വയനാട്: സുല്‍ത്താന്‍ ബത്തേരിയിലെ സര്‍വജന വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നിന്ന് പാമ്പു കടിയേറ്റ് കുട്ടി മരിച്ച സംഭവത്തില്‍ സ്‌കൂളിനെതിരെ ഗുരുതര ആരോപണവുമായി കുട്ടികള്‍.
അധ്യാപകര്‍ക്കും, അധ്യാപകരുടെ മക്കള്‍ക്കും മാത്രമാണ് ക്ലാസ്മുറിയില്‍ ചെരുപ്പിടാന്‍ പറ്റിയിരുന്നതെന്ന് കുട്ടിയുടെ സഹപാഠികള്‍ പറയുന്നു.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
സ്‌കൂളില്‍ വെള്ളമോ ടോയ്‌ലറ്റിന് വൃത്തിയോ ഇല്ലെന്നും വിദ്യാര്‍ത്ഥികള്‍ ആരോപിച്ചു.
സ്‌കൂളില്‍ മുമ്പും പാമ്പുകളെ കണ്ടിട്ടുണ്ടെന്നും എന്നാല്‍ പ്രധാനധ്യാപകന്‍ ഇതിനെതിരെ ഒന്നും ചെയ്യുന്നില്ലെന്നും കുട്ടികള്‍ പറഞ്ഞു.
പാമ്പുകടിയേറ്റ വിദ്യാര്‍ത്ഥിക്ക് അടിയന്തര ചികിത്സ നല്‍കുന്നതില്‍ ഗുരുതര വീഴ്ച സംഭവിച്ചതായി റിപ്പോര്‍ട്ട് വന്നിരുന്നു.
ഇന്നലെ വൈകീട്ട് 3.30 നാണ് ക്ലാസില്‍ വെച്ച് കുട്ടിയ്ക്ക് പാമ്പ് കടിയേല്‍ക്കുന്നത്. ഇതിന് ശേഷം നാല് ആശുപത്രികളിലാണ് കുട്ടിയെ പ്രവേശിപ്പിച്ചത്.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
രണ്ട് ആശുപത്രിയില്‍ കൊണ്ടുപോയിട്ടും എന്താണ് പ്രശ്‌നമെന്ന് കണ്ടെത്തിയില്ല. 3.30 ന് പാമ്പു കടിയേറ്റുവെന്നാണ് സഹപാഠികള് പറയുന്നത്.
3.40 ന് സമീപത്തുള്ള അസമ്ഷന്‍ എന്ന സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി സ്‌കൂള്‍ അധികൃതര്‍ അവകാശപ്പെടുന്നുണ്ട്. എന്നാല്‍ ഇത് സംബന്ധിച്ച് അസമ്ഷന്‍ ആശുപത്രി അധികൃതര്‍ പ്രതികരിച്ചിട്ടില്ല.