| Wednesday, 6th December 2017, 1:30 am

'യുവര്‍ ഓണര്‍ ഐ ആം ഹാജര്‍'; ഹരിയാനയില്‍ കോടതി നടപടി തുടങ്ങും മുന്‍പെ ചേംബറിനുള്ളില്‍ പാമ്പ്

എഡിറ്റര്‍

പ്രതീകാത്മക ചിത്രം

ഗുരുഗ്രാം: ഹരിയാന ഗുരുഗ്രാം സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഉഗ്രവിഷമുള്ള വെള്ളിക്കെട്ടന്‍ ഭീതി പടര്‍ത്തി. ഇന്നലെ രാവിലെയായിരുന്നു സംഭവം.

നടപടികള്‍ ആരംഭിക്കാനിരിക്കെയായിരുന്നു കോടതിയ്ക്ക് പിറകിലുള്ള കുറ്റിക്കാട്ടില്‍ നിന്ന് വന്ന പാമ്പ് കോടതിക്കുള്ളില്‍ സ്ഥാനം പിടിച്ചത്. ഈ സമയം സബ് ഡിവിഷണല്‍ മജിസ്ട്രേട്ട് ഭരത് ഭൂഷണ്‍ ഗോഗിയ ഈ സമയം ഹാജരായിരുന്നു.


Also Read:  ‘ഇതാ ഇങ്ങനെയും ഒരു ഭരണാധികാരി’; കടലിനടിയിലെ മാലിന്യം നീക്കം ചെയ്ത് ദുബായ് കിരീടവകാശി,വീഡിയോ


പാമ്പിനെ കണ്ടതും ജീവനക്കാര്‍ നിലവിളിച്ചോടി. പേടിച്ചോടിയ ചിലര്‍ മജിസ്‌ട്രേറ്റിന്റെ ചേംബറിലുമെത്തി. ഇതിനിടെ പാമ്പ് മജിസ്‌ട്രേട്ടിന് മുന്നിലൂടെ ഇഴഞ്ഞ് കമ്പ്യൂട്ടര്‍ ടേബിളിന്റെ അടിയില്‍ ഒളിച്ചു.

തുടര്‍ന്ന് മജിസ്‌ട്രേട്ടും ജീവനക്കാരും പുറത്തിറങ്ങി ഫോറസ്റ്റ് അധികൃതരെ വിവരമറിയിച്ചു. അവരെത്തി അര മണിക്കൂറിലേറെ പണിപ്പെട്ടാണ് പാമ്പിനെ പിടിച്ചത്. മൂന്നടി നീളമുള്ള പാമ്പിനെ ഉള്‍വനത്തില്‍ തുറന്നുവിട്ടു.

എഡിറ്റര്‍

We use cookies to give you the best possible experience. Learn more