| Friday, 13th July 2012, 3:15 pm

ആദിവാസികളെ കൊന്നതിന് ചിദംബരത്തിന് മാപ്പുകൊടുക്കാനാവില്ല, സാമൂഹ്യപ്രവര്‍ത്തകര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

‘ സി.പി.ഐ മാവോയിസ്റ്റുമായി ബന്ധമില്ലാത്ത ഏതെങ്കിലുമൊരു സ്ത്രീയോ, കുട്ടിയോ കൊല്ലപ്പെട്ടിട്ടുണ്ടെങ്കില്‍ അതില്‍ ഞാന്‍ ക്ഷമ ചോദിക്കുന്നു’ എന്നു പറയാനുള്ള മാന്യതപോലും ആഭ്യന്തരമന്ത്രി പി. ചിദംബരം കാണിച്ചില്ല. സി.ആര്‍.പി.എഫ് കേന്ദ്രആഭ്യന്തരമന്ത്രാലയത്തിന്റെ കീഴിലായതിനാലും നിഷ്‌കളങ്കരാണ് കൊല്ലപ്പെട്ടത് എന്നതിനാലും ചിദംബരത്തിന് മാപ്പുകൊടുക്കാനാവില്ല.

ഛത്തീസ്ഗഡിലെ ബീജാപൂരില്‍ സുരക്ഷാസൈന്യവുമായുള്ള ഏറ്റുമുട്ടലില്‍ 17 മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടെന്ന വാര്‍ത്ത വളരെ ആവേശത്തോടെയാണ് സര്‍ക്കാര്‍ സ്വീകരിച്ചത്. വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ സി.ആര്‍.പി.എഫിനെ അഭിനന്ദിച്ചുകൊണ്ട് ആഭ്യന്തരമന്ത്രി ചിദംബരമുള്‍പ്പെടെയുള്ളവര്‍ രംഗത്തുവന്നു. എന്നാല്‍ തൊട്ടടുത്ത ദിവസം ദ ഹിന്ദു പത്രത്തില്‍ ഇത് വ്യാജ ഏറ്റുമുട്ടലായിരുന്നുവെന്ന റിപ്പോര്‍ട്ട് വന്നു. മാവോയിസ്റ്റുകളല്ല മറിച്ച് പാവപ്പെട്ട ആദിവാസികളാണ് സി.ആര്‍.പി.എഫിന്റെ വെടിയുണ്ടകള്‍ക്കിരയായത് എന്നായിരുന്നു റിപ്പോര്‍ട്ട്. സംഭവത്തെക്കുറിച്ച് അന്വേഷിക്കാനായി ബിജാപൂരിലേക്ക് പോയ കോണ്‍ഗ്രസ് വസ്തുതാഅന്വേഷണസംഘവും ഹിന്ദു വാര്‍ത്ത ശരിവെച്ചു.

നാണം കെട്ട രീതിയില്‍ ഇത്രയും ക്രൂരമായി ഒരു രാജ്യം സ്വന്തം ജനങ്ങളെ കൊന്നൊടുക്കിയതിന് മാപ്പുപറഞ്ഞാല്‍ മാത്രം മതിയാവില്ല.

മാവോയിസ്റ്റുകളെന്ന മുദ്രകുത്തി പാവപ്പെട്ട ആദിവാസികളെ കൊന്നൊടുക്കുകയാണ് ഇവിടുത്തെ സുരക്ഷാസൈന്യം ചെയ്തതെന്ന വാര്‍ത്ത പുറത്തുവന്നിട്ടും ഇതിനെക്കുറിച്ച് അന്വേഷിക്കാനോ ഇവിടം സന്ദര്‍ശിക്കാനോ, കുറഞ്ഞത് ഇത് സംബന്ധിച്ച് ഏതെങ്കിലും തരത്തിലുള്ള അഭിപ്രായപ്രകടനം നടത്തുവാനോ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ തയ്യാറായിട്ടില്ലയെന്നത് ലജ്ജാവഹമാണ്.

