| Monday, 26th September 2016, 6:40 pm

മുസ്‌ലിം വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിന്റെ 'സാമൂഹിക' പ്രതിസന്ധികള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ജെ.എന്‍.യുവിലെ ദളിത് വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിന്റെ തെരഞ്ഞെടുപ്പ് വിജയത്തോടെ മുസ്‌ലിം വിദ്യാര്‍ത്ഥികളുടെ ബഹുജന്‍ രാഷ്ട്രീയവുമായുള്ള സമ്പര്‍ക്കങ്ങളെപ്പറ്റി അര്‍ത്ഥപൂര്‍ണ്ണമായ ഒരുപാട് സംവാദങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്. മുസ്‌ലിം-ദളിത് രാഷ്ട്രീയ സഖ്യങ്ങളുടെ അമരത്ത് ജമാഅത്തെ ഇസ്‌ലാമിയെയും അതിന്റെ വിദ്യാര്‍ത്ഥി സംഘടനയായ എസ്.ഐ.ഒ യെയും പ്രതിഷ്ഠിക്കുന്നതിന്നുള്ള തകൃതിയായ ശ്രമങ്ങളും നടക്കുന്നുണ്ട്.


തങ്ങളുടെ സ്വയം വിമര്‍ശന പാടവം തെളിയിക്കുന്നതിന് ജെ.എന്‍.യുവിലെ എസ്.ഐ.ഒ ആദ്യം ചെയ്യേണ്ടത് അവരുടെ തന്നെ മൂലസംഘടനയായ ജമാഅത്തെ ഇസ്‌ലാമിയെ ഒട്ടനവധി പ്രശ്‌നങ്ങളില്‍ ചോദ്യം ചെയ്യുകയാണ്.


ജെ.എന്‍.യുവിലെ ദളിത് വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിന്റെ തെരഞ്ഞെടുപ്പ് വിജയത്തോടെ മുസ്‌ലിം വിദ്യാര്‍ത്ഥികളുടെ ബഹുജന്‍ രാഷ്ട്രീയവുമായുള്ള സമ്പര്‍ക്കങ്ങളെപ്പറ്റി അര്‍ത്ഥപൂര്‍ണ്ണമായ ഒരുപാട് സംവാദങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്. മുസ്‌ലിം-ദളിത് രാഷ്ട്രീയ സഖ്യങ്ങളുടെ അമരത്ത് ജമാഅത്തെ ഇസ്‌ലാമിയെയും അതിന്റെ വിദ്യാര്‍ത്ഥി സംഘടനയായ എസ്.ഐ.ഒ യെയും പ്രതിഷ്ഠിക്കുന്നതിന്നുള്ള തകൃതിയായ ശ്രമങ്ങളും നടക്കുന്നുണ്ട്.

ഇത്തരം ഒരു സഖ്യത്തിന്റെ പശ്ചാത്തലത്തില്‍ ഇടതുപക്ഷ വിദ്യാര്‍ത്ഥി സംഘടനകള്‍ ജമാഅത്തെ ഇസ്‌ലാമി ഒരു ടോട്ടലിറ്റേറിയന്‍ നരേറ്റീവിന്റെ വക്താക്കളാണെന്നും ഗ്ലോബല്‍ ഇസ്‌ലാമിസ്റ്റ് ആശയങ്ങളുടെ വാഹകരാണെന്നും മറ്റും ആരോപിക്കുകയുണ്ടായി. ഈയൊരു പശ്ചാത്തലത്തിലാണ് വസീം ആര്‍.എസ്. ഒരു പ്രതികരണം റൗണ്ട് ടേബിള്‍ ഇന്ത്യയില്‍ എഴുതുന്നത്

ജെ.എന്‍.യുവില്‍ എസ്.ഐ.ഒക്കെതിരെ ഉയര്‍ന്നുവന്ന വിമര്‍ശനങ്ങളെ അഭിമുഖീകരിച്ചെഴുതിയതിനാലുള്ള താര്‍ക്കികവാദങ്ങള്‍ ഒഴിച്ചുനിര്‍ത്തിയാല്‍, മുസ്‌ലിം സാമൂഹ്യ വിമര്‍ശനങ്ങളുടെ പശ്ചാത്തലത്തില്‍ വസീം ആര്‍.എസിന്റെ ലേഖനം ഒരു ഗണനീയമായ വാദം മുന്നോട്ടുവെക്കുന്നുണ്ട്.


