ഇയര്‍ ഇന്‍ റിവ്യൂ ആദ്യമായി അവതരിപ്പിച്ച് സ്‌നാപ്ചാറ്റ്
Big Buy
ഇയര്‍ ഇന്‍ റിവ്യൂ ആദ്യമായി അവതരിപ്പിച്ച് സ്‌നാപ്ചാറ്റ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 29th December 2017, 1:47 pm

ന്യൂയോര്‍ക്ക്: 2017 അവസാനിക്കാനിരിക്കെ ഉപയോക്താക്കള്‍ക്കായി പുതിയ ഫീച്ചര്‍ ഉള്‍പ്പെടുത്തിയിരിക്കുകയാണ് സ്‌നാപ്ചാറ്റ്. ഫേസ്ബുക്ക് നല്‍കിക്കൊണ്ടിരിക്കുന്ന ഫീച്ചറായ ഇയര്‍ ഇന്‍ റിവ്യൂ ആണ് സ്‌നാപ്ചാറ്റ് ആദ്യമായി അവതരിപ്പിക്കുന്നത്.

ഉപയോക്താക്കള്‍ക്ക് 2017ല്‍ സ്‌നാപ്ചാറ്റിലൂടെ കഴിഞ്ഞുപോയ നിമിഷങ്ങളെ ഓര്‍മ്മിപ്പിക്കാന്‍ അവസരം നല്‍കുകയാണ് ഇതിലൂടെ. പുതുവര്‍ഷത്തിന് മുന്നോടിയായുള്ള അപ്‌ഡേഷനാണിത്.

ഫോട്ടോകള്‍ പകര്‍ത്തുകയും സൂക്ഷിക്കുകയും ചെയ്യുന്ന മെമ്മറീസ് എന്ന ഓപ്ഷന്റെ ഭാഗമായി തന്നെയാണ് ” എ ലുക്ക് ബാക്ക് അറ്റ് 2017″ എന്ന ഓപ്ഷന്‍ പുതുതായി ഉള്‍പ്പെടുത്തിയിട്ടുള്ളത്.

ആദ്യമായി അവതരിപ്പിക്കുന്ന ഈ സേവനത്തില്‍ ഓരോ 24 മണിക്കൂര്‍ കഴിയുമ്പോഴും ഉപയോക്താക്കള്‍ക്ക് അവരുടെ നിമിഷങ്ങള്‍ മെമ്മറി ഭാഗത്തില്‍ സേവ് ചെയ്തു വെക്കാനാകും.

പൂതിയ ഈ ഫീച്ചര്‍ ആക്‌സസ് ചെയ്യുന്നതിന് ഉപയോക്താവ് സ്‌ക്രീനിന്റെ താഴെയുള്ള മെമ്മറീസ് ഐക്കണില്‍ പോയി എ ലുക്ക് ബാക്ക് അറ്റ് 2017 ഓപ്ഷന്‍ തിരഞ്ഞെടുത്താല്‍ മതി. അതില്‍ സ്‌നാപ് ചാറ്റ് ഉണ്ടാക്കിയ ഇയര്‍ ഇന്‍ റിവ്യൂ കാണാനാകും.

ഉപയോക്താവിന്റെ ഇഷടത്തിനനുസരിച്ച് എഡിറ്റു ചെയ്യാനും വേണ്ടെങ്കില്‍ ഡിലീറ്റ് ചെയ്യാനും സ്‌നാപ്ചാറ്റ് അവസരമൊരുക്കുന്നുണ്ട്.  റിവ്യൂ സേവ് ചെയ്യാനും സുഹൃത്തുക്കള്‍ക്ക് അയക്കാനും കഴിയും. എന്നാല്‍ ഇതില്‍ മുഴുവന്‍ ചിത്രങ്ങളും ഉള്‍പ്പെടുത്താനാകില്ല എന്ന് കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.