ഇന്ത്യയെപ്പോലൊരു ജനാധിപത്യരാജ്യത്തെ സംബന്ധിച്ച് അങ്ങേയറ്റം അപമാനകരമായ ഒരു സംഭവം നടന്നിട്ടും മിണ്ടാതിരിക്കുന്ന കേന്ദ്രസംസ്ഥാന സര്‍ക്കാരുകളെ ഉണര്‍ത്താന്‍ രാജ്യത്തെ പരമോന്നത നീതിപീഠമായ സുപ്രീംകോടതി മുന്നോട്ടുവരണം. കൂടാതെ സുരക്ഷാ സൈന്യം തന്നെ സംസ്ഥാനത്തെ ജനതയെ ആക്രമിച്ചിട്ടും മിണ്ടാതിരിക്കുന്ന ഛത്തീസ്ഗഡ് സര്‍ക്കാരിന് തുടരാന്‍ അവകാശമില്ല. ഇതിനെതിരെ ശക്തമായ പ്രതികരിക്കുന്നതാണ് നാഷണല്‍ അലിയന്‍സ് ഓഫ് പീപ്പിള്‍സ് മൂവ്‌മെന്റ് തയ്യാറാക്കിയ അറിയിപ്പ്. മേധ പട്കര്‍, പ്രശാന്ത് ഭൂഷണ്‍, പ്രഫുല്ല സാമന്തര, സന്ദീപ് പാണ്ഡെ, സുനിലാം, പി. ചെന്നാ, സുനിതി എസ്.ആര്‍, ഗാബ്രിയേല്‍ ഡിസ്ട്രിച്ച്, സിസ്റ്റര്‍ സെലിയ, രാമകൃഷ്ണ രാജു, ആനന്ദ് മസ്‌കോണ്‍കര്‍, സുഹാസ് കോല്‍ഹേകര്‍, വിമല്‍ ഭായ്, രാജേന്ദ്ര രവി, മുക്ത ശ്രീവാസ്തവ, മധുരേഷ് കുമാര്‍ എന്നീവര്‍ തയ്യാറാക്കിയ നോട്ടീസ് ഡൂള്‍ന്യൂസ് പ്രസിദ്ധീകരിക്കുന്നു.

ജൂണ്‍ 28ന് രാജ്‌പെന്റ, കോട്ടാഗുഡ, സാര്‍കേഗുഡ എന്നിവിടങ്ങളില്‍ 17 ആദിവാസികള്‍ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് നിരവധി സത്യങ്ങള്‍ പൊതുജനങ്ങള്‍ക്ക് മുന്നില്‍ വെളിവായിരിക്കുകയാണ്. സി.ആര്‍.പി.എഫ്, സംസ്ഥാന സര്‍ക്കാര്‍, ആഭ്യന്തരമന്ത്രാലയം, കേന്ദ്രസര്‍ക്കാര്‍ എന്നിവരുടെ ഭാഷ്യത്തിന് വിരുദ്ധമായി മാധ്യമപ്രവര്‍ത്തകരും, സാമൂഹ്യപ്രവര്‍ത്തകരും ഗ്രാമവാസികളും തുടങ്ങി സംസ്ഥാനത്തെ കോണ്‍ഗ്രസ് പാര്‍ട്ടിയും കേന്ദ്രമന്ത്രി കെ.സി ഡിയോയും രംഗത്തെത്തിയിരുന്നു. ” സി.പി.ഐ മാവോയിസ്റ്റുമായി ബന്ധമില്ലാത്ത ഏതെങ്കിലുമൊരു സ്ത്രീയോ, കുട്ടിയോ കൊല്ലപ്പെട്ടിട്ടുണ്ടെങ്കില്‍ അതില്‍ ഞാന്‍ ക്ഷമ ചോദിക്കുന്നു” എന്നു പറയാനുള്ള മാന്യതപോലും ആഭ്യന്തരമന്ത്രി പി. ചിദംബരം കാണിച്ചില്ല. സി.ആര്‍.പി.എഫ് കേന്ദ്രആഭ്യന്തരമന്ത്രാലയത്തിന്റെ കീഴിലായതിനാലും നിഷ്‌കളങ്കരാണ് കൊല്ലപ്പെട്ടത് എന്നതിനാലും ചിദംബരത്തിന് മാപ്പുകൊടുക്കാനാവില്ല.

