ലാവ്‌ലിന്‍ കേസ് സുപ്രീം കോടതി തിങ്കളാഴ്ച പരിഗണിക്കും
India
ലാവ്‌ലിന്‍ കേസ് സുപ്രീം കോടതി തിങ്കളാഴ്ച പരിഗണിക്കും
എഡിറ്റര്‍
Thursday, 7th December 2017, 9:00 pm

ന്യൂദല്‍ഹി: ലാവ്‌ലിന്‍ കേസ് തിങ്കളാഴ്ച സുപ്രീം കോടതി പരിഗണിക്കും. കേസില്‍ നിന്നും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതികള്‍ നല്‍കിയ ഹര്‍ജിയാണ് പരിഗണിക്കുന്നത്. കേസില്‍നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതികളായ കസ്തൂരി രംഗ അയ്യരും ആര്‍. ശിവദാസുമാണ് ഹൈക്കോടതി വിധിയെ ചോദ്യം ചെയ്ത് സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്.

ജസ്റ്റിസുമാരായ എം.വി രമണ, അബ്ദുള്‍ നസീര്‍ എന്നിവരാണ് ഹര്‍ജി പരിഗണിക്കുന്നത്. ഓഗസ്റ്റ് 23 ന് മുഖ്യ മന്ത്രി പിണറായി വിജയന്‍ അടക്കമുള്ള ആളുകളെ കേസില്‍ നിന്ന് ഒഴിവാക്കികൊണ്ടു ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇനി മൂന്നുപേര്‍ മാത്രമാണ് പ്രതിസ്ഥാനത്ത് അവശേഷിക്കുന്നത്. അതില്‍ ഒരാള്‍ കെ.എസ്.ഇബി ഉദ്യോഗസ്ഥനാണ്.


Also Read: മോദി ഗുജറാത്തിലെ ജനങ്ങളെപ്പോലും വഞ്ചിക്കുകയായിരുന്നു; ജനങ്ങളുടെ വേദനകള്‍ മനസ്സിലാക്കുന്നതില്‍ പരാജയം; മോദിയുടെ ജന്മനാട്ടില്‍ വിമര്‍ശനങ്ങളുമായി മന്‍മോഹന്‍സിങ്


കേരള രാഷ്ട്രീയത്തില്‍ വലിയ കോളിളക്കം സൃഷ്ടിച്ച ലാവ്ലിന്‍ കേസില്‍ കേരള മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപ്പട്ടികയില്‍ ഉണ്ടായിരുന്നു. കേസില്‍ പ്രതി ചേര്‍ത്ത എല്ലാവരെയും മുന്‍പ് സി.ബി.ഐ കോടതി വെറുതെ വിട്ടിരുന്നു. ഒന്നാം പ്രതിയായ മോഹനചന്ദ്രന്‍, എട്ടാം പ്രതി ഫ്രാന്‍സിസ്, ഒമ്പതാം പ്രതി പിണറായി വിജയന്‍ എന്നിവരെയാണ് കോടതി വിചാരണയില്‍ നിന്ന് ഒഴിവാക്കിയത്. പ്രതികള്‍ക്ക് സാമ്പത്തിക ലാഭം ഉണ്ടായിട്ടില്ലെന്നും കോടതി നിരീക്ഷിച്ചിരുന്നു.

കേസിലെ 2,3,4 പ്രതികള്‍ വിചാരണ നേരിടണമെന്ന് ഹൈക്കോടതി പറഞ്ഞിരുന്നത്. ജസ്റ്റിസ് ഉബൈദിന്റെ ബെഞ്ചാണ് വിധി പറഞ്ഞത്. വിചാരണ നേരിടേണ്ടത് കെ.എസ്.ഇ.ബി ചെയര്‍മാനും ഉദ്യോഗസ്ഥരുമാണെന്നും ജസ്റ്റിസ് ഉബൈദ് പ്രസ്താവിച്ചിരുന്നത്.