റായ്പുര്‍: സാമൂഹിക പ്രവര്‍ത്തകയും എഴുത്തുകാരിയുമായ ഇലിന സെന്‍ (69)അന്തരിച്ചു. മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ഡോ. ബിനായക് സെന്നിന്റെ ഭാര്യയാണ്. കാന്‍സര്‍ രോഗബാധിതയായി ചികിത്സയിലായിരുന്നു.
മുംബൈ ടാറ്റാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സസ്, മഹാത്മാഗാന്ധി ഇന്റര്‍നാഷണല്‍ ഹിന്ദി യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളില്‍ പ്രൊഫസറായിരുന്ന ഇലിന കോര്‍പറേറ്റ് വല്‍ക്കരണത്തിനെതിരെ ഛത്തീസ്ഗഡിലെ ഖനിത്തൊഴിലാളികളെ സംഘടിപ്പിച്ച് പോരാടിയിരുന്നു.
ആദിവാസികളുടെ അവകാശങ്ങള്‍ക്കായി പ്രവര്‍ത്തിച്ചു. മാവോയിസ്റ്റ് ബന്ധം ആരോപിച്ച് ജയിലിലടച്ച ബിനായക് സെന്നിന്റെ മോചനത്തിനായി നിയമപോരാട്ടം നടത്തിയിരുന്നു.
ഇന്‍സൈഡ് ഛത്തീസ്ഗഡ്: എ പൊളിറ്റിക്കല്‍ മെമയര്‍, സുഖവാസിന്‍: ദി മൈഗ്രന്റ് വുമന്‍ ഓഫ് ഛത്തീസ്ഗഡ് എന്നീ പുസ്തങ്ങള്‍ എഴുതിയിട്ടുണ്ട്.