| Friday, 9th April 2021, 6:31 pm

ജോമോനെ എല്ലാവര്‍ക്കും ഇഷ്ടമായതില്‍ വളരെ സന്തോഷം; ജോജിയുടെ വിജയത്തില്‍ നന്ദി പറഞ്ഞ് ബാബുരാജ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കൊച്ചി: ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്ത ഫഹദ് ഫാസില്‍ നായകനായ ജോജിക്ക് നിരവധി അഭിനന്ദനങ്ങളാണ് വന്നുകൊണ്ടിരിക്കുന്നത്. ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത ചിത്രത്തിന്റെ തിരക്കഥ ശ്യാം പുഷ്‌ക്കരന്‍ ആയിരുന്നു.

ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളില്‍ ഒരാളായ ജോമോനെ അവതരിപ്പിച്ച ബാബുരാജിനെയും നിരവധി പേരാണ് അഭിനന്ദിച്ചത്. ഇപ്പോഴിതാ പ്രേക്ഷകര്‍ക്ക് നന്ദി പറഞ്ഞ് എത്തിയിരിക്കുകയാണ് ബാബുരാജ്.

തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് അദ്ദേഹം പ്രേക്ഷകര്‍ക്ക് നന്ദി പറഞ്ഞിരിക്കുന്നത്. ജോജി എന്ന സിനിമയുടെ വിജയത്തിലും ജോമോന്‍ എന്ന കഥാപാത്രം നിങ്ങള്‍ക്ക് എല്ലാവര്ക്കും ഇഷ്ടപെട്ടതിലും സന്തോഷമുണ്ട്. ഇന്ന് ആമസോണ്‍ സംഘടിപ്പിക്കുന്ന വാച്ച് പാര്‍ട്ടിയില്‍ നിങ്ങളോടൊപ്പം ഞാനുമുണ്ടാകും. എല്ലാവര്‍ക്കും ഒരിക്കല്‍ കൂടെ നന്ദി അറിയിക്കുന്നു എന്നാണ് ബാബുരാജ് പറയുന്നത്.

ഉണ്ണിമായ, ജോജി മുണ്ടക്കയം, സണ്ണി പി.എന്‍, ബേസില്‍ ജോസഫ്, ഷമ്മി തിലകന്‍, അലിസ്റ്റര്‍ അലക്‌സ് എന്നിവരാണ് ചിത്രത്തില്‍ മറ്റു പ്രധാന കഥാപാത്രങ്ങളായെത്തുന്നത്.

മാക്ബത്തിന്റെ സ്വതന്ത്ര ആവിഷ്‌കാരമാണ് ജോജിയെന്നും മാക്ബത്ത് വായിക്കുമ്പോഴും കാണുമ്പോഴും ഉണ്ടാകുന്ന അനുഭവത്തെയാണ് ജോജി ആവിഷ്‌കരിക്കാന്‍ ശ്രമിക്കുന്നതെന്നും ദിലീഷ് പോത്തന്‍ പറഞ്ഞിരുന്നു.

ആമസോണ്‍പ്രൈമില്‍ ഏപ്രില്‍ 7 നാണ് ചിത്രം റിലീസ് ചെയ്തത്. തന്റെ മുന്‍ സിനിമകളുടെ പാറ്റേണല്ല, ജോജിയില്‍ പിന്തുടര്‍ന്നിട്ടുള്ളതെന്ന് നേരത്തെ ദിലീഷ് പോത്തന്‍ വ്യക്തമാക്കിയിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: So glad everyone liked Jomon; Baburaj thanked Joji Movie success

Latest Stories

We use cookies to give you the best possible experience. Learn more