പ്രദേശത്തെ ആദിവാസികള്‍ക്ക് സുരക്ഷ ഉറപ്പാക്കുന്നതില്‍ തുടര്‍ച്ചയായി പരാജയപ്പെടുന്ന ഛത്തീസ്ഗഡിലെ മുഖ്യമന്ത്രി രമണ്‍ സിങ്  സുരക്ഷാ സേനകളെയും ഏറ്റുമുട്ടലുകളെയും നിര്‍ബന്ധിതമായ തടഞ്ഞുവെയ്ക്കലിനെയും തടവിലാക്കലിനെയും സാമൂഹ്യപ്രവര്‍ത്തകര്‍ക്കെതിരായ ആക്രമണങ്ങളെയും സുരക്ഷാ സേനയുടെ മറ്റ് തീവ്രവാദ ചെയ്തികളെയും സാല്‍വാ ജൂദൂമിനെയും ജിന്റാല്‍പോലുള്ള കോര്‍പ്പറേഷനുകള്‍ നടത്തുന്ന കുറ്റകൃത്യങ്ങള്‍, നിക്ഷേപങ്ങള്‍ സംരക്ഷിക്കാന്‍ സര്‍ക്കാരിനെ സഹായിക്കുന്ന ടാറ്റ എസ്സാര്‍പോലുള്ള കമ്പനികള്‍ക്കുവേണ്ടി ആദിവാസികളെ പെരുവഴിയിലാക്കുന്നതിനെയും സാമൂഹ്യപ്രവര്‍ത്തകരെ അക്രമിക്കുന്നതിനെയും ന്യായീകരിക്കുന്നത് തുടരുന്നു. ആദിവാസികളുടെ കൂട്ടക്കുരുതിക്ക് അധ്യക്ഷത വഹിക്കുന്നയാളായി തുടരുന്നതിനേക്കാള്‍ അദ്ദേഹം രാജിവയ്ക്കുകയാണ് വേണ്ടത്.

2005ല്‍ സാല്‍വാ ജൂദൂം അവരുടെ ഗ്രാമങ്ങളെ എരിച്ചു കളഞ്ഞതിനു ശേഷം 2009ലാണ് ഈ ഗ്രാമവാസികള്‍ ഇവിടെ തിരിച്ചെത്തിയത്. തകര്‍ന്ന കുടിലുകള്‍ വീണ്ടും കെട്ടിയെടുക്കാനും മറ്റും ഇപ്പോഴും അവര്‍ പൊരുതുകയാണ്