ജമാഅത്തെ ഇസ്‌ലാമി മുസ്‌ലിംങ്ങളിലെ ഒരു  വലതുപക്ഷ സംഘടനയാണെന്നതാണ്. കാരണം, ഉത്തരേന്ത്യയിലെ ഒരു സയ്യിദ് സ്ഥാപിച്ച കാഡര്‍ സ്വഭാവമുള്ള ജമാഅത്തെ ഇസ്‌ലാമി മുന്നോട്ടുവെക്കുന്നത് ഒരു ടോട്ടലിറ്ററിയാന്‍ കാഴ്ചപ്പാടാണ്, അവരുടെ സംഘടനയുടെ ഘടനയും പ്രവര്‍ത്തനങ്ങളും ഈയൊരു കാഴ്ചപ്പാടനുസരിച്ച് പ്രവര്‍ത്തിക്കുന്നതാണ്.


മറ്റു കാമ്പസുകളിലുള്ള യൂണിറ്റുകളിലും, മുസ്‌ലിം സമുദായത്തിന്റെ ഘടനാ സമ്പ്രദായങ്ങളിലും ഒരു വരേണ്യത ഉണ്ടെന്നു സമ്മതിച്ചുകൊണ്ടുതന്നെ, വസീം വാദിക്കുന്നത്, ജെ.എന്‍.യുവിലെ എസ്.ഐ.ഒ സമുദായത്തിനകത്തുള്ള ജാതീയത, ലിംഗ അനീതി തുടങ്ങിയ വിഷയങ്ങളെ അഭിമുഖീകരിക്കാന്‍ തയ്യാറാണ് എന്നാണ്. ഈ വാദം രണ്ടായിട്ടുതന്നെ നാം മനസ്സിലാക്കേണ്ടതുണ്ട്.

ഒന്ന്, സമുദായത്തിനകത്ത് സാമൂഹിക അസമത്ത്വങ്ങള്‍ ഒരുപാടുണ്ട് എന്ന തിരിച്ചറിവ്. രണ്ട്, ജെ.എന്‍.യുവിലെ, അവരുടെ ഇത്തരം പ്രശ്‌നങ്ങളെക്കുറിച്ചുള്ള അവബോധം കൊണ്ടും തദനുസാരിയായ വിമര്‍ശനങ്ങളെക്കൊണ്ടും വേറിട്ടു നില്‍ക്കുന്നു എന്നത്. തങ്ങള്‍ വ്യതിരിക്തരാണ് എന്നുള്ള വാദം ജെ.എന്‍.യുവില്‍ എസ്.ഐ.ഒയുടേത് മാത്രമല്ല, മറിച്ച്, കാമ്പസിലെ പൊതുരാഷ്ട്രീയ പ്രതിഭാസത്തിന്റെ തന്നെ ആണിക്കല്ലാണ് ഈ വാദം.

ഇക്കാര്യങ്ങള്‍ മറ്റൊരിടത്തു  എഴുതിയിട്ടുള്ളത് കൊണ്ട് ഇവിടെ കൂടുതല്‍ ഒന്നും പറയുന്നില്ല. ഇത്തരം ഒരു സ്വയം പ്രതിനിധാനത്തില്‍ എസ്.ഐ.ഒ പറയാന്‍ ശ്രമിക്കുന്നത് തങ്ങള്‍ മാത്രമാണ് സമുദായത്തിനുള്ളിലെ സാമൂഹിക പ്രശ്‌നങ്ങളെ ആത്മാവലോകനം ചെയ്യുന്ന (ഒരേയൊരു) മുസ്‌ലിം വിദ്യാര്‍ത്ഥി സംഘടന എന്നതാണ്.

ഈയൊരു സന്ദര്‍ഭത്തിലാണ് നാം ഖാലിദ് അനിസ് അന്‍സാരിയുടെ ലേഖനം വായിക്കേണ്ടത്‌. എസ്.ഐ.ഒയുടെ വിശുദ്ധഭാവനയെയും പുണ്യവാളന്‍ ചമയലിനെയും ലളിതവും പ്രായോഗികവുമായ ചോദ്യങ്ങളുന്നയിച്ചുകൊണ്ടു തരിപ്പണമാക്കുന്നുണ്ട് അന്‍സാരി.  അന്‍സാരി വാദിക്കുന്നത് ജമാഅത്തെ ഇസ്‌ലാമി മുസ്‌ലിംങ്ങളിലെ ഒരു  വലതുപക്ഷ സംഘടനയാണെന്നതാണ്.

