായ അന്ന ഈഡന്റേതാണ്.

ലോകോളേജില്‍ പഠിക്കുമ്പോള്‍ ഇവരുടെ ക്‌ളാസില്‍ ചെന്ന് എം.എല്‍.എ ഹൈബി ഈഡന്റെ ഗുണ്ടായിസത്തെ കുറിച്ച് കാംപയിന്‍ ചെയ്താല്‍ എന്റെ ഭര്‍ത്താവിനെ പറ്റി പറയാന്‍ പാടില്ലെന്ന് വിറളി പിടിക്കുന്ന ഈ സ്ത്രീയെ കണ്ടിട്ടുണ്ട്. മണ്ണിലിറങ്ങി രാഷ്ട്രീയം അനുഭവിക്കാത്ത ഈ താരഭാര്യക്ക് വിവരക്കേടും ഉപരിവര്‍ഗ്ഗ പ്രിവിലേജിന്റെ ഹുങ്കും ആദ്യമല്ലെന്ന് പറയുകയായിരുന്നു.

ബലാല്‍സംഗം തടയാനായില്ലെങ്കില്‍ അത് ആസ്വദിക്കണം എന്നത് പോലെയാണത്രേ ഇവര്‍ ഈ വെള്ളക്കെട്ട് ആഘോഷിക്കുന്നത്. ഒരു നിലയില്‍ വെള്ളം നിറഞ്ഞാല്‍ മുകളില്‍ കയറി ഇരിക്കാനും, ഏത് സമയവും വേണ്ടത്ര സൗകര്യങ്ങള്‍ ലഭ്യമാകാനും പാകത്തില്‍ സുഖകരമായ ജീവിതം ഉള്ളവര്‍ക്ക് അങ്ങനെ പലതും തോന്നും. കാലങ്ങളായി കോണ്‍ഗ്രസ്സ് ഭരിക്കുന്ന കോര്‍പ്പറേഷനില്‍ വെള്ളം ഒഴുകിപ്പോകാന്‍ സൗകര്യമില്ലാത്തതാണ് ഈ പ്രശ്‌നത്തിന്റെ മൂലകാരണമെന്നത് ഐസ്‌ക്രീം നുണഞ്ഞ് ഇരിക്കുമ്പോള്‍ ഒന്നോര്‍ക്കുന്നത് നല്ലതാണ്.

ബലാല്‍സംഗവും വെള്ളപ്പൊക്കവും വിധിയല്ല, ഒന്നില്‍ പുരുഷാധിപത്യത്തിനും രണ്ടാമത്തേതില്‍ ഉത്തരവാദിത്തവും കാര്യക്ഷമതയും ഇല്ലാത്ത ഭരണവര്‍ഗ്ഗത്തിനും പങ്കുണ്ട് അന്ന ഈഡന്‍. രണ്ടിനേയും സാമാന്യവല്‍ക്കരിച്ച് ആഘോഷിക്കാന്‍ അവയുടെ അനുഭവങ്ങള്‍ക്ക് അതീതമായ പ്രിവിലേജ് കയ്യിലുണ്ടാകണം. സ്ത്രീ ആയിരിക്കുമ്പോഴും ഈ ആണ്‍തമാശ നിങ്ങളുടെ വായില്‍ വരുന്നത് അത് കൊണ്ടാണ്.

ഫ്രഞ്ച് വിപ്‌ളവകാലത്ത് റൊട്ടിയില്ലാതെ വിശന്ന് വലഞ്ഞ മനുഷ്യരോട് കേക്ക് തിന്നൂടേ എന്ന് ചോദിച്ച മേരി അന്റോണിയയുടേയും ഭര്‍ത്താവിന്റേയും തല എടുക്കുകയായിരുന്നു ജനങ്ങള്‍. എറണാകുളത്തിന്റെ ‘രാജകുമാരനും’ ഭാര്യയും ഇനി ഈ ദുരിതക്കാലത്ത് ജനങ്ങളുടെ അടുത്ത് ചെന്നാല്‍ അവര്‍ കാര്‍ക്കിച്ച് തുപ്പാനും രണ്ടെണ്ണം കിട്ടാനും സാധ്യതയുണ്ട്. സാരമില്ല, തടയാനായില്ലെങ്കിലും നിങ്ങള്‍ ആസ്വദിക്കുമല്ലോ.

