[]വാഷിങ്ടണ്‍: അമേരിക്കയുടെ വിവരം ചോര്‍ത്തല്‍ പുറത്ത് കൊണ്ടുവന്ന എഡ്വേര്‍ഡ് സ്‌നോഡനെതിരെ അമേരിക്ക ചാരവൃത്തിക്ക് കേസെടുത്തു. യു.എസ്സിലെ മുന്‍ എന്‍.എസ്.എ ഉദ്യോഗ്സ്ഥനാണ് സ്‌നോഡന്‍.
അമേരിക്കയുടെ പ്രതിരോധ രഹസ്യങ്ങള്‍ പരസ്യപ്പെടുത്തി, രഹസ്യങ്ങള്‍ ചോര്‍ത്തി എന്നീ കുറ്റങ്ങളാണ് സ്‌നോഡനെതിരെ ചുമത്തിയിരിക്കുന്നത്. ഹോങ്കോങ്ങിലാണ് സ്‌നോഡന്‍ ഇപ്പോള്‍ കഴിയുന്നത്. അമേരിക്ക ചാരവൃത്തി ചുമത്തിയതിനെ കുറിച്ച് ചൈന ഇതുവരെ യാതൊരു പ്രതികരണവും നടത്തിയിട്ടില്ല.[]
സ്‌നോഡനെ ഹോങ്കോങ്ങില്‍ നിന്ന് പുറത്ത് കൊണ്ടുവരാനാണ് അമേരിക്ക ശ്രമിക്കുന്നത്. ചൈനയുടെ ഭാഗമാണെങ്കിലും ഹോങ്കോങ്ങില്‍ സ്വതന്ത്ര നീതിന്യായ സംവിധാനമാണുള്ളത്.
എന്നാല്‍ ഹോങ്കോങ്ങില്‍ നിന്ന് പുറത്തേക്ക് സ്‌നോഡനെ കൊണ്ടുവരാന്‍ അമേരിക്കയ്ക്ക് വര്‍ഷങ്ങള്‍ എടുക്കുമെന്നാണ് നയതന്ത്ര വിദഗ്ധര്‍ പറയുന്നത്.
സ്‌നോഡനെ ഐലന്റിലേക്ക് കടത്താന്‍ വിക്കിലീക്‌സിന്റെ സ്വകാര്യ വിമാനം എത്തിയെന്നും റിപ്പോര്‍ട്ടുണ്ട്. മൈക്രോസോഫ്റ്റ്, യാഹൂ, ഗൂഗിള്‍ എന്നിവയടക്കം ഒന്‍പത് അമേരിക്കന്‍ ഇന്റര്‍നെറ്റ് സ്ഥാപനങ്ങളുടെ സെര്‍വറുകളും ഫോണ്‍ സംഭാഷണങ്ങളും രഹസ്യാന്വേഷണ സംഘടനകള്‍ ചോര്‍ത്തുന്നുവെന്നായിരുന്നു സ്‌നോഡന്‍ പത്രങ്ങളിലൂടെ വെളിപ്പെടുത്തിയത്
ഗാര്‍ഡിയന്‍ , വാഷിങ്ടണ്‍ പോസ്റ്റ് എന്നീ പത്രങ്ങളാണ് വാര്‍ത്ത പുറത്ത് കൊണ്ടുവന്നത്. പ്രിസം എന്ന പേരിലാണ് അമേരിക്ക പൗരന്‍മാരുടെ വിവരങ്ങള്‍ ചോര്‍ത്തിയത്.