കാരണം, ഉത്തരേന്ത്യയിലെ ഒരു സയ്യിദ് സ്ഥാപിച്ച കാഡര്‍ സ്വഭാവമുള്ള ജമാഅത്തെ ഇസ്‌ലാമി മുന്നോട്ടുവെക്കുന്നത് ഒരു ടോട്ടലിറ്ററിയാന്‍ കാഴ്ചപ്പാടാണ്, അവരുടെ സംഘടനയുടെ ഘടനയും പ്രവര്‍ത്തനങ്ങളും ഈയൊരു കാഴ്ചപ്പാടനുസരിച്ച് പ്രവര്‍ത്തിക്കുന്നതാണ്.


മറ്റൊരു പ്രധാന വശം കിടക്കുന്നത് എങ്ങനെയാണ് മൗദൂദിയന്‍ ആശയങ്ങള്‍ മുസ്‌ലിം ബഹുഭൂരിപക്ഷത്തിന്റെ പല ആചാരങ്ങളെയും സാംസ്‌കാരിക പ്രവര്‍ത്തനങ്ങളെയും അനിസ്‌ലാമികമായി പ്രഖ്യാപിച്ചത് എന്നിടത്താണ്. ഈ ഭൂരിപക്ഷം അനിസ്‌ലാമികമെന്നു മൗദുദി കൊട്ടിഘോഷിച്ച തവസ്സുലും ഇസ്തിഗാസയുമൊക്കെ പൊതുജീവിതത്തിന്റെ പോലും ഭാഗമാക്കിയവരാണ്. അത്തരത്തിലുള്ള ഒരു മുസ്‌ലിമാണ് പത്തൊമ്പതാം നൂറ്റാണ്ടിലെ വിപ്ലവകാരിയായ മാപ്പിള. ഷാനിനും മൗദൂദിക്കും വേണ്ടതുപോലുള്ള ഒരു “റാഷണല്‍ ബിലീവര്‍” അല്ല ആ മാപ്പിള.


എതിരഭിപ്രായങ്ങള്‍ക്കോ, വ്യത്യസ്താഭിപ്രായങ്ങള്‍ക്കോ സംഘടനാ തലത്തില്‍ ഒരു വഴിയും അനുവദിക്കാത്തതുകൊണ്ടുതന്നെ, പുറത്താക്കലും ഒഴിവാക്കലുമെല്ലാം സംഘടനയില്‍ സാധാരണമാണ്. കൂടാതെ, ജമാഅത്തെ ഇസ്‌ലാമിയുടെ പരമോന്നത സഭയായ, പേരിനു പോലും ഒരു സ്ത്രീ സാന്നിധ്യമില്ലാത്ത  മജ്‌ലിസെശൂറയില്‍ ആധിപത്യമുള്ളത് ഉത്തരേന്ത്യയിലെ വരേണ്യ മുസ്‌ലിങ്ങള്‍ക്കാണ്.

മറ്റു സമുദായങ്ങളില്‍ നിന്ന് ഒരൊറ്റ അംഗം പോലും ഈ സഭയിലില്ല. മറ്റു സുന്നി, ഷിയാ വിഭാഗങ്ങളോട് കലഹിച്ചുകൊണ്ടാണ് ഇവരുടെ നിലനില്‍പ് തന്നെ. അത്തരത്തില്‍, പുരുഷാധിപത്യമുള്ള, ജാതീയതയുള്ള, വിഭാഗീയ ചിന്താഗതിക്കാരായ ഒരു സംഘടനക്ക് മുസ്‌ലിം-ദളിത് രാഷ്ട്രീയത്തെപ്പറ്റി ചിന്തിക്കണമെങ്കില്‍ ഒത്തിരി ചെയ്തുതീര്‍ക്കാനുണ്ട്.

