| Wednesday, 29th January 2020, 12:16 pm

പ്രജ്ഞ്യാ സിംഗിനെ വിലക്കാത്ത നിങ്ങളെന്തിനാ കുനാല്‍ കമ്രയെ വിലക്കുന്നത്; വിമാനക്കമ്പനികളോട് സോഷ്യല്‍ മീഡിയ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: അര്‍ണബ് ഗോസ്വാമിയോട് വിമാനത്തിനുള്ളില്‍വെച്ച് ചോദ്യം ചോദിച്ചതിന് സ്റ്റാന്‍ഡ് അപ് കൊമേഡിയന്‍ കുനാല്‍ കമ്രയെ വിലക്കിയ വിമാനക്കമ്പനികള്‍ക്കെതിരെ സോഷ്യല്‍ മീഡിയ. മാസങ്ങള്‍ക്ക് മുന്‍പ് ബി.ജെ.പി എം.പി പ്രജ്ഞ്യാ സിംഗ് ഠാക്കൂര്‍ വൈകിയെത്തി യാത്രക്കാര്‍ക്ക് ബുദ്ധിമുട്ട് നേരിട്ടപ്പോള്‍ എന്തുകൊണ്ടാണ് നടപടിയെടുക്കാതിരുന്നതെന്നാണ് വിവിധ ട്വിറ്റര്‍ ഹാന്‍ഡിലുകളുടെ ചോദ്യം.

യാത്രയ്ക്കിടെ ചോദിച്ച സീറ്റ് നല്‍കിയില്ലെന്ന് പറഞ്ഞായിരുന്നു പ്രജ്ഞ്യാ 45 മിനിറ്റ് വിമാനം വൈകിപ്പിച്ചത്. ഭോപ്പാലിലേക്കുള്ള യാത്രയില്‍ താന്‍ ബുക്കു ചെയ്ത സീറ്റ് നല്‍കിയില്ലെന്ന് പറഞ്ഞായിരുന്നു പ്രജ്ഞ്യാ മറ്റ് യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കിയത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

എന്നാല്‍ അന്ന് പ്രജ്ഞ്യയ്‌ക്കെതിരെ നടപടിയെടുത്തിരുന്നില്ല. എന്നാല്‍ യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കി എന്ന് പറഞ്ഞ് കമ്രയ്‌ക്കെതിരെ നടപടിയെടുക്കാന്‍ എയര്‍ലൈനുകളോട് ആവശ്യപ്പെട്ട് കേന്ദ്രവ്യോമയാന മന്ത്രി തന്നെ രംഗത്തെത്തിയിരിക്കുന്നത് പിന്നില്‍ രാഷ്ട്രീയമാണെന്നാണ് പലരുടേയും ട്വീറ്റ്.

ഇന്‍ഡിഗോ ബഹിഷ്‌കരിക്കണം എന്ന ഹാഷ്ടാഗോടെയാണ്  ട്വീറ്റുകള്‍ വരുന്നത്. കുനാല്‍ ചെയ്തതിലും മോശമായിട്ടല്ലായിരുന്നോ പ്രജ്ഞ്യാ ചെയ്തതെന്നും എന്തുകൊണ്ട് അന്ന് സ്‌പൈസ്‌ജെറ്റ് നടപടിയെടുത്തില്ലെന്നുമായിരുന്നു സാനിയ എന്ന ട്വിറ്റര്‍ യൂസറുടെ ട്വീറ്റ്.

പ്രജ്ഞ്യയ്ക്ക് പറക്കാന്‍ വിലക്കില്ലായിരുന്നു എന്നത് അതിശയിപ്പിക്കുന്നു എന്നായിരുന്നു ആര്‍.കെ എന്ന ട്വിറ്റര്‍ ഹാന്‍ഡിലില്‍ വന്ന ട്വീറ്റ്.

അര്‍ണബിനെ ബുദ്ധിമുട്ടിച്ചെന്നാരോപിച്ച് കുനാല്‍ കമ്രയ്ക്ക് വിമാനകമ്പനിയായ ഇന്‍ഡിഗോ യാത്രാ വിലക്കേര്‍പ്പെടുത്തിയിരുന്നു. ആറു മാസത്തേക്കാണ് നിരോധനം ഏര്‍പ്പെടുത്തിയത്.

വിമാനത്തില്‍ വെച്ച് കമ്ര വീഡിയോ എടുത്തത് ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ലെന്നാണ് എയര്‍ലൈന്റെ വിശദീകരണം.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

WATCH THIS VIDEO:

We use cookies to give you the best possible experience. Learn more