കോട്ടയം: കേരളത്തില്‍ ബി.ജെ.പിക്കു പ്രവര്‍ത്തിക്കാന്‍ മുഖ്യമന്ത്രിയോട് മുട്ടിലിഴഞ്ഞ് യാചിക്കേണ്ട കാര്യമില്ലെന്ന് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രന്‍. ബി.ജെ.പി സംസ്ഥാന കൗണ്‍സില്‍ യോഗത്തിലെ തീരുമാനങ്ങള്‍ വിശദീകരിക്കവെയാണ് ശോഭാ സുരേന്ദ്രന്‍ ഇങ്ങനെ പറഞ്ഞത്.
ബി.ജെ.പിക്ക് വ്യക്തമായ ആശയവും ചട്ടക്കൂടുമുണ്ട്. ജനകീയ വിഷയങ്ങളെ എറ്റെടുത്ത് മുന്നോട്ടുപോകുകയാണ് പാര്‍ട്ടിയെന്നും അവര്‍ പറഞ്ഞു.
ക്രിമിനലുകളെ കയറൂരി വിട്ടാല്‍ ഭോപ്പാല്‍ ആവര്‍ത്തിക്കുമെന്നും ശോഭാ സുരേന്ദ്രന്‍ മുന്നറിയിപ്പു നല്‍കി. സി.പി.ഐ.എമ്മിന്റെ അക്രമരാഷ്ട്രീയത്തിനെതിരെ നാളെ ബി.ജെ.പി പ്രതിഷേധ ദിനം ആചരിക്കുമെന്നും ശോഭാ സുരേന്ദ്രന്‍ അറിയിച്ചു.
കഞ്ചിക്കോട് ബി.ജെ.പി പ്രവര്‍ത്തകന്‍ രാധാകൃഷ്ണും ഭാര്യയും പൊള്ളലേറ്റു മരിച്ച സംഭവത്തില്‍ പ്രതിഷേധിച്ചാണ് പ്രതിഷേധ ദിനം ആചരിക്കുന്നത്. ബൈക്കില്‍ വന്ന അക്രമികള്‍ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട ബൈക്കിന് തീവെയ്ക്കുകയായിരുന്നു.
ബൈക്കില്‍ നിന്ന് തീ ജനലിലൂടെ വീടിനകത്തേക്ക് പടരുകയും ഇവര്‍ക്ക് പൊള്ളലേല്‍ക്കുകയുമായിരുന്നു. പൊള്ളലേറ്റ് തൃശൂര്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഈ മാസം ആറിനാണ് രാധാകൃഷ്ണന്‍ മരിച്ചത്. ഭാര്യ വിമല കഴിഞ്ഞദിവസമാണ് മരിച്ചത്. സംഭവത്തിനു പിന്നില്‍ സി.പി.ഐ.എമ്മാണെന്നും ബി.ജെ.പി ആരോപിച്ചിരുന്നു.