അദ്ദേഹത്തിന്റെ വാദങ്ങളുടെ സത്ത നില്‍ക്കുന്നത്, മുസ്‌ലിം വിദ്യാര്‍ത്ഥികളുടെ രാഷ്ട്രീയ ഇടപെടലുകള്‍ ഒരു കേവല സാമൂഹ്യ വിമര്‍ശനത്തില്‍ ഒതുക്കാവുന്നതല്ല എന്നിടത്താണ്. അതായത്, അക്കാദമിക്‌സിലെ വാദതലങ്ങളും സൂക്ഷ്മഭേദങ്ങളും ഒരു പുതിയ രാഷ്ട്രീയ കാല്പനികത സ്വപ്നം കാണാന്‍ മാത്രം കഴിവുള്ളതല്ല. തങ്ങളുടെ സ്വയം വിമര്‍ശന പാടവം തെളിയിക്കുന്നതിന് ജെ.എന്‍.യുവിലെ എസ്.ഐ.ഒ ആദ്യം ചെയ്യേണ്ടത് അവരുടെ തന്നെ മൂലസംഘടനയായ ജമാഅത്തെ ഇസ്‌ലാമിയെ ഒട്ടനവധി പ്രശ്‌നങ്ങളില്‍ ചോദ്യം ചെയ്യുകയാണ്.

ഈ സംവാദങ്ങളിലെ മൂന്നാമത്തെ ഇടപെടല്‍ മുഹമ്മദ് ഷാനിന്റെതാണ്. ഈ ലേഖനം ഇതിനകം തന്നെ ഒരുപാട് ഒച്ചപ്പാടുകള്‍ കേരളത്തില്‍ ഉണ്ടാക്കിയിട്ടുണ്ട്. പതിവുപോലെ, ഈ ഒച്ചപ്പാടുകളെല്ലാം തന്നെ ചുറ്റിത്തിരിയുന്നത് കേരള മുസ്‌ലിംകളിലേക്കു ജമാഅത്തെ ഇസ്‌ലാമിയുടെ സംഭാവന, അല്ലെങ്കില്‍ മറ്റു മതസംഘടനകളുടെ ആപേക്ഷികമായ പ്രാധാന്യവും സംഭാവനകളും എന്നിവകളിലാണ്. ഫലത്തില്‍ സംഭവിച്ചത്, ഷാന്‍ ഉന്നയിച്ച സാമൂഹിക പ്രശ്‌നങ്ങളും അവയെ നോക്കിക്കണ്ടരീതികളും അഭിമുഖീകരിക്കപ്പെടാതിരിക്കുകയാണ്.


ഷാന്റെ മറ്റൊരു പ്രധാനപ്പെട്ട വാദം മൗദൂദി ജാതീയതയെ മറികടക്കാന്‍ കഴിവുള്ളതായ ഒരു “മുസ്‌ലിം തിയോപൊളിറ്റിക്‌സ്” മുന്നോട്ട് വെക്കുന്നുണ്ട് എന്നതാണ്. ഈയൊരു ധാരണയോട് എനിക്ക് ഒരുകൂട്ടം പ്രശ്‌നങ്ങളുണ്ട്. അന്‍സാരിയുടെ വാദങ്ങളെ തുടര്‍ന്ന്‌കൊണ്ട് നമുക്കിങ്ങനെ ചോദിക്കാം: ജമാഅത്തെ ഇസ്‌ലാമി ജാതീയതയെ മറികടന്നുള്ള ഒരു രാഷ്ട്രീയം മുന്നോട്ടുവെക്കുന്നുണ്ടെങ്കില്‍ എന്ത്‌കൊണ്ടാണ് അവരുടെ “ശൂറ” (സി.പി.ഐ.എമ്മിന്റെ പോളിറ്റ്ബ്യൂറോക്ക് സമാനമായത്) ഉത്തരേന്ത്യയിലെ മുസ്‌ലിം വരേണ്യര്‍ (അഷ്‌റഫ്) ആധിപത്യം ചെലുത്തുന്നത്.


ഷാന്‍ തന്റെ ലേഖനത്തില്‍ ശ്രമിക്കുന്നത് എങ്ങനെയായാണ് ജമാഅത്തെ ഇസ്‌ലാമിയുടെ സ്ഥാപക നേതാവ് അബുല്‍ അഅ്‌ലാ മൗദൂദി മുസ്‌ലിങ്ങളിലെ ജാതീയതയെ പ്രശ്‌നവത്ക്കരിച്ചത് എന്നാണ്. ഷാന്റെ ലേഖനം ഒരുപാട് വാദങ്ങള്‍ മുന്നോട്ടുവെക്കുന്നുണ്ട്. ഒന്നാമതായി, ഇസ്‌ലാമിലെ ആധിപത്യം, അധികാരം തുടങ്ങിയ വിഷയങ്ങള്‍ മനസ്സിലാക്കിയതില്‍ ഒരു നവ ചരിത്രവാദി (ന്യൂ ഹിസ്റ്റോറിസിസ്റ്റ്) ആയതുകൊണ്ടാണ് മൗദൂദി ഒരു വിവാദ പുരുഷനായി തുടരുന്നത് എന്നാണ് ആദ്യത്തെ വാദം.

