കൊച്ചി: ക്ഷേത്രങ്ങളില്‍ കയറുമ്പോള്‍ പുരുഷന്‍മാര്‍ ഷര്‍ട്ട് അഴിച്ചു മാറ്റുന്ന രീതിയെ വിമര്‍ശിച്ച് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ക്ഷേത്രങ്ങളില്‍ പുരുഷന്‍മാര്‍ ഷര്‍ട്ട് ഊരരുതെന്ന ബോര്‍ഡ് സ്ഥാപിക്കണമെന്നും അദ്ദേഹം പറഞ്ഞു.
എറണാകുളം പൂത്തോട്ടയില്‍ എസ്.എന്‍.ഡി.പി ശാഖയുടെ ‘ശ്രീനാരായണ വല്ലഭ ഭവനം’ പദ്ധതിയുടെ ശിലാസ്ഥാപനം നിര്‍വഹിച്ച് സംസാരിക്കവെയായിരുന്നു അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
പൂണൂല്‍ ധരിച്ചിട്ടുണ്ടോ എന്നറിയാനല്ലേ ഷര്‍ട്ട് ഊരുന്നതെന്നും, കണിച്ചുകുളങ്ങര ക്ഷേത്രത്തില്‍ ഷര്‍ട്ട് ഊരാതെയാണ് താന്‍ പ്രവേശിക്കുന്നതെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്.
‘പൂണൂല് ഉണ്ടോ എന്നറിയാനല്ലേ ഷര്‍ട്ട് ഊരുന്നത്? കണിച്ചുകുളങ്ങര ക്ഷേത്രത്തില്‍ ഞാന്‍ ഷര്‍ട്ട് ഊരാറില്ല. അതുകൊണ്ട് ദേവീകോപവും ഉണ്ടായിട്ടില്ല,’വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. ഭക്തരുടെ സമ്പത്ത് ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കാകണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Content Highlight: SNDP Yogam General Secretary about removing shirt while entering to Temple