കൊച്ചി: തന്നെ യുട്യൂബ് ചാനലിലൂടെ വ്യാജ വാര്‍ത്ത നല്‍കി അപകീര്‍ത്തിപ്പെടുത്തിയെന്ന് കാണിച്ച് ക്രൈം പത്രാധിപര്‍ നന്ദകുമാറിനെതിരെ പരാതിയുമായി ബി.ജെ.പി നേതാവ് ശോഭാ സുരേന്ദ്രന്‍.
നന്ദകുമാറിന് പുറമെ കോട്ടയം സ്വദേശിയായ അജിത് കുമാറിനെതിരെയും ദേശീയ വനിതാ കമ്മീഷന് ശോഭാ സുരേന്ദ്രന്‍ പരാതി നല്‍കിയിട്ടുണ്ട്. നിക്ഷിപ്ത താല്‍പര്യങ്ങള്‍ക്കൊപ്പം ചേര്‍ന്ന് നന്ദകുമാറും അജിത്തും ഗൂഢാലോചന നടത്തിയെന്നാണ് പരാതിയില്‍ പറയുന്നത്.
ഇതിന് വ്യക്തമായ വിവരമുണ്ടെന്നും ശോഭയുടെ പരാതിയില്‍ പറയുന്നു. വ്യാജരേഖകള്‍ ചമച്ച് വ്യക്തിപരമായി അപകീര്‍ത്തിപ്പെടുത്തുകയും സ്ത്രീത്വത്തെ അവഹേളിക്കുന്ന നുണകള്‍ ഓണ്‍ലൈന്‍ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്‌തെന്നും പരാതിയില്‍ പറയുന്നുണ്ട്.
ശോഭാ സുരേന്ദ്രന്‍ ഒരു കോടി രൂപ കൈക്കൂലി വാങ്ങിയെന്ന തരത്തിലായിരുന്നു നന്ദകുമാര്‍ യുട്യൂബ് ചാനലിലൂടെ ഉന്നയിച്ച ആരോപണം.
രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിക്കുന്നത് പുണ്യപ്രവര്‍ത്തിക്കല്ല സ്വന്തം കാര്യം കൂടെ നോക്കാനാണെന്ന രീതിയിലാണ് പുറത്തുവിട്ട ഓഡിയോയില്‍ പറയുന്നത്.
എന്നാല്‍ ഈ ശബ്ദം പോലും തന്റെതല്ലെന്നും തനിക്ക് അറിയാത്ത ആളുടെ പേരാണ് ഇതില്‍ പറയുന്നതെന്നും ശോഭാ സുരേന്ദ്രന്‍ മാധ്യമങ്ങളോട് പറഞ്ഞു.എല്ലാ നിയമനടപടികളുമായും മുന്നോട്ട് പോകാന്‍ തന്നെയാണ് തീരുമാനമെന്നും ശോഭ വ്യക്തമാക്കി.
ക്രിമിനല്‍ ഗൂഢാലോചനയ്ക്കും വ്യക്തിഹത്യയ്ക്കും വ്യാജ രേഖ ചമയ്ക്കലിനും എതിരേയാണ് ശോഭാ സുരേന്ദ്രന്‍ നിയമ നടപടി സ്വീകരിക്കുന്നത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlights: Sobha Surendran files complaint against Crime Nandakumar and Ajith