ഇന്ത്യക്കാരോട് കളിച്ചാല്‍ ഇങ്ങിനിരിക്കും; സ്നാപ്പ്ചാറ്റ് റേറ്റിങ് ഒറ്റ സ്റ്റാറാക്കി കൂപ്പുകുത്തിച്ചു; #UninstallSnapchat ട്രെന്‍ഡിങ് ആക്കി
India
ഇന്ത്യക്കാരോട് കളിച്ചാല്‍ ഇങ്ങിനിരിക്കും; സ്നാപ്പ്ചാറ്റ് റേറ്റിങ് ഒറ്റ സ്റ്റാറാക്കി കൂപ്പുകുത്തിച്ചു; #UninstallSnapchat ട്രെന്‍ഡിങ് ആക്കി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 16th April 2017, 3:28 pm

ന്യൂദല്‍ഹി: ഇന്ത്യ ഉള്‍പ്പെടെയുള്ള ദരിദ്ര രാജ്യങ്ങളിലേക്ക് സ്നാപ് ചാറ്റ് വ്യാപിപ്പിക്കില്ലെന്ന നിലപാടെടുത്ത സ്നാപ്ചാറ്റ് സി.ഇ.ഓ ഇവാന്‍ സ്പീഗെലിന് ഇന്ത്യക്കാര്‍ എട്ടിന്റെ പണി തന്നെ കൊടുത്തു. ഇന്ത്യക്കാര്‍ ഒരുമിച്ചപ്പോള്‍ ആപ്പിന്റെ റേറ്റിങ് ഒന്നിലേക്ക് കൂപ്പുകുത്തി.

ഇന്ത്യയ്ക്കാരെ ദരിദ്രരെന്ന് അവഹേളിച്ച സി.ഇ.ഒയുടെ പരാമര്‍ശത്തില്‍ പ്രതിഷേധം രേഖപ്പെടുത്താന്‍ സ്നാപ്പ് ചാറ്റിന് ഏറ്റവും കുറഞ്ഞ റേറ്റിങ് നല്‍കാന്‍ ആഹ്വാനമുണ്ടായിരുന്നു.

ആഹ്വാനം എല്ലാവരും ഏറ്റെടുത്തതോടെ ആപ്പിന്റെ റേറ്റിങ് മാക്സിമം റേറ്റിങ് ആയ അഞ്ചില്‍ നിന്നും ഒന്നിലേക്ക് കൂപ്പുകുത്തുകയായിരുന്നു. നിലവിലെ ആപ്പ് പതിപ്പിന് ലഭിച്ച കസ്റ്റമര്‍ റേറ്റിങ് ഇപ്പോള്‍ സിംഗിള്‍ സ്്റ്റാര്‍ ആണെന്ന് ആപ്പ് സ്റ്റോറിലെ ആപ്പ് ഇന്‍ഫോയില്‍ പറയുന്നു. എല്ലാ പതിപ്പുകള്‍ക്കുമുള്ള റേറ്റിങ് ഇപ്പോള്‍ ഒന്നര സ്റ്റാര്‍ ആണ്.

#UninstallSnapchat എന്ന ഹാഷ്ടാഗോടെ ആയിരുന്നു ആഹ്വാനം. ഈ ഹാഷ് ടാഗ് ഇപ്പോള്‍ ട്വിറ്ററില്‍ ട്രെന്‍ഡിങ് ആയി മാറിയിരിക്കുകയാണ്.


Dont Miss മണിപ്പൂരിലെ ബി.ജെ.പി സര്‍ക്കാറില്‍ തുടരാനാവില്ലെന്ന് ആരോഗ്യമന്ത്രി: രാജിക്കത്ത് നല്‍കിയെന്ന് സ്ഥിരീകരണം 


2015 ലായിരുന്നു ഇവാന്റെ വിവാദ പരാമര്‍ശം. സ്‌നാപ് ചാറ്റ് എന്ന ആപ്പ് സമ്പന്നര്‍ക്ക് വേണ്ടിയുള്ളഥാണെന്നും ഇന്ത്യയേയും സ്‌പെയിനിനെപ്പോലെയുമുള്ള ദരിദ്ര രാജ്യങ്ങളിലേക്ക്ക സ്‌നാപ് ചാറ്റിനെ വ്യാപിപ്പിക്കാന്‍ താത്പര്യമില്ലെന്നുമായിരുന്നു ഇവാന്റെ പ്രസ്താവന.

എന്നാല്‍ കഴിഞ്ഞ രണ്ട് ദിവസമായി സോഷ്യല്‍ മീഡിയയില്‍ ഇത് ചര്‍ച്ചയായതോടെയാണ് ഇവാനെതിരെ കടുത്ത ട്രോളും പൊങ്കാലയും ഉയര്‍ന്നത്.

പ്ലേ സ്റ്റോറില്‍ സ്നാപ് ചാറ്റിനെ റിവ്യൂ സംവിധാനത്തിലെത്തി ഏറ്റവും കുറഞ്ഞ റേറ്റിംഗ് നല്‍കാനായിരുന്നു ആഹ്വാനം. ഞങ്ങള്‍ ദരിദ്രരാണെന്നും എന്നാല്‍ വിദ്യാസമ്പന്നരാണെന്നും പറഞ്ഞ് ഒരു സ്റ്റാര്‍ മാത്രമായിരുന്നു പലരും നല്‍കിയത്.

വണ്‍ സ്റ്റാര്‍ റേറ്റിങ് നല്‍കുന്നതിനൊപ്പം തന്നെ 5 സ്റ്റാര്‍ റേറ്റിഹ് നല്‍കിയിരിക്കുന്നവ അണ്‍ഹെല്‍പ്ഫുള്‍ ആണെന്ന് റിപ്പോര്‍ട്ട് ചെയ്യാന്‍ മറക്കേണ്ടെന്നും ചില വിരുതരുടെ കമന്റുണ്ടായിരുന്നു.