തിരുവനന്തപുരം: എസ്.എന്‍.ഡി.പിയുമായുള്ള ബന്ധത്തെച്ചൊല്ലി ബി.ജെ.പിയില്‍ അഭിപ്രായ ഭിന്നത. എസ്.എന്‍.ഡി.പിയെ ഒപ്പം നിര്‍ത്തുന്നത് തെരഞ്ഞെടുപ്പില്‍ തിരിച്ചടിയാകുമെന്നാണ് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് വി. മുരളീധരന്റെ നിലപാടിനെതിരെയാണ് ശോഭാ സുരേന്ദ്രന്‍ രംഗത്തുവന്നിരിക്കുന്നത്. മുരളീധരന്റേത് വരേണ്യ നിലപാടാണെന്ന് ശോഭ വിമര്‍ശിച്ചു.
ഇന്ന് നടന്ന ബി.ജെ.പി ഭാരവാഹി യോഗത്തിലാണ് മുരളീധരന്റെ നിലപാടിനെതിരെ ശോഭാ സുരേന്ദ്രന്‍ ശക്തമായ രംഗത്ത് വന്നത്. വരേണ്യവര്‍ഗക്കാരനായ വി മുരളീധരന്‍ സവര്‍ണ താല്‍പര്യമാണ് സംരക്ഷിക്കുന്നതെന്നും എസ്.എന്‍.ഡി.പിയുമായി സഖ്യം വേണമെന്നും ശോഭാ സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.
തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരം നടക്കുന്നത് പാര്‍ട്ടികള്‍ തമ്മിലാണെന്നും ബി.ജെ.പിയുടെ സന്ദേശങ്ങളും എസ്.എന്‍.ഡി.പിയുടെ സന്ദേശങ്ങളും ഒരുമിച്ച് പോകുന്നതല്ലെന്നും മുരളീധരന്‍ നേരത്തെ പറഞ്ഞിരുന്നു. പരസ്പരം യോജിക്കാത്ത രണ്ട് ആശയങ്ങള്‍ കൂട്ടിക്കെട്ടാനാണ് ചിലര്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.