ഛത്തീസ്ഗഡ് സര്‍ക്കാരിന്റെ കീഴിലുള്ള എസ്.ഡി.എമ്മിന്റെ തലവന്‍ കുരുവാന്‍ഷിയുടെ നേതൃത്വത്തിലുള്ള ജുഡീഷ്യല്‍ അന്വേഷണം വെറും പ്രഹസനം മാത്രമാണ്. ഗ്രാമവാസികളെയും ഉദ്യോഗസ്ഥരെയും നേരില്‍ കണ്ട് സംസാരിച്ച  സത്യാന്വേഷണ സംഘത്തിലുള്‍പ്പെട്ട ജെ.പി റാവു, കോപ കുഞ്ചം, നന്ദിനി സുന്ദര്‍ എന്നിവരുമായുള്ള അവരുടെ കൂടിക്കാഴ്ച നടത്തുകയാണ് അവര്‍ ചെയ്തത്. ആക്രമണങ്ങള്‍ നടന്ന ഗ്രാമങ്ങള്‍ നേരിട്ട് സന്ദര്‍ശിക്കാനുള്ള യാതൊരു ഉദ്ദേശവും എസ്.ഡി.എമ്മിനില്ല. ഗ്രാമവാസികള്‍ക്ക് ആഗ്രഹമുണ്ടെങ്കില്‍ ജൂലൈ9ന് അദ്ദേഹത്തെ ഓഫീസില്‍ ചെന്നുകാണാം. ഇതില്‍ നിന്നു തന്നെ മനസ്സിലാക്കാം അന്വേഷണ കമ്മീഷന്റെ ഉത്തരവാദിത്തം.

മൂന്ന് ഗ്രാമങ്ങളും പരസ്പരം ലയിച്ച് ഒന്നായി മാറുകയും വ്യത്യസ്ത പഞ്ചായത്തുകളായി യാതൊരു കാരണവുമില്ലാതെ വിഭജിക്കപ്പെടുകയും ചെയ്തിട്ടുണ്ടെന്ന് വസ്തുതാന്വേഷണ സംഘം റിപ്പോര്‍ട്ട് ചെയ്യുന്നു. കോട്ടന്‍ഗുഡയിലും രാജപെന്റയിലുമുള്ളവരുടെ വീടുകളാല്‍ ചുറ്റപ്പെട്ട തുറന്ന സ്ഥലത്താണ് വെടിവെപ്പ് നടന്നത്. 2005ല്‍ സാല്‍വാ ജൂദൂം അവരുടെ ഗ്രാമങ്ങളെ എരിച്ചുകളഞ്ഞതിനുശേഷം 2009ലാണ് ഈ ഗ്രാമവാസികള്‍ ഇവിടെ തിരിച്ചെത്തിയത്. തകര്‍ന്ന കുടിലുകള്‍ വീണ്ടും കെട്ടിയെടുക്കാനും മറ്റും ഇപ്പോഴും അവര്‍ പൊരുതുകയാണ്. കുടിലില്ലാത്തവരെയും സ്ത്രീനാഥയായ വീടുകാരെയും സഹായിക്കുന്നതിനെക്കുറിച്ച് ചര്‍ച്ച ചെയ്യാനും, വിത്തുമഹോത്സവം കൊണ്ടാടുന്നതിനുള്ള പദ്ധതി തയ്യാറാക്കുന്നതിനുമാണ് 28ന് രാത്രി ഗ്രാമവാസികള്‍ യോഗം ചേര്‍ന്നത്. മൂന്ന് ഗ്രാമങ്ങളുടെയും ആഘോഷങ്ങളെല്ലാം ഒരേ സ്ഥലത്തുവെച്ചാണ് നടക്കാറുള്ളതെന്നതിനാല്‍ എല്ലാ ആഘോഷങ്ങളും അവര്‍ ഒരുമിച്ച് കൊണ്ടാടുകയാണ് ചെയ്യുന്നത്.

വസ്തുതാന്വേഷണ സംഘത്തോട് ഗ്രാമവാസികള്‍ പറഞ്ഞത് അവിടെ മാവോയിസ്റ്റുകളില്ലെന്നാണ്. പോലീസുകാര്‍ക്ക് കൂട്ടവെടിവെപ്പിനിടയില്‍ പരുക്കേറ്റതാകാനാണ് സാധ്യത. ബസഗുഡ താനയെ കേന്ദ്രീകരിച്ച് വിന്യസിച്ച പട്ടാളക്കാരല്ലാതെ അവിടെ മാവോയിസ്റ്റ് സ്‌ക്വാഡുകള്‍ ഒന്നുംതന്നെയുണ്ടായിരുന്നില്ല.

