കൊല്‍ക്കത്ത: സുഭാഷ് ചന്ദ്ര ബോസിന്റെ 125-ാം ജന്മവാര്‍ഷികാഘോഷത്തെ രാഷ്ട്രീയവല്‍ക്കരിക്കുന്നതിനെതിരെ രംഗത്തെത്തിയ ചരിത്രകാരനും സുഭാഷ് ചന്ദ്രബോസിന്റെ അനന്തരവനുമായ സുഗത ബോസിനെ അഭിനന്ദിച്ച് തൃണമൂല്‍കോണ്‍ഗ്രസ് നേതാവ് മഹുവ മൊയ്ത്ര.നേതാജിയുടെ ബന്ധുവിന് പാരമ്പര്യമായി നട്ടെല്ല് ലഭിച്ചതില്‍ സന്തോഷം എന്നാണ് മഹുവ പറഞ്ഞത്.
” നേതാജിയുടെ ബന്ധുക്കള്‍ക്ക് നട്ടെല്ല് പാരമ്പര്യമായി ലഭിച്ചതില്‍ സന്തോഷമുണ്ട്. പ്രധാനമന്ത്രിയെ കാവി നേതാവായിട്ടല്ലാതെ പ്രധാനമന്ത്രിയായി വീട്ടിലേക്ക് സ്വാഗതം ചെയ്യുകയും കിങ്കരന്മാരെ പുറത്തുനിര്‍ത്തുകയും ചെയ്തു,” എന്നായിരുന്നു മഹുവ മൊയ്ത്രയുടെ പ്രതികരണം.
നേതാജി ഭവന്‍ സന്ദര്‍ശിക്കാനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം ബി.ജെ.പി നേതാക്കളുമുണ്ടായിരുന്നു. എന്നാല്‍ നേതാജിയുടെ മൂത്ത അനന്തരവനായ സുഗതാ ബോസ് ബി.ജെ.പി നേതാക്കളോട് പുറത്തുനില്‍ക്കാന്‍ പറയുകയും പ്രധാനമന്ത്രിയെ മാത്രം അകത്തുകയറ്റുകയുമായിരുന്നു.
ബംഗാള്‍ ബി.ജെ.പി നേതാവ് വിജയ വര്‍ഗിയ ഉള്‍പ്പെടെയുള്ള നേതാക്കള്‍ പുറത്തുനിന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
Content Highlights: So glad that Netaji’s kin have inherited his spine Says Mahua Moitra