ആളുകള്‍ അയക്കുന്ന സന്ദേശങ്ങള്‍ “അലോ” സംഭരിച്ച് വെക്കുന്നുണ്ടെന്നും പോലീസ് ആവശ്യപ്പെട്ടാല്‍ അത് കൈമാറുമെന്നും സ്‌നോഡന്‍ ട്വീറ്റ് ചെയ്തു.
മോസ്‌കോ: ഗൂഗിളിന്റെ പുതിയ ഇന്‍സ്റ്റന്റ് ചാറ്റ് ആപ്പ് ആയ “അലോ”ക്കെതിരെ വിമര്‍ശനവുമായി എഡ്വേര്‍ഡ് സ്‌നോഡന്‍. അലോ ആപ്പ് സ്വകാര്യതയ്ക്ക് ഭീഷണിയാണെന്നും അതിനാല്‍ ഉപയോഗിക്കരുതെന്നും സ്‌നോഡന്‍ പറഞ്ഞു. അമേരിക്കയുടെ മുന്‍ രഹസ്യാന്വേഷണ ഏജന്‍സി ഉദ്യോഗസ്ഥനായ സ്‌നോഡന്‍ ഏതന്‍സിലെ നാഷണല്‍ ലൈബ്രറിയില്‍ നടന്ന ഏതന്‍സ് ഡെമോക്രാറ്റിക് ഫോറത്തില്‍ സംസാരിക്കുകയായിരുന്നു.
ആളുകള്‍ അയക്കുന്ന സന്ദേശങ്ങള്‍ “അലോ” സംഭരിച്ച് വെക്കുന്നുണ്ടെന്നും പോലീസ് ആവശ്യപ്പെട്ടാല്‍ അത് കൈമാറുമെന്നും സ്‌നോഡന്‍ ട്വീറ്റ് ചെയ്തു.
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിച്ച് സാധാരണ മനുഷ്യര്‍ പറയുന്നതു പോലെ ഭാവിയില്‍ അലോയെ ക്രമീകരിക്കാനും ഉപഭോക്താക്കളുടെ വിവരങ്ങള്‍ അലോ ഉപയോഗിക്കുമെന്നും സ്‌നോഡന്‍ പറയുന്നു. ഏതു കാര്യങ്ങളെക്കുറിച്ചും യുസേര്‍സിനോട് പ്രതികരിക്കുന്ന തരത്തിലാണ് അലോയുടെ സജ്ജീകരണം.
മെയ് 18നാണ് ഗൂഗിള്‍ “അലോ” ആപ്പ് പുറത്തിറക്കിയിരുന്നത്.