ജനങ്ങളില്‍ നിന്നുലഭിച്ച  വിവരപ്രകാരം സുപ്രീംകോടതി സ്വമേധയാ നടപടിയെടുക്കുകയും കേന്ദ്രസംസ്ഥാന സര്‍ക്കാരുകളെ വിളിപ്പിക്കുകയും വേണമെന്നും ഞങ്ങള്‍ ആവശ്യപ്പെടുന്നു.

അതേസമയം ഗ്രാമത്തിന്റെ മധ്യത്തിലാണുള്ളതെന്ന് സി.ആര്‍.പി.എഫ് തിരിച്ചറിഞ്ഞിട്ടും രാത്രിയിലെ അടയാളം വെളിച്ചം ഉപയോഗിക്കാനോ വെടിവെപ്പ് നടത്തുന്നതിന് മുമ്പുള്ള നടപടിക്രമങ്ങള്‍ പാലിക്കാനോ തയ്യാറായിട്ടില്ല. മരിച്ച 17 പേരില്‍ 7 പേരും പ്രായപൂര്‍ത്തിയാകാത്തവരാണ്. 9 പേര്‍ക്ക് പരുക്കേറ്റു. അഞ്ച് സ്ത്രീകളെയെങ്കിലും മര്‍ദ്ദിക്കുകയും കൊല്ലുകയും ചെയ്തിട്ടുണ്ട്. ഒരു പശു മരിക്കുകയും കാളയ്ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. വീടുകളില്‍ വെടിയേറ്റ പാടുകളുമുണ്ട്.

നാണം കെട്ട രീതിയില്‍ ഇത്രയും ക്രൂരമായി ഒരു രാജ്യം സ്വന്തം ജനങ്ങളെ കൊന്നൊടുക്കിയതിന് മാപ്പുപറഞ്ഞാല്‍ മാത്രം മതിയാവില്ല. ഛത്തീസ്ഗഡിലെ ഗവര്‍ണര്‍ മുന്നോട്ടുവരികയും സംസ്ഥാനത്തെ ആദിവാസകളുടെ ജീവനും അവകാശങ്ങളും സംരക്ഷിക്കാനായി ഭരണഘടനാപ്രകാരം ലഭിച്ച അവകാശം ഉപയോഗിക്കേണ്ട  സമയമാണിത്. ജനങ്ങളില്‍ നിന്നുലഭിച്ച  വിവരപ്രകാരം സുപ്രീംകോടതി സ്വമേധയാ നടപടിയെടുക്കുകയും കേന്ദ്രസംസ്ഥാന സര്‍ക്കാരുകളെ വിളിപ്പിക്കുകയും വേണമെന്നും ഞങ്ങള്‍ ആവശ്യപ്പെടുന്നു.

ഇടതുപക്ഷ തീവ്രവാദം ബാധിച്ച ജില്ലകളിലെ ആദിവാസികള്‍ക്കും മറ്റും ആത്മവിശ്വാസം പകരുന്നതിനായി ഒരു പൈസപോലും ഇവിടെ ചിലവാക്കുന്നില്ലെന്നത് ശ്രദ്ധേയമാണ്. അതേസമയം തന്നെ വ്യാജ ഏറ്റുമുട്ടലുകളിലും, അറസ്റ്റിലും, ബലാല്‍സംഗത്തിലും പീഡനങ്ങളിലും  കുറ്റവാളികളായ സെക്യൂരിറ്റി ഉദ്യോഗസ്ഥര്‍ക്കും ഏജന്‍സികള്‍ക്കും ആത്മവിശ്വാസം പകരുകയും അവരെ സമാധാനത്തോടെ ജീവിക്കാന്‍ അനുവദിക്കുകയും ചെയ്യുന്നു. 600 ഓളം ഗ്രാമങ്ങള്‍ തുടച്ചുമാറ്റപ്പെടുന്നതിന് കാരണമായ 2005ലെ സാല്‍വാ ജൂദൂം ആക്രമണത്തിനുശേഷം ഗ്രാമത്തിലേക്ക് തിരിച്ചുവന്നുകൊണ്ടിരിക്കുന്ന ആദിവാസികളുടെ വിശ്വാസം ഈ കൂട്ടക്കൊല തകര്‍ത്തെന്നതില്‍ സംശയമില്ല.

