| Monday, 8th January 2018, 8:13 am

ആലഞ്ചേരിക്കെതിരായ ആരോപണം അന്വേഷിക്കാന്‍ ഭരണകൂടത്തിനു ബാധ്യതയുണ്ട്; കണ്ടില്ലെന്ന് നടിക്കുന്ന ഭരണ പ്രതിപക്ഷ കക്ഷികളുടെ നിലപാട് ഇരട്ടത്താപ്പെന്നും എസ്.എന്‍.ഡി.പി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചേര്‍ത്തല: സംഘടിത വോട്ടുബാങ്കുകളുടെ ആചാര്യന്‍ ക്രിമിനല്‍ കുറ്റം ചെയ്തുവെന്ന് വിശ്വാസികള്‍ രേഖകള്‍ സഹിതം ആരോപണം ഉന്നയിച്ചിട്ടും ഭരണ-പ്രതിപക്ഷ കക്ഷികള്‍ കണ്ടില്ലെന്ന് നടിക്കുന്നത് ഇരട്ടത്താപ്പാണെന്ന് എസ്.എന്‍.ഡി.പി. ആലഞ്ചേരി പിതാവ് കുറ്റക്കാരനാണെന്ന് വിശ്വസിക്കുന്നില്ല. എന്നാല്‍ ഉയര്‍ന്ന ആരോപണങ്ങള്‍ അന്വേഷിക്കാന്‍ ഉത്തരവാദിത്വപ്പെട്ട ഭരണകൂടത്തിനു ബാധ്യതയുണ്ടെന്നും എസ്.എന്‍.ഡി.പി വാര്‍ഷിക റിപ്പോര്‍ട്ടില്‍ പറയുന്നു.

സത്യം അറിയാന്‍ ക്രൈസ്തവ വിശ്വാസികള്‍ അല്ലാത്ത പൊതു വിഭാഗത്തിനും അവകാശമുണ്ട്. ഇക്കാര്യത്തില്‍ വി.എം സുധീരന്റെയും വി.എസിന്റെയും പ്രതികരണങ്ങള്‍ ഇതുവരെ കണ്ടില്ല. രാഷ്ട്രീയക്കാര്‍ക്ക് മതേതരത്വം കാപട്യം മാത്രമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസ് രൂപികരിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തെ സ്വാഗതം ചെയ്ത യോഗം ഇതിലൂടെ പുതുതായി സൃഷ്ടിക്കുന്ന തസ്തികകളില്‍ പിന്നാക്ക സമുദായങ്ങള്‍ക്ക് അര്‍ഹമായ സംവരണം ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ടു.

ദേവസ്വം പോര്‍ഡുകളിലെ നിയമ നയങ്ങളില്‍ ലഭ്യമായ 18 ശതമാനം സംവരണം പ്രാതിനിധ്യസ്വഭാവം അനുസരിച്ച് സംവരണ സമുദായങ്ങള്‍ക്ക് വീതിച്ച് നല്‍കണമെന്നും യോഗം പറഞ്ഞു.

We use cookies to give you the best possible experience. Learn more