ന്യൂദല്‍ഹി: വിവാദങ്ങള്‍ക്കൊടുവില്‍ പൗരത്വ ഭേദഗതി ബില്‍ രാജ്യ സഭയില്‍ പാസായി. രാജ്യത്തിന്റെ ചരിത്രത്തിലെ കറുത്ത ദിനമാണിതെന്ന് കോണ്‍ഗ്രസ് ഇടക്കാല പ്രസിഡന്റ് സോണിയ ഗാന്ധി പ്രതികരിച്ചു.
അതേ സമയം പരസ്പര സ്‌നേഹത്തിന്റെ സാഹോദര്യത്തിന്റെയും ദിനമാണിതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വീറ്റ് ചെയ്തു.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
പൗരത്വ ബില്‍ ആരെയെങ്കിലും വേദനിപ്പിക്കുകയോ ഏതെങ്കിലും മത വിഭാഗത്തിന്റെ വികാരം വ്രണപ്പെടുത്തുകയോ ചെയ്യില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിഷാ രാജ്യ സഭയില്‍ അറിയിച്ചു.
125 പേര്‍ ബില്ലിനെ അനുകൂലിച്ചു വോട്ട് ചെയ്തു. 105 പേരാണ് ബില്ലിനെ എതിര്‍ത്തു വോട്ട് ചെയ്തത്.
2014 ഡിസംബര്‍ 31 വരെ പാകിസ്ഥാന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്ന് വന്ന ഹിന്ദു, സിഖ്, ബുദ്ധ, ജൈന, പാര്‍സി, ക്രിസ്ത്യന്‍ സമുദായങ്ങളിലെ ആളുകളെ നിയമവിരുദ്ധ കുടിയേറ്റക്കാരായി കണക്കാക്കാതിരിക്കുകയും അവര്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കുന്നതുമാണ് പൗരത്വ ഭേദഗതി ബില്‍.
തിങ്കളാഴ്ചയാണ് ലോക്സഭയില്‍ വിവാദമായ ബില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അവതരിപ്പിച്ചത്. 311 അംഗങ്ങള്‍ ബില്ലിനെ അനുകൂലിച്ച് വോട്ട് ചെയ്തപ്പോള്‍ 80 പേരാണ് എതിര്‍ത്ത് വോട്ട് ചെയ്തത്.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ബില്‍ രാജ്യസഭയില്‍ പാസായതിനു പിന്നാലെ ബില്ലിനെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്ന് കോണ്‍ഗ്രസും ലീഗും അറിയിച്ചു.