എന്നാല്‍ ഇത് പ്രശ്‌നങ്ങളുടെ ഭാഗികമായ ഒരു വശം മാത്രമാണ്. മറ്റൊരു പ്രധാന വശം കിടക്കുന്നത് എങ്ങനെയാണ് മൗദൂദിയന്‍ ആശയങ്ങള്‍ മുസ്‌ലിം ബഹുഭൂരിപക്ഷത്തിന്റെ പല ആചാരങ്ങളെയും സാംസ്‌കാരിക പ്രവര്‍ത്തനങ്ങളെയും അനിസ്‌ലാമികമായി പ്രഖ്യാപിച്ചത് എന്നിടത്താണ്.

ഈ ഭൂരിപക്ഷം അനിസ്‌ലാമികമെന്നു മൗദുദി കൊട്ടിഘോഷിച്ച തവസ്സുലും ഇസ്തിഗാസയുമൊക്കെ പൊതുജീവിതത്തിന്റെ പോലും ഭാഗമാക്കിയവരാണ്. അത്തരത്തിലുള്ള ഒരു മുസ്‌ലിമാണ് പത്തൊമ്പതാം നൂറ്റാണ്ടിലെ വിപ്ലവകാരിയായ മാപ്പിള. ഷാനിനും മൗദൂദിക്കും വേണ്ടതുപോലുള്ള ഒരു “റാഷണല്‍ ബിലീവര്‍” അല്ല ആ മാപ്പിള.

ഷാന്റെ മറ്റൊരു പ്രധാനപ്പെട്ട വാദം മൗദൂദി ജാതീയതയെ മറികടക്കാന്‍ കഴിവുള്ളതായ ഒരു “മുസ്‌ലിം തിയോപൊളിറ്റിക്‌സ്” മുന്നോട്ട് വെക്കുന്നുണ്ട് എന്നതാണ്. ഈയൊരു ധാരണയോട് എനിക്ക് ഒരുകൂട്ടം പ്രശ്‌നങ്ങളുണ്ട്.

അന്‍സാരിയുടെ വാദങ്ങളെ തുടര്‍ന്ന്‌കൊണ്ട് നമുക്കിങ്ങനെ ചോദിക്കാം: ജമാഅത്തെ ഇസ്‌ലാമി ജാതീയതയെ മറികടന്നുള്ള ഒരു രാഷ്ട്രീയം മുന്നോട്ടുവെക്കുന്നുണ്ടെങ്കില്‍ എന്ത്‌കൊണ്ടാണ് അവരുടെ “ശൂറ” (സി.പി.ഐ.എമ്മിന്റെ പോളിറ്റ്ബ്യൂറോക്ക് സമാനമായത്) ഉത്തരേന്ത്യയിലെ മുസ്‌ലിം വരേണ്യര്‍ (അഷ്‌റഫ്) ആധിപത്യം ചെലുത്തുന്നത്. എന്ത്‌കൊണ്ടാണ് ഒരു സ്ത്രീ പ്രതിനിധി പോലും  ഈ ശൂറയില്‍ ഇല്ലാത്തതെന്നും അന്‍സാരി ചോദിക്കുന്നുണ്ട്.


ഇരുപതാം നൂറ്റാണ്ടിന്റെ രണ്ടാം പാദം മുതല്‍ തുടങ്ങിയ “പുത്തന്‍വാദ” പ്രസ്ഥാനങ്ങളുടെ ഒരു പ്രധാനപ്പെട്ട ആക്രമണം തന്നെ മുസ്‌ലിം ബഹുഭൂരിപക്ഷത്തിന്റെ ആചാരങ്ങളെയും വിശ്വാസങ്ങളെയും ശിര്‍ക്കും, കുഫ്‌റും ആക്കലായിരുന്നു. അവരുടെ ഒരു പ്രധാന അജണ്ട തന്നെ ഇസ്‌ലാമിനെ ശുദ്ധീകരിക്കലായിരുന്നു. അതുകൊണ്ടുതന്നെ ചരിത്രത്തിലെ തികച്ചും വ്യതിരിക്തമായ രണ്ടു സംഭവങ്ങളെ (പത്തൊമ്പതാം നൂറ്റാണ്ടിലെ മാപ്പിളയെയും മൗദൂദിയേയും)  ഇണക്കിക്കിച്ചേര്‍ക്കല്‍ വെറും ദിവാസ്വപ്നം മാത്രമാണ്.


