ടിക്ക് ടോക്ക് അക്കൗണ്ട് ഡിലീറ്റ് ചെയ്ത് സൗഭാഗ്യ; ടിക് ടോക് നിരോധനം തകര്‍ത്തോ എന്ന ചോദ്യത്തിന് മറുപടിയിങ്ങനെ
Kerala
ടിക്ക് ടോക്ക് അക്കൗണ്ട് ഡിലീറ്റ് ചെയ്ത് സൗഭാഗ്യ; ടിക് ടോക് നിരോധനം തകര്‍ത്തോ എന്ന ചോദ്യത്തിന് മറുപടിയിങ്ങനെ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 30th June 2020, 10:35 am

ടിക്ക് ടോക്ക് ഉള്‍പ്പെടെയുള്ള 59 ചൈനീസ് ആപ്പുകള്‍ രാജ്യം നിരോധിച്ചതിന് പിന്നാലെ തന്റെ ടിക് ടോക്ക് അക്കൗണ്ട് ഡിലീറ്റ് ചെയ്ത് നര്‍ത്തകിയും ടിക് ടോക്ക് താരവുമായ സൗഭാഗ്യ വെങ്കിടേഷ്. 15 ലക്ഷം പേരാണ് സൗഭാഗ്യയെ ടിക് ടോക്കില്‍ ഫോളോ ചെയ്യുന്നത്.

ടിക് ടോക്കിനും തന്റെ ഫോളോവേഴ്‌സിനും വിട പറഞ്ഞുകൊണ്ടായിരുന്നു അക്കൗണ്ട് ഡിലീറ്റ് ചെയ്തതിന്റെ സ്‌ക്രീന്‍ ഷോട്ട് താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്.

‘ടിക്ക് ടോക്കിനും 1.5 മില്യണ്‍ ഫോളോവേഴ്‌സിനും വിട. ഈ നിരോധനം എന്നെ തകര്‍ത്തോ എന്നു ചോദിച്ചവരോട്, ഇതൊരു ആപ്പ് മാത്രമാണ്. സൗഭാഗ്യ വെങ്കിടേഷല്ല. ഒരു കലാകാരിയെ സംബന്ധിച്ച് അവരുടെ കഴിവുകള്‍ പങ്കുവെക്കാന്‍ ഏത് വേദി വേണമെങ്കിലും ഉപയോഗിക്കാം’ എന്നും സൗഭാഗ്യ കുറിച്ചു.

ടിക് ടിക്കിനോട് വിട പറഞ്ഞ് ടിക് ടോക് വീഡിയയിലൂടെ ശ്രദ്ധേയനായ ഫുക്രുവും രംഗത്തെത്തിയിരുന്നു.. ഇന്‍ ലവിങ് മെമ്മറി ഓഫ് എന്ന ക്യാപ്ഷനോടെ രസകരമായ ഒരു വീഡിയോയും ഫുക്രു പോസ്റ്റ് ചെയ്തിട്ടുണ്ട്.

ചൈനീസ് സംഭാഷണത്തിന് തന്റേതായ രീതിയില്‍ മലയാളം സബ് ടൈറ്റില്‍ നല്‍കിക്കൊണ്ടുള്ള വീഡിയോ ആണ് ഫുക്രു പോസ്റ്റ് ചെയ്തിട്ടുള്ളത്.

” ശ്ശോ ഇനി എന്തു ചെയ്യും?
മോളെ അയിന് ഇപ്പോള്‍ എന്തു സംഭവിച്ചു?
ചൈനീസ് ആപ്പ് എല്ലാംപോയില്ലേ, എന്തേലും മിസ് ചെയ്യുമോ?
ടിക് ടോക് ചെറുതായിട്ട്
ഇറ്റ്സ് ഒക്കെ,”
എന്ന് പറഞ്ഞ് അവസാനിക്കുന്ന വീഡിയോയില്‍ ബൈ പറഞ്ഞുകൊണ്ടാണ് ഫുക്രു പോകുന്നത്.

”അദൃശ്യമായ നിരവധി തടസ്സങ്ങള്‍ മറികടന്ന് എളിയ പരിശ്രമത്തിലൂടെ നിങ്ങളെ രസിപ്പിക്കാനും ടിക് ടോക് ഞങ്ങളില്‍ ചിലരെ സഹായിച്ചു,” എന്നും ഫുക്രു പറഞ്ഞിരുന്നു.

രാജ്യസുരക്ഷയ്ക്ക് ഭീഷണിയാണെന്ന് ചൂണ്ടിക്കാട്ടിയാണ് കേന്ദ്രസര്‍ക്കാര്‍ ടിക് ടോക്ക് ഉള്‍പ്പെടെ 59 ചൈനീസ് ആപ്പുകള്‍ ഇന്ത്യയില്‍ നിരോധിച്ചത്. രാജ്യത്തിന്റെ പ്രതിരോധ സംവിധാനത്തെയും സുരക്ഷയേയും പരമാധികാരത്തേയും ക്രമസമാധാനത്തെയും ബാധിക്കുന്നതാണ് ഈ ആപ്ലിക്കേഷനുകളെന്നാണ് കേന്ദ്രസര്‍ക്കാര്‍ ചൂണ്ടിക്കാണിക്കുന്നത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

ഡൂള്‍ന്യൂസിനെ  സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