തിരുവനന്തപുരം: തെരഞ്ഞെടുപ്പ് അവസാനിക്കുമ്പോഴും പോര് അവസാനിക്കാതെ ബി.ജെ.പി. കഴക്കൂട്ടത്തെ തോല്‍വിയില്‍ ബി.ജെ.പിക്കും പങ്കുണ്ടെന്ന് ശോഭ സുരേന്ദ്രന്‍ പക്ഷം ആരോപിച്ചു. ശോഭ സുരേന്ദ്രന്റെ പ്രചാരണ നോട്ടീസ് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയതുമായി ബന്ധപ്പെട്ടാണ് പുതിയ വിവാദം.
കേന്ദ്രമന്ത്രി വി.മുരളീധരനോട് അടുപ്പമുള്ള നേതാവിന്റെ വീട്ടുപരിസരത്താണ് നോട്ടീസ് കെട്ടുകള്‍ കണ്ടെത്തിയത്. ഇതോടെ ബി.ജെ.പിയില്‍ പോര് വീണ്ടും മുറുകുമെന്നാണ് വിലയിരുത്തല്‍.
ശോഭ സുരേന്ദ്രന്‍ കഴക്കൂട്ടത്ത് സ്ഥാനാര്‍ത്ഥിയായതിന് ശേഷം ബി.ജെ.പി സംസ്ഥാന നേതൃത്വവുമായുള്ള പിണക്കങ്ങള്‍ മാറിവരുകയായിരുന്നു. എന്നാല്‍ ഇപ്പോള്‍ പരാജയത്തിന് ശേഷം വീണ്ടും ബി.ജെ.പി പൊട്ടിത്തെറികള്‍ക്ക് തുടക്കമിട്ടിരിക്കുകയാണ്.
2016-ലെ തെരഞ്ഞെടുപ്പില്‍ തുടര്‍ച്ചയായി മണ്ഡലത്തില്‍ വിജയിച്ചുവന്നിരുന്ന എം.എ വാഹിദിനെ പിന്തള്ളി ഇപ്പോഴത്തെ കേന്ദ്രസഹമന്ത്രി വി. മുരളീധരന്‍ രണ്ടാം സ്ഥാനത്തെത്തിയതോടെയാണ് കഴക്കൂട്ടം ശ്രദ്ധ നേടുന്നത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക