| Wednesday, 3rd March 2021, 5:41 pm

ശോഭ സുരേന്ദ്രനെ ഒഴിവാക്കി ബി.ജെ.പി തെരഞ്ഞെടുപ്പ് കമ്മറ്റി; ഇ.ശ്രീധരനും, എ.പി അബ്ദുള്ളക്കുട്ടിയും കമ്മറ്റിയില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: മുതിര്‍ന്ന ബി.ജെ.പി നേതാവ് ശോഭ സുരേന്ദ്രനെ ഒഴിവാക്കി ബി.ജെ.പി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മറ്റി. സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനാണ് പുതിയ കമ്മറ്റി പ്രഖ്യാപിച്ചത്.

ദേശീയ അധ്യക്ഷന്‍ ജെ.പി. നദ്ദയുടെ അനുമതിയോടെയാണ് പ്രഖ്യാപനം നടത്തിയതെന്നാണ് ബി.ജെ.പി വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു. ബി.ജെ.പിയിലെ വിഭാഗിയത തെരഞ്ഞെടുപ്പ് അടുത്തിട്ടും അവസാനിച്ചിട്ടില്ല.

കഴിഞ്ഞ ദിവസം പാര്‍ട്ടിയില്‍ ചേര്‍ന്ന ഇ.ശ്രീധരന്‍ 16 അംഗ തെരഞ്ഞെടുപ്പ് കമ്മറ്റിയില്‍ ഇടം പിടിച്ചിട്ടും ശോഭ സുരേന്ദ്രനെ ഒഴിവാക്കുകയായിരുന്നു.

സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍, കേന്ദ്രമന്ത്രി വി.മുരളീധരന്‍, ദേശീയ ഉപാധ്യക്ഷന്‍ എ.പി. അബ്ദുള്ളക്കുട്ടി, മുന്‍ സംസ്ഥാന അധ്യക്ഷന്മാരായ കുമ്മനം രാജശേഖരന്‍, ഒ.രാജഗോപാല്‍ എം.എല്‍.എ, സി.കെ. പദ്മനാഭന്‍, പി.കെ. കൃഷ്ണദാസ്, ഇ.ശ്രീധരന്‍, സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ എം.ടി രമേശ്, ജോര്‍ജ് കുര്യന്‍, സി.കൃഷ്ണകുമാര്‍, പി.സുധീര്‍, സംസ്ഥാന ഉപാധ്യക്ഷന്‍ എ.എന്‍. രാധാകൃഷ്ണന്‍, സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി എം.ഗണേശന്‍, സഹ.ജനറല്‍ സെക്രട്ടറി കെ.സുഭാഷ്, മഹിളാമോര്‍ച്ച സംസ്ഥാന അധ്യക്ഷ നിവേദിത സുബ്രഹ്മണ്യന്‍ തുടങ്ങിയവരാണ് കമ്മറ്റിയില്‍ ഉള്ളത്.

നേരത്തെ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ താനില്ലെന്ന് ശോഭാ സുരേന്ദ്രന്‍ വ്യക്തമാക്കിയിരുന്നു. നിയമന വിവാദവുമായി ബന്ധപ്പെട്ട സമരവേദിയില്‍ വെച്ചാണ് ശോഭ ഇക്കാര്യം വ്യക്തമാക്കിയത്.

മത്സരിക്കാന്‍ ഏതെങ്കിലും ഒരു നല്ല സീറ്റ് ലഭിക്കുക എന്ന ലക്ഷ്യത്തോടെയാണ് താന്‍ ഈ സമരത്തിന് വന്നത് എന്ന രീതിയില്‍ ഒരു വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടതുകൊണ്ടാണ് പ്രതികരിക്കുന്നതെന്നും ശോഭാ സുരേന്ദ്രന്‍ പറഞ്ഞിരുന്നു.

അതേസമയം പാര്‍ട്ടിയുടെ പ്രചാരണ രംഗത്തുണ്ടാകുമെന്നും ബി.ജെ.പിക്ക് മികച്ച വിജയം ഉണ്ടാകുമെന്നും ശോഭ പറഞ്ഞിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights:  Sobha Surendran excluded in BJP election committee E. Sreedharan and AP Abdullakutty in the committee

We use cookies to give you the best possible experience. Learn more