| Monday, 3rd May 2021, 2:15 pm

'കെട്ട് പൊട്ടിക്കാതെ ശോഭയുടെ നോട്ടീസുകള്‍, കിട്ടിയ സ്ഥലവും വിവാദത്തില്‍'; ബി.ജെ.പിയില്‍ വീണ്ടും പോര്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് അവസാനിക്കുമ്പോഴും പോര് അവസാനിക്കാതെ ബി.ജെ.പി. കഴക്കൂട്ടത്തെ തോല്‍വിയില്‍ ബി.ജെ.പിക്കും പങ്കുണ്ടെന്ന് ശോഭ സുരേന്ദ്രന്‍ പക്ഷം ആരോപിച്ചു. ശോഭ സുരേന്ദ്രന്റെ പ്രചാരണ നോട്ടീസ് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയതുമായി ബന്ധപ്പെട്ടാണ് പുതിയ വിവാദം.

കേന്ദ്രമന്ത്രി വി.മുരളീധരനോട് അടുപ്പമുള്ള നേതാവിന്റെ വീട്ടുപരിസരത്താണ് നോട്ടീസ് കെട്ടുകള്‍ കണ്ടെത്തിയത്. ഇതോടെ ബി.ജെ.പിയില്‍ പോര് വീണ്ടും മുറുകുമെന്നാണ് വിലയിരുത്തല്‍.

കഴക്കൂട്ടം നിയോജകമണ്ഡലത്തില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി കടകംപള്ളി സുരേന്ദ്രനാണ് വിജയിച്ചത്. എന്‍.ഡി.എ സ്ഥാനാര്‍ത്ഥി ശോഭാ സുരേന്ദ്രന്‍ മൂന്നാമതായിരുന്നു. കോണ്‍ഗ്രസിന്റെ എസ്.എസ് ലാലാണ് രണ്ടാമത്.

ശോഭ സുരേന്ദ്രന്‍ കഴക്കൂട്ടത്ത് സ്ഥാനാര്‍ത്ഥിയായതിന് ശേഷം ബി.ജെ.പി സംസ്ഥാന നേതൃത്വവുമായുള്ള പിണക്കങ്ങള്‍ മാറിവരുകയായിരുന്നു. എന്നാല്‍ ഇപ്പോള്‍ പരാജയത്തിന് ശേഷം വീണ്ടും ബി.ജെ.പി പൊട്ടിത്തെറികള്‍ക്ക് തുടക്കമിട്ടിരിക്കുകയാണ്.

2016-ലെ തെരഞ്ഞെടുപ്പില്‍ തുടര്‍ച്ചയായി മണ്ഡലത്തില്‍ വിജയിച്ചുവന്നിരുന്ന എം.എ വാഹിദിനെ പിന്തള്ളി ഇപ്പോഴത്തെ കേന്ദ്രസഹമന്ത്രി വി. മുരളീധരന്‍ രണ്ടാം സ്ഥാനത്തെത്തിയതോടെയാണ് കഴക്കൂട്ടം ശ്രദ്ധ നേടുന്നത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlight: Sobaha Surendran notice relinquishes

We use cookies to give you the best possible experience. Learn more