ഇടതുപക്ഷ തീവ്രവാദം ബാധിച്ച ജില്ലകളിലെ ആദിവാസികള്‍ക്കും മറ്റും ആത്മവിശ്വാസം പകരുന്നതിനായി ഒരു പൈസപോലും ഇവിടെ ചിലവാക്കുന്നില്ലെന്നത് ശ്രദ്ധേയമാണ്. അതേസമയം തന്നെ വ്യാജ ഏറ്റുമുട്ടലുകളിലും, അറസ്റ്റിലും, ബലാല്‍സംഗത്തിലും പീഡനങ്ങളിലും   കുറ്റവാളികളായ സെക്യൂരിറ്റി ഉദ്യോഗസ്ഥര്‍ക്കും ഏജന്‍സികള്‍ക്കും ആത്മവിശ്വാസം പകരുകയും അവരെ സമാധാനത്തോടെ ജീവിക്കാന്‍ അനുവദിക്കുകയും ചെയ്യുന്നു.

ഈ കുറ്റവാളികളായ ഉദ്യോഗസ്ഥരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും സൈന്യത്തെ അഭിനനന്ദിക്കുകയും വികസനത്തിന്റെ പേരില്‍ പണം ഒഴുക്കുകയും ചെയ്യുന്ന നയം അവസാനിപ്പിക്കണമെന്നും ഞങ്ങള്‍ ആവശ്യപ്പെടുന്നു. കാരണം വ്യാജ ഏറ്റുമുട്ടലുകള്‍ക്കും, മനുഷ്യാവകാശ പ്രവര്‍ത്തകരുടെയും ആദിവാസികളുടെയും സമൂഹത്തിന്റെ താഴെക്കിടയിലുള്ളവരുടെയും നിയമവിരുദ്ധമായ അറസ്റ്റിന് ഇതാണ് ഇന്ധനം പകരുന്നത്. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യവും, സംസ്‌കാരികമായി ഉയര്‍ന്ന സമൂഹവുമായ ഇവിടെ ഇത് തുടരുന്നത് ഞങ്ങള്‍ക്ക് അനുവദിക്കാനാവില്ല.

മേധ പട്കര്‍, പ്രശാന്ത് ഭൂഷണ്‍, പ്രഫുല്ല സാമന്തര, സന്ദീപ് പാണ്ഡെ, സുനിലാം, പി. ചെന്നാ, സുനിതി എസ്.ആര്‍, ഗാബ്രിയേല്‍ ഡിസ്ട്രിച്ച്, സിസ്റ്റര്‍ സെലിയ, രാമകൃഷ്ണ രാജു, ആനന്ദ് മസ്‌കോണ്‍കര്‍, സുഹാസ് കോല്‍ഹേകര്‍, വിമല്‍ ഭായ്, രാജേന്ദ്ര രവി, മുക്ത ശ്രീവാസ്തവ, മധുരേഷ് കുമാര്‍.

ബന്ധപ്പെട്ട വാര്‍ത്തകളും ലേഖനങ്ങളും:

സൈനികര്‍ വധിച്ചത് മാവോവാദികളെയല്ല; സാധാരണ ജനങ്ങളെ

ചിദംബരത്തെ ഛത്തീസ്ഗഡിലെ കോണ്‍ഗ്രസ് തിരുത്തുന്നു: ഏറ്റുമുട്ടല്‍ വ്യാജമെന്ന്




{]-hÀ-¯-I-À ]p-d-¯n-d¡nb

We use cookies to give you the best possible experience. Learn more