ഹസ്‌ന ഷാഹിദ ജിപ്‌സി – മാധ്യമ പ്രവര്‍ത്തക

കേരളത്തിന്ന് പാര്‍ലമെന്റിലേക്ക് കയറ്റിയയച്ച ഒരു വ്യക്തിയുടെ ഭാര്യയുടെ ഫേസ്ബുക്ക് പോസ്റ്റാണ് ,റേപ്പിനെ തമാശയാക്കി ചിത്രീകരിച്ച് കൂട്ടത്തില്‍ വെള്ളത്തില്‍ മുങ്ങിയ ജനജീവിതം ‘റേപ്പ് പോലെ തടയാന്‍ പറ്റില്ലെങ്കില്‍ ആസ്വദിക്കാനാണ് ‘ ആഹ്വാനം ചെയ്യുന്നത് ,ഇതിപ്പോ കോണ്‍ഗ്രസുകാര്‍ക്കും അവരുമായി അടുപ്പമുള്ളവര്‍ക്കും സ്വതസിദ്ധമായി കിട്ടുന്ന വിവരക്കേടാകണം,എന്തായാലും ഒരു സ്ത്രീയുടെ ഭാഗത്ത് നിന്ന് തന്നെ ഇത്തരത്തിലുള്ള അഭിപ്രായപ്രകടനം മികച്ചതായിട്ടുണ്ട്

കരിഷ്മ – വിദ്യാര്‍ത്ഥിനി

നാട് മുഴുവന്‍ വെള്ളത്തില്‍ മുങ്ങുമ്പോള്‍ ഐസ്‌ക്രീം നക്കി ആസ്വദിക്കുന്ന എംപിയും, ഒരു റേപ് ജോക്കോടെ അത് പ്രദര്‍ശിപ്പിക്കുന്ന അയാക്കടെ ഭാര്യയും. 13 കൊല്ലമായി ഇച്ചങ്ങായി നഗരത്തിന്റെ എം എല്‍ എ ആണ്. അതിനും മുമ്പേ അപ്പനായിരുന്നു കൊച്ചി രാജാവ്. ‘നഗരത്തില്‍ ഇല അനങ്ങണോന്ന് തീരുമാനിക്കുന്ന’ വീട്ടിലിരുന്നാണ് ഈ കാട്ടായം.

എന്നിട്ടും ഡെപ്യൂട്ടി മേയറെ നിങ്ങള്‍ എം എല്‍ എ ആക്കുന്നുണ്ടെങ്കില്‍ കൊച്ചിക്കാരേ അനുഭവിക്കൂ. പിന്നെ, കെ എസ് യുക്കാരെ റേപ് ജോക്കിന്റെ പൊളിറ്റിക്കല്‍ കറക്ട്‌നെസ്സ് പഠിപ്പിക്കുന്നതിലും ഭേദം പുരപ്പുറത്ത് കല്ലിട്ട് പുറം കാട്ടുന്നതാണ്

രാജീവ് രാമചന്ദ്രന്‍ മാധ്യമ പ്രവര്‍ത്തകന്‍

ഇൗ my*കളോടൊക്കെ എന്ത് പറയാൻ… ഇത്തരം ‘തമാശ’കളിലൂടെ ഇവർ നോർമലൈസ് ചെയ്യാൻ ശ്രമിക്കുന്നത് എന്താണ്.

വിഷയമിവിടെ പലതാണ് … ഒന്ന്, ഭീകരമായ ഒരു സെക്ഷ്വൽ വയലൻസിനെ ‘ആസ്വാദ്യകര’മാക്കാമെന്നൊക്കെ പറയാൻ മാത്രം വളർന്ന നിങ്ങളുടെ ആണത്ത ഹുങ്ക്.

രണ്ടു വർഷം തുടർച്ചയായുണ്ടായ പ്രളയക്കെടുതിയിൽ നിന്നും ഇതുവരെയും പൂർണമായി കരകയറാൻ sadhichittillaatha ഒരു പറ്റം ജനങ്ങളെ നോക്കി പ്രിവില്ലിജിന്റെ അങ്ങേ അറ്റത്ത് കയറിയിരുന്ന് നിങ്ങള് കാണിക്കുന്ന കൊപ്രായമാണ് അടുത്തത്…

പിന്നെ, നിങ്ങളും കുടുംബവും പ്രതിനിധീകരിക്കുന്ന കോൺഗ്രസ്, ബി.ജെ.പിയുടെ ഫാസിസ്റ്റ് ഭരണത്തോട് വച്ച് പുലർ്തുന്ന മനോഭാവവും ഇത് തന്നെയായിരിക്കും , അല്ലേ…

🙏OMKV

ജാസില ലുലു – മാധ്യമ പ്രവര്‍ത്തക

DoolNews Video