ആഷസ് പരമ്പരയില്‍ ലോകക്രിക്കറ്റിനെ തന്നെ ഞെട്ടിച്ച പ്രകടനം കൊണ്ട് ശ്രദ്ധേയനാണ് ഓസീസ് മുന്‍ ക്യാപ്റ്റന്‍ സ്റ്റീവന്‍ സ്മിത്ത്. ഇംഗ്ലീഷ് ബൗളര്‍മാരെ അനായാസം നേരിട്ട സ്മിത്തിന് പരമ്പര സമ്മാനിച്ചത് തന്റെ കരിയറിലെ മറക്കാനാവാത്ത ദിവസങ്ങളാണ്.
എന്നാല്‍ ആഷസിനു ശേഷം സ്മിത്ത് കളത്തിലിറങ്ങിയത് ഷെഫീല്‍ഡ് ഷീല്‍ഡ് ടൂര്‍ണമെന്റിലാണ്. ആദ്യമായി ഷെഫീല്‍ഡ് ഷീല്‍ഡില്‍ ന്യൂ സൗത്ത് വെയ്ല്‍സിനു കളിക്കാനിറങ്ങിയ സ്മിത്ത് റണ്‍സ് എടുക്കുന്നതിനു മുന്‍പുതന്നെ പുറത്താവുന്ന കാഴ്ച കാണികളെ ഞെട്ടിച്ചുകഴിഞ്ഞു.
ഗബ്ബയില്‍ ക്വീന്‍സ്‌ലന്‍ഡിനെതിരെ നടന്ന മത്സരമാണ് ലോകക്രിക്കറ്റിലെ തന്നെ ഏറ്റവും മികച്ച ബാറ്റ്‌സ്മാന്മാരിലൊരാള്‍ എന്നു ചുരുങ്ങിയ ദിവസം കൊണ്ടു പേരുകേട്ട സ്മിത്തിന് തിരിച്ചടി നല്‍കിയത്.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
ടീം 12 റണ്‍സ് എടുത്തുനില്‍ക്കെ സഹതാരം ഡേവിഡ് വാര്‍ണര്‍ക്കൊപ്പം കളിക്കാനായി ടീമിലേക്കു നടന്നടുത്ത സ്മിത്ത് അഞ്ച് പന്തുകള്‍ മാത്രമേ ആയുസ്സുണ്ടായിരുന്നുള്ളൂ.
കാമറൂണ്‍ ഗാനോണിന്റെ ഓഫ് സ്റ്റമ്പിനു പുറത്തേക്കു പോയ പന്തിന്റെ ഗതി നിശ്ചയിക്കുന്നതില്‍ പരാജയപ്പെട്ടതോടെ, സ്മിത്തിന്റെ ഇന്നിങ്‌സ് രണ്ടാം സ്ലിപ്പില്‍ ജോ ബേണ്‍സിന്റെ കൈകളില്‍ അവസാനിച്ചു.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
അതിലേറ്റവും കൗതുകകരമായത് ക്രിക്കറ്റ് വെബ്‌സൈറ്റായ ക്രിക്കറ്റ് ഡോട്ട് കോം എ.യു ഇതിനെക്കുറിച്ച് ട്വീറ്റ് ചെയ്തതാണ്. ‘സ്മിത്ത് ആത്യന്തികമായി മനുഷ്യന്‍ തന്നെയാണ്’ എന്നായിരുന്നു അവര്‍ സ്മിത്ത് പുറത്താകുന്നതിന്റെ വീഡിയോയോടൊപ്പം ട്വീറ്റ് ചെയ്തത്.
നേരത്തേ ആഷസിലെ ഏഴിന്നിങ്‌സുകളില്‍ നിന്നായി സ്മിത്ത് 774 റണ്‍സാണ് നേടിയത്. 26 സെഞ്ചുറികളാണ് സ്മിത്തിന്റെ പേരില്‍ ടെസ്റ്റില്‍ എഴുതപ്പെട്ടിട്ടുള്ളത്. ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയുടെ പേരിലുള്ളത് 25 സെഞ്ചുറിയാണ്.