ന്യൂദല്‍ഹി: ഭീകരാക്രമണപ്രവര്‍ത്തനങ്ങളില്‍ ലോകത്തിന് തന്നെ ഭീഷണിയായിരുന്ന ഒസാമ ബിന്‍ലാദനെ പിടികൂടാന്‍ അമേരിക്കന്‍ സൈനികരെ സഹായിച്ച ബെല്‍ജിയന്‍ മലിനോയിസ് എന്ന നായ് വര്‍ഗ്ഗം ഇനി സി.ഐ.എസ്.എഫിന് സ്വന്തം. പാകിസ്താനിലെ അബോട്ടാബാദിനടുത്തുള്ള ബിന്‍ലാദന്റെ ഒളിത്താവളം കണ്ടുപിടിക്കാന്‍ സൈനികരെ സഹായിച്ച സ്‌നിഫര്‍ ഡോഗാണ് ബെല്‍ജിയന്‍ മലിനോയിസ് വിഭാഗത്തില്‍പ്പെടുന്ന ഈ ശ്വാനവര്‍ഗ്ഗം.
അതേസമയം രാജ്യത്തെ സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് ഈ ശ്വാനവര്‍ഗ്ഗത്തെ സ്വന്തമാക്കിയതെന്നാണ് സി.ഐ.എസ്.എഫിന്റെ വാദം. ദല്‍ഹി മെട്രോ, ഇന്ദിര ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളം എന്നിവിടങ്ങളിലെ സുരക്ഷ ഉറപ്പാക്കാന്‍ ഈ ശ്വാനവര്‍ഗ്ഗത്തെ ഉപയോഗിക്കാനാണ് തീരുമാനമെന്ന് സേന വ്യക്തമാക്കി.
ALSO READ: അഭിമന്യു വധം; മുഖ്യപ്രതിയായ മുഹമ്മദലി പൊലീസ് പിടിയില്‍; മറ്റു പ്രതികളെ വിളിച്ച് വരുത്തിയത് മുഹമ്മദലി
നിലവില്‍ കാസിരംഗ വന്യജീവി സങ്കേതത്തില്‍ അന്യായമായി നടക്കുന്ന വന്യജീവി നായാട്ട് തടയാന്‍ ബെല്‍ജിയന്‍ മലിനോയിസുകളെ ഉപയോഗിക്കുന്നുണ്ട്. ഏത് കാലാവസ്ഥയിലും പ്രവര്‍ത്തനക്ഷമതയോടെ സേനയെ സഹായിക്കാന്‍ കഴിയുന്ന വര്‍ഗ്ഗമാണ് ഇവ. അതുകൊണ്ടു തന്നെയാണ് ഈ ശ്വാനവര്‍ഗ്ഗത്തെ സുരക്ഷപ്രവര്‍ത്തനങ്ങള്‍ക്കായി നിയോഗിക്കാന്‍ തീരുമാനിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.
മനുഷ്യ ബോംബുകളെയും ചാവേര്‍ ആക്രമണങ്ങളെയും തടയാനാണ് സാധാരണയായി ബെല്‍ജിയന്‍ മലിനോയിസിനെ ഉപയോഗിച്ച് വരുന്നത്. ഇതാണ് ഈ ശ്വാനവര്‍ഗ്ഗത്തെ സേനയില്‍ ഉള്‍പ്പെടുത്താന്‍ കാരണമെന്നാണ് സേനവക്താക്കള്‍ പറഞ്ഞത്.
സാധാരണയായി ജര്‍മ്മന്‍ ഷിപ്പേര്‍ഡ്, ലാബ്രഡോര്‍ തുടങ്ങിയ ബ്രീഡുകളാണ് സേനയില്‍ സുരക്ഷാവശ്യങ്ങള്‍ക്കായി ഉപയോഗിച്ചുവരുന്നത്. സി.ഐ.എസ്.എഫിന്റെ മെട്രോ യൂണിറ്റില്‍ ഇപ്പോള്‍ ആകെ മൊത്തം 63 സ്‌നിഫര്‍ ഡോഗുകളാണ് ഉള്ളത്.
ALSO READ: വര്‍ഷകാലസമ്മേളനത്തിനൊരുങ്ങി പാര്‍ലമെന്റ് ; അവിശ്വാസ പ്രമേയവുമായി പ്രതിപക്ഷ പാര്‍ട്ടികള്‍
മുമ്പ് അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയുടെ ഇന്ത്യാ സന്ദര്‍ശനവേളയില്‍ സുരക്ഷാക്രമീകരണം വിലയിരുത്താനെത്തിയ ഡോഗ് സ്വകാഡ് സംഘത്തിലെ പ്രധാനിയായിരുന്നു ബെല്‍ജിയന്‍ മലിയോയിസ്.