'പറയാനുള്ളത് ആദ്യം പറഞ്ഞു കൂടേ, എന്തിനാണ് അവസാനത്തേക്ക് വെയ്ക്കുന്നത്'; പ്രധാനമന്ത്രിയോട് ശോഭ ഡെ
national news
'പറയാനുള്ളത് ആദ്യം പറഞ്ഞു കൂടേ, എന്തിനാണ് അവസാനത്തേക്ക് വെയ്ക്കുന്നത്'; പ്രധാനമന്ത്രിയോട് ശോഭ ഡെ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 14th May 2020, 7:35 pm

കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ അഭിസംബോധന ചെയ്യുമ്പോള്‍ ട്വിറ്ററില്‍ ഒരു ഹാഷ്ടാഗ് ട്രെന്‍ഡിംഗായിരുന്നു. ‘സ്‌കിപ്പ് ദ ഇന്‍ട്രോ’ എന്നായിരുന്നു ആ ഹാഷ്ടാഗ്. ജനങ്ങള്‍ക്ക് നല്‍കുന്ന പാക്കേജുകളോ മറ്റ് ആനുകൂല്യങ്ങളോ ആദ്യം തന്നെ പ്രഖ്യാപിക്കാമല്ലോ എന്തിനാണ് ഇത്ര നീട്ടി അവസാനം പറയുന്നത് എന്നാണ് ഒരു വിഭാഗം പ്രധാനമന്ത്രിയോട് ചോദിക്കുന്നത്. ആ വിഭാഗത്തില്‍ ഒരാളാണ് കോളമിസ്റ്റും നോവലിസ്റ്റുമായ ശോഭ ഡെ.

പ്രഖ്യാപനങ്ങള്‍ ആദ്യം തന്നെ നടത്തിക്കൂടെ എന്നാണ് ശോഭ ഡെയുടെ പ്രധാനമന്ത്രിയോടുള്ള ചോദ്യം. വിഷയവുമായി ബന്ധപ്പെട്ട് നിരവധി ട്വീറ്റുകളാണ് ശോഭ ഡെ ട്വീറ്റ് ചെയ്തത്.

എനിക്കിനിയും കാക്കാന്‍ വയ്യ, ഞാന്‍ ഓഫ് ചെയ്യാന്‍ പോവുന്നു. ഇതാണ് പരിധി, അവസാനം പാക്കേജ്, ഇത് ആദ്യ രണ്ട് മിനുറ്റിനുള്ളില്‍ പ്രഖ്യാപിച്ച് കൂടെ എന്നൊക്കെയാണ് ശോഭ ഡെയുടെ ട്വീറ്റുകള്‍.

ശോഭ ഡെയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേര്‍ ട്വിറ്ററില്‍ രംഗത്തെത്തി. 20 ലക്ഷം കോടി രൂപയുടെ ഉത്തേജന പാക്കേജാണ് പ്രധാനമന്ത്രി പ്രഖ്യാപിച്ചത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.