|

സി.ബി.ഐ സീരിസില്‍ സേതുരാമയ്യരുടെ ഭാര്യ?; ശോഭനയുടെ പോസ്റ്റ് സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ച

ഡൂള്‍ന്യൂസ് ഡെസ്‌ക്

മലയാളത്തിലെ എവര്‍ഗ്രീന്‍ ജോഡികളിലൊന്നാണ് മമ്മൂട്ടിയും ശോഭനയും. ഒരു കാലത്ത് മോഹന്‍ലാലും സുരേഷ് ഗോപിയും, ജയറാമും ഉള്‍പ്പെടെയുള്ള താരങ്ങളുടെ നായികയായി അഭിനയിച്ച് ശോഭന പിന്നീട് അഭിനയരംഗത്ത് സജിവമല്ലാതാവുകയായിരുന്നു. 2020 ല്‍ പുറത്തിറങ്ങിയ വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെ ശോഭന ഒരു തിരിച്ചുവരവ് നടത്തിയിരുന്നു.

ഇപ്പോഴിതാ ശോഭന വീണ്ടും അഭിനയിക്കാനൊരുങ്ങുകയാണോ എന്ന ചോദ്യമാണ് സാമൂഹ്യമാധ്യമങ്ങളിലുയരുന്നത്. പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മമ്മൂട്ടിയുടെ സി.ബി.ഐ സീരിസിലെ അഞ്ചാം ഭാഗം. മമ്മൂട്ടിയോടൊപ്പം നില്‍ക്കുന്ന ചിത്രം ശോഭന ഫേസ്ബുക്കില്‍ പങ്കുവെച്ചതോടെയാണ് പുതിയ ചോദ്യങ്ങള്‍ ഉയര്‍ന്നത്. ‘ക്യാപ്റ്റനെ സന്ദര്‍ശിച്ചു’ എന്നാണ് ചിത്രത്തോടൊപ്പം ശോഭന കുറിച്ചിരിക്കുന്നത്.

ഇതുവരെയുള്ള സി.ബി.ഐ സീരിസില്‍ കാണിക്കാത്ത മമ്മൂട്ടിയുടെ ഭാര്യയായിട്ടാണോ ശോഭന എത്തുന്നത് എന്ന ചോദ്യമാണ് പലരും ചോദിക്കുന്നത്? എന്തായാലും സേതുരാമയ്യരുടെ ഭാര്യയായി ശോഭനയെത്തിയാല്‍ അത് പ്രേക്ഷകര്‍ക്ക് ഇരട്ടിമധുരമായിരിക്കും.

2012 ലെ വാഹനാപകടത്തിന് ശേഷം 9 വര്‍ഷമായി മലയാള സിനിമയില്‍ നിന്നും വിട്ടുനില്‍ക്കുന്ന ഹാസ്യസാമ്രാട്ട് ജഗതി സി.ബി.ഐയിലൂടെ തിരിച്ചു വരുന്നു എന്ന വിവരം കഴിഞ്ഞ ദിവസമാണ് അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടത്.

13 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ചിത്രത്തിന്റെ അഞ്ചാം ഭാഗം ഇപ്പോള്‍ ഒരുങ്ങുന്നത്. ചിത്രത്തില്‍ നായികയായി മഞ്ജു വാര്യര്‍ എത്തുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. മുകേഷും സായ്കുമാറും തിരിച്ചെത്തുമെന്നും തിരക്കഥാകൃത്ത് നേരത്തെ വ്യക്തമാക്കിയിരുന്നു.

സി.ബി.ഐ സീരിസിലെ അഞ്ചാമത്തെ ചിത്രത്തിലേക്ക് എത്തുമ്പോള്‍ ഏറെ പ്രശസ്തമായ ബി.ജി.എമ്മില്‍ മാറ്റമുണ്ടാകുമെന്ന് തിരക്കഥാകൃത്ത് എസ്.എന്‍. സ്വാമി നേരത്തെ വെളിപ്പെടുത്തിയിരുന്നു. ആദ്യ നാല് ചിത്രങ്ങള്‍ക്കും ഈണമൊരുക്കിയ ശ്യാമിന് പകരം ജേക്‌സ് ബിജോയ് ആണ് അഞ്ചാം ഭാഗത്തിനായി സംഗീതസംവിധാനം നിര്‍വഹിക്കുന്നത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: sobhana photo with mammootty

Video Stories