Kerala News
മൂര്‍ഖന്റെ കടിയേറ്റു; വാവ സുരേഷ് ഗുരുതരാവസ്ഥയില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2022 Jan 31, 01:29 pm
Monday, 31st January 2022, 6:59 pm

കോട്ടയം: പാമ്പുപിടുത്തക്കാരന്‍ വാവ സുരേഷിന് പാമ്പുകടിയേറ്റു. കോട്ടയത്ത് നിന്നും മൂര്‍ഖന്‍ പാമ്പിനെ പിടിക്കുന്നതിനിടെയാണ് സുരേഷിന് പാമ്പ് കടിയേറ്റത്.

കോട്ടയം ചങ്ങനാശേരിക്ക് അടുത്ത് കുറിച്ചി എന്ന സ്ഥലത്ത് നിന്നാണ്അപകടം ഉണ്ടായത്. പാമ്പുകടിയേറ്റ വാവ സുരേഷിനെ കോട്ടയത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.

വാവ സുരേഷിന്റെ കാലിന്റെ തുടയിലാണ് കടിയേറ്റത്. നിലവില്‍ വാവ സുരേഷ് വെന്റിലേറ്ററിലാണ്.മന്ത്രി വി എന്‍ വാസവന്‍ ഉള്‍പ്പടെയുള്ളവര്‍ ആശുപത്രിയില്‍ എത്തിയിട്ടുണ്ട്.

പിടികൂടിയ പാമ്പിനെ ചാക്കിലേക്ക് മാറ്റുന്നതിനിടെയാണ് പാമ്പ് വാവ സുരേഷിന്റെ കാലില്‍ കടിച്ചത്. വലത് കാലിന്റെ തുടയിലാണ് കടിയേറ്റത്. ഇതോടെ വാവ സുരേഷ് പാമ്പിന്റെ പിടി വിടുകയും ചെയ്തു.

പിടിവിട്ട പാമ്പ് ആള്‍ക്കൂട്ടത്തിനിടയിലേക്ക് ഇഴഞ്ഞു നീങ്ങുകയായിരുന്നു. ഇതോടെ പരിഭ്രാന്തരായ ആളുകള്‍ ചിതറിയോടുകയായിരുന്നു.

content highlight: Snake bite; Vava Suresh in critical condition