ന്യൂദല്‍ഹി: ഇന്ത്യ ഉള്‍പ്പെടെയുള്ള ദരിദ്ര രാജ്യങ്ങളിലേക്ക് സ്നാപ് ചാറ്റ് വ്യാപിപ്പിക്കില്ലെന്ന് സി.ഇ.ഓ ഇവാന്‍ സ്പീഗെലിന്റെ പ്രസ്താവനക്കെതിരെ ആഞ്ഞടിച്ച് സൈബര്‍ ലോകം. സ്പീഗെലിന്റെ ഈ ഇന്ത്യാ വിരുദ്ധ പ്രസ്താവനയില്‍ പ്രതിഷേധിച്ച് സോഷ്യല്‍മീഡിയയില്‍ വന്‍ പ്രതിഷേധമാണ് ഉയര്‍ന്നിരിക്കുന്നത്.
2015 ലായിരുന്നു ഇവാന്റെ വിവാദ പരാമര്‍ശം. സ്‌നാപ് ചാറ്റ് എന്ന ആപ്പ് സമ്പന്നര്‍ക്ക് വേണ്ടിയുള്ളഥാണെന്നും ഇന്ത്യയേയും സ്‌പെയിനിനെപ്പോലെയുമുള്ള ദരിദ്ര രാജ്യങ്ങളിലേക്ക്ക സ്‌നാപ് ചാറ്റിനെ വ്യാപിപ്പിക്കാന്‍ താത്പര്യമില്ലെന്നുമായിരുന്നു ഇവാന്റെ പ്രസ്താവന.
എന്നാല്‍ കഴിഞ്ഞ രണ്ട് ദിവസമായി സോഷ്യല്‍ മീഡിയയില്‍ ഇത് ചര്‍ച്ചയായതോടെയാണ് ഇവാനെതിരെ കടുത്ത ട്രോളും പൊങ്കാലയും ഉയര്‍ന്നത്.
പ്ലേ സ്റ്റോറില്‍ സ്നാപ് ചാറ്റിനെ റിവ്യൂ സംവിധാനത്തിലെത്തി ഏറ്റവും കുറഞ്ഞ റേറ്റിംഗ് നല്‍കാനാനാണ് ചിലര്‍ ആവശ്യപ്പെടുന്നത്. ഞങ്ങള്‍ ദരിദ്രരാണെന്നും എന്നാല്‍ വിദ്യാസമ്പന്നരാണെന്നും പറഞ്ഞ് ഒരു സ്റ്റാര്‍ മാത്രം നല്‍കുന്നവരും ഏറെയാണ്.