ഇന്ത്യ വിമണ്‍സും സൗത്ത് ആഫ്രിക്ക വിമണ്‍സും തമ്മിലുള്ള ഏക ടെസ്റ്റ് മത്സരം നടന്നുകൊണ്ടിരിക്കുകയാണ്. ചെന്നൈയിലെ ചിദംബരം സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ ഹര്‍മന്‍ പ്രീത് കൗര്‍ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു.
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ വിമണ്‍സ് ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ റെക്കോഡ് ഇട്ടാണ് തങ്ങളുടെ ആദ്യ ഇന്നിങ്സ് പൂര്‍ത്തിയാക്കിയത്. ആറു വിക്കറ്റ് നഷ്ടത്തില്‍ 115.1 ഓവറില്‍ 603 റണ്‍സ് ആണ് ഇന്ത്യന്‍ വിമണ്‍സ് അടിച്ചെടുത്തത്. ഇതോടെ വിമണ്‍സ് ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ ആണ് സൗത്ത് ആഫ്രിക്കന്‍ വിമണ്‍സിനെതിരെ ഇന്ത്യ നേടിയെടുത്തത്.
ഓപ്പണര്‍ ഷിഫാലി വര്‍മയുടെയും സ്മൃതി മന്ദാനയുടെയും ഐതിഹാസികമായ പ്രകടനത്തിലാണ് ഇന്ത്യ സ്‌കോറില്‍ എത്തിയത്. ഷിഫാലി 197 പന്തില്‍ നിന്ന് 23 ഫോറും 8 സിക്സറും അടക്കം 205 റണ്‍സ് നേടി ഡബിള്‍ സെഞ്ച്വറി സ്വന്തമാക്കുകയും ചെയ്തു. സ്മൃതി 161 പന്തില്‍ നിന്ന് ഒരു സിക്സും 26 ഫോറും അടക്കം 149 റണ്‍സാണ് നേടിയത്.
ഇവര്‍ക്ക് പുറമെ ജമീമ റോഡ്രിഗസ് 94 പന്തില്‍ നിന്ന് 55 റണ്‍സ് നേടി മികച്ച പ്രകടനം നടത്തി. താരത്തിന് പുറമേ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ 115 പന്തില്‍ നിന്ന് നാല് ഫോര്‍ അടക്കം 69 റണ്‍സ് നേടി. എന്നാല്‍ ഏറെ അമ്പരപ്പിച്ചത് റിച്ചാ ഘോഷ് ആണ് 90 പന്തില്‍ 16 ഫോര്‍ അടക്കം 86 റണ്‍സ് ആണ് താരം സ്വന്തമാക്കിയത്.
മറുപടി ബാറ്റിങ്ങിനിറങ്ങിയ സൗത്ത് ആഫ്രിക്ക 266 റണ്‍സിന് പുറത്താവുകയായിരുന്നു. ഇന്ത്യന്‍ ബൗളിങ്ങില്‍ 8 വിക്കറ്റുകള്‍ വീഴ്ത്തിയ സ്‌നേഹ് റാണയാണ് സൗത്ത് ആഫ്രിക്കയെ തകര്‍ത്തത്. 25.3 ഓവറില്‍ നാലു മെയ്ഡന്‍ ഉള്‍പ്പെടെ 77 റണ്‍സ് വിട്ടുനല്‍കിയാണ് താരം എട്ട് വിക്കറ്റുകള്‍ സ്വന്തമാക്കിയത്. 3.02 എക്കണോമിയിലാണ് സ്‌നേഹ് പന്തെറിഞ്ഞത്. ദീപ്തി ശര്‍മ രണ്ട് വിക്കറ്റും നേടി.
സ്‌നേഹ് നേടിയ എട്ടു വിക്കറ്റുകള്‍ക്ക് പിന്നാലെ ഒരു ചരിത്ര നേട്ടമാണ് താരം സ്വന്തമാക്കിയത്. വിമണ്‍സ് ടെസ്റ്റില്‍ ഒരു ഇന്നിങ്‌സില്‍ ഒരു താരത്തിന്റെ ഏറ്റവും മികച്ച രണ്ടാമത്തെ ബൗളിങ് പ്രകടനമാണിത്. 1985 ഓസ്‌ട്രേലിയക്കെതിരെയുള്ള ടെസ്റ്റ് മത്സരത്തില്‍ ഗാര്‍ഗി ബാനര്‍ജി ഒമ്പത് ഫ്രണ്ട്‌സ് വിട്ടുനല്‍കി ആറ് വിക്കറ്റുകള്‍ നേടിയിരുന്നു. ഈ നേട്ടം തേ മറികടന്നു കൊണ്ടായിരുന്നു റാണയുടെ മുന്നേറ്റം. ഈ നേട്ടത്തില്‍ ഒന്നാമത് ഉള്ളത് നിതു ഡേവിഡ് ആണ്. 1995ല്‍ ഇംഗ്ലണ്ടിനെതിരെയുള്ള മത്സരത്തില്‍ 53 റണ്‍സ് വഴങ്ങി എട്ട് വിക്കറ്റ് ആണ് താരം നേടിയത്.
സൗത്ത് ആഫ്രിക്കയുടെ ബാറ്റിങ്ങില്‍ മരിസന്‍ കാപ്പ് 141 പന്തില്‍ 74 റണ്‍സും സൂനെ ലൂസ് 164 പന്തില്‍ 65 റണ്‍സും നദീ ഡി ക്ലര്‍ക്ക് 44 പന്തില്‍ 39 റണ്‍സും അനക്കെ ബോഷ് മൂന്നുപന്തില്‍ 39 റണ്‍സും നേടി നിര്‍ണായകമായ പ്രകടനം നടത്തി.
Content Highlight: Sneh Rana create a new Record in Womans Test