ജാതീയതയെ നൈതികമായ ഒരു പ്രശ്‌നമായും അതിനോടുള്ള എതിര്‍പ് ഒരു ശുദ്ധ തിയോളജിക്കല്‍ വിശ്വാസവുമായാണ് മുസ്‌ലിം വിദ്യാര്‍ത്ഥി രാഷ്ട്രീയം നോക്കിക്കാണുന്നത് എന്ന് ഷാന്‍ അവകാശപ്പെടുന്നു. ഈ തിയോപൊളിറ്റിക്‌സിന് സ്വത്വത്തെത്തന്നെ അപനിര്‍മിക്കാനും നവമുസ്‌ലിംകളില്‍ ജാതീയതയുടെ ശേഷിപ്പുകളെ നശിപ്പിക്കുന്നതിനും ഉള്ള കഴിവുണ്ടെന്നും ഷാന്‍ അവകാശപ്പെടുന്നു.

മുസ്‌ലിങ്ങളിലെ ജാതീയതയെപ്പറ്റി ഒരുപാട് പഠനങ്ങള്‍ നടത്തിയ ഇംതിയാസ് അഹ്മദിന്റെ വാദങ്ങളുടെ തുടര്‍ച്ചയാണിത്. അദ്ദേഹം അവകാശപ്പെടുന്നത് മുസ്‌ലിങ്ങളിലെ ജാതീയത ഇന്ത്യയിലെ പൊതുസാംസ്‌കാരിക സാഹചര്യവുമായി ബന്ധപ്പെട്ടതാണെന്നാണ്.

മസൂദ് ആലം ഫലാഹിയെപ്പോലുള്ളവര്‍ നടത്തിയ പഠനങ്ങളില്‍ ഇത്തരം ഒരു വാദത്തെ ഖണ്ഡിക്കുന്നുണ്ട്. ഇത്തരം പഠനങ്ങള്‍ വാദിക്കുന്നത് ജാതീയതക്കുള്ള യുക്തിയും ന്യായീകരണങ്ങളും ഇസ്‌ലാമിക ഗ്രന്ഥങ്ങളില്‍ തന്നെയുണ്ടെന്നാണ്.

മലബാറിന്റെ സാഹചര്യത്തില്‍ വിശുദ്ധി, സംസ്‌കാരം, വിജ്ഞാനം തുടങ്ങിയ ഇസ്‌ലാമിക ആശയങ്ങളുടെ അടിസ്ഥാനത്തിലാണ് മുസ്‌ലിംകളില്‍ ജാതീയത പ്രവര്‍ത്തിക്കുന്നതെന്ന് ഞാന്‍ മറ്റൊരിടത്ത് പ്രസ്താവിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ, മുസ്‌ലിംകളിലെ സാമൂഹിക ഉച്ഛനീചത്ത്വങ്ങള്‍ പൊതു സാംസ്‌കാരിക സാഹചര്യങ്ങളുടെ സ്വാധീനമായിട്ടല്ല, മറിച്ച് ഒരു ഇസ്‌ലാമിക ചോദ്യമായിട്ടുതന്നെയാണ് അഭിമുഖീകരിക്കേണ്ടത്.

നമ്മള്‍ പ്രധാനമായും ചോദിക്കേണ്ട മറ്റൊരു ചോദ്യം “മുസ്‌ലിം തിയോപൊളിറ്റിക്‌സ്” ജാതീയതയെ മറികടക്കാന്‍ കഴിവുള്ളതാണോ എന്നാണ്. ഷാന്‍ അവകാശപ്പെടുന്നത് മൗദൂദി അത്തരം ഒരു പൊളിറ്റിക്‌സ് മുന്നോട്ടു വെക്കുന്നുണ്ട് എന്നാണ്. അത്തരം ഒരു മറികടക്കലിനു മറ്റൊരുദാഹരണമായി ഷാന്‍ ചൂണ്ടിക്കാട്ടുന്നത് പത്തൊമ്പതാം നൂറ്റാണ്ടിലെ വിപ്ലവകാരിയായ മാപ്പിളയെയാണ്.

പക്ഷേ, മൗദൂദി മുന്നോട്ടുവെക്കുന്ന “റാഷണല്‍ ബിലീവറു”മായി ചേര്‍ത്തുവെക്കാവുന്ന പ്രതിരൂപമല്ല പത്തൊമ്പതാം നൂറ്റാണ്ടിലെ തവസ്സുലും ഇസ്തിഗാസയും വിപ്ലവത്തോടു കോര്‍ത്തിണക്കിയ മാപ്പിള. ഈ രണ്ടു പ്രതീകങ്ങളെയും ഒരുമിച്ചുകൊണ്ടുവരാന്‍ ഷാനിന്റെ നവ ചരിത്രവാദം മാത്രം പോരാ, ഇത്തിരി സാങ്കല്‍പികത്വം കൂടി ആവശ്യമാണ്.

ഇരുപതാം നൂറ്റാണ്ടിന്റെ രണ്ടാം പാദം മുതല്‍ തുടങ്ങിയ “പുത്തന്‍വാദ” പ്രസ്ഥാനങ്ങളുടെ ഒരു പ്രധാനപ്പെട്ട ആക്രമണം തന്നെ മുസ്‌ലിം ബഹുഭൂരിപക്ഷത്തിന്റെ ആചാരങ്ങളെയും വിശ്വാസങ്ങളെയും ശിര്‍ക്കും, കുഫ്‌റും ആക്കലായിരുന്നു.

അവരുടെ ഒരു പ്രധാന അജണ്ട തന്നെ ഇസ്‌ലാമിനെ ശുദ്ധീകരിക്കലായിരുന്നു. അതുകൊണ്ടുതന്നെ ചരിത്രത്തിലെ തികച്ചും വ്യതിരിക്തമായ രണ്ടു സംഭവങ്ങളെ (പത്തൊമ്പതാം നൂറ്റാണ്ടിലെ മാപ്പിളയെയും മൗദൂദിയേയും)  ഇണക്കിക്കിച്ചേര്‍ക്കല്‍ വെറും ദിവാസ്വപ്നം മാത്രമാണ്.

ഫലത്തില്‍, ഷാനിന്റെ മൗദുദിയെ നവചരിത്രവാദിയാക്കല്‍ ചരിത്രത്തിനു നിരക്കാത്തതാണ് എന്ന് മാത്രം.
മുസ്‌ലിംകളിലെ “സാമൂഹിക” പ്രശ്‌നങ്ങള്‍, അത് ജാതീയതയാവട്ടെ, സ്ത്രീകളുടെ പ്രശ്‌നങ്ങളാകട്ടെ, സമുദായത്തിലെ മറ്റു ഗുണകരമായ മാറ്റങ്ങളാകട്ടെ, മുസ്‌ലിം വിദ്യാര്‍ത്ഥി രാഷ്ട്രീയങ്ങളിലെ ഒരു കേവല വിമര്‍ശനം കൊണ്ട് അഭിമുഖീകരിക്കാവുന്നതോ പരിഹരിക്കാവുന്നതോ അല്ല.

ജെ.എന്‍.യുവിലെ എസ്.ഐ.ഒയുടെ സ്വയം വിശുദ്ധരാകലോ, ഷാനിന്റെ മൗദൂദിയന്‍ വാദങ്ങളോ മുസ്‌ലിംകളിലെ സാമൂഹ്യ പ്രശ്‌നങ്ങളെ അഭിമുഖീകരിക്കാന്‍ ത്രാണിയുള്ളതല്ല. മറിച്ച്, അത്തരം ഒരു രാഷ്ട്രീയം വിഭാവനം ചെയ്തുതുടങ്ങേണ്ടത് മുഖ്യധാരാ രാഷ്ട്രീയ രീതികളുടെ വിമര്‍ശനങ്ങളോടൊപ്പം മുസ്‌ലിംകളില്‍ നിലനില്‍ക്കുന്ന വ്യവസ്ഥിതികളോടും, ശ്രേണികളോടും പ്രായോഗികമായി കലഹിച്ചുകൊണ്ടാണ്.

We use cookies to give you the best